Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അവശത അനുഭവിക്കുന്ന കലാകാരന്മാർക്ക് കൈത്താങ്ങ്; യാബ് ലീഗൽ ഗ്രൂപ്പ് മ്യൂസിക് നൈറ്റ് 'ആരവം' അരങ്ങേറി; ഉദ്ഘാടനം ചെയ്തത് ഉമ്മുൽഖുവൈൻ രാജകുടുംബം ശൈഖ് മാജിദ് റാഷിദ് അൽ മുഅല്ല

അവശത അനുഭവിക്കുന്ന കലാകാരന്മാർക്ക് കൈത്താങ്ങ്; യാബ് ലീഗൽ ഗ്രൂപ്പ് മ്യൂസിക് നൈറ്റ് 'ആരവം' അരങ്ങേറി;  ഉദ്ഘാടനം ചെയ്തത് ഉമ്മുൽഖുവൈൻ രാജകുടുംബം ശൈഖ് മാജിദ് റാഷിദ് അൽ മുഅല്ല

ബുർഹാൻ തളങ്കര

ദുബൈ: യാബ് ലീഗൽ ഗ്രൂപ്പ് മ്യൂസിക് നൈറ്റ് 'ആരവം' കഴിഞ്ഞ ദിവസം ദേര ക്രൗൺ പ്ളാസ ഹോട്ടലിൽ സംഘടിപ്പിച്ചു. ജനഹൃദയങ്ങൾ കീഴടക്കിയ 'ആരവം' ആഘോഷ രാവിന്റെ ഉദ്ഘാടനം ഉമ്മുൽഖുവൈൻ രാജകുടുംബാംഗം ശൈഖ് മാജിദ് റാഷിദ് അൽ മുഅല്ല നിർവഹിച്ചു.

കോവിഡ ്19ന്റെ ഭീഷണിയിൽ നിന്നും പതിയെ സ്വതന്ത്രമായ യുഎഇയിലെ ജനങ്ങൾ പ്രതീക്ഷയിലേക്ക് ചുവടു വെക്കുകയാണ്. ദുരിതപൂർണമായ രണ്ടു വർഷത്തെ പ്രതിസന്ധികൾക്കിടയിലും ജനങ്ങളെ ചേർത്തുപിടിച്ച യുഎഇ സർക്കാരിനോട് നന്ദി രേഖപ്പെടുത്താനും കൊറോണക്ക് ശേഷം തൊഴിലില്ലാതെ വിഷമിച്ച കലാകാരന്മാർക്ക് സഹായമാവാനുമുള്ള ഉദ്ദേശത്തോടെയാണ് യുഎഇയിലെ അറിയപ്പെടുന്ന നിയമപ്രതിനിധിയും സാമൂഹിക പ്രവർത്തകനുമായ സലാം പാപ്പിനിശ്ശേരിയും യാബ് ലീഗൽ ഗ്രൂപ്പും സംയുക്തമായി ഈ പരിപാടി സംഘടിപ്പിച്ചത്.

ഫിറോസ് കുന്നംപറമ്പിൽ, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എക്സിക്യൂട്ടീവ് ഡയറക്ടർ എ.കെ ഫൈസൽ, അഡ്വ. റുഖിയ അൽ ഹാഷിമി, മുഹമ്മദ് അബ്ദുൽ റഹ്മാൻ അൽ സുവൈദി, മുഹമ്മദ് മുറാദ് അൽ ബലൂഷി, അബ്ദുൽ റഹ്മാൻ, പുന്നക്കൻ മുഹമ്മദലി, ജലീൽ പട്ടാമ്പി, ജോബി വാഴപ്പിള്ളി, അഡ്വ.ശങ്കർ നാരായണൻ ഫിറോസ് അബ്ദുള്ള തുടങ്ങിയവരാണ് മുഖ്യാതിഥികളായി എത്തിയത്. ഇവർക്കൊപ്പം 'ആരവ'ത്തിന് മാറ്റ് കൂട്ടാൻ പാട്ടിന്റെ പാലാഴിയുമായി പ്രമുഖ കലാകാരന്മാരായ ആസിഫ് കാപ്പാട്, ഫാസില ബാനു, ലക്ഷ്മി ജയൻ, സജീർ കൊപ്പം തുടങ്ങിയ പ്രശസ്ത ഗായകർ അണിനിരന്നു.

സാമൂഹിക പ്രവർത്തകരായ മുന്ദിർ കൽപകഞ്ചേരി, ജംഷീർ വടഗിരിയിൽ, സാലി, ഹബീബ് മുല്ലാളി, സവാദ് സി.കെ, അനീഷ് ബാബു, ഇക്‌ബാൽ (ഇക്കു), ഹംസ കാരിയാടാൻ, ജംഷി കാരിയാടൻ, കാക്കി മെഹറൂഫ്, കാക്കി ഫൈസൽ, ബിലാൽ കാരിയാടാൻ, സഹദ് എം.കെ.പി, സായ് സത്യൻ, ഷാമോൻ, നഹാസ് ആലത്തൂർ, സുഹൈൽ പി.കെ.പി, ഫൈസി മുബാറക്ക്, മുനീർ പി.കെ.പി, ആഷിഫ് ഹംസൂട്ടി, അർഷാദ് ഇസ്മായിൽ, ആഷിഫ്.കെ.കെ, അൻവർ ടി.കെ, സൈനുൽ ആബിദ്, സുഹൈൽ ജാഫർ, അഡ്വ. യാസർ, അഡ്വ. ഷഹ്സാദ്, അതീഖ്, മുഹ്യുദ്ദീൻ, അഡ്വ. റസ്മില മറിയം, അഡ്വ. ഫെജുന ഹുറൈസ്, ഫാത്തിമത്ത് റെജിന, റാഷി.വി എന്നിവരാണ് പരിപാടിക്ക് നേതൃത്വം നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP