Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് ബാധിച്ച് കുവൈറ്റിൽ ഇന്നലെ മരിച്ചത് രണ്ട് മലയാളികൾ; ഗൾഫിൽ കഴിഞ്ഞ ദിവസങ്ങളിലായി പത്ത് മലയാളികൾ മരിച്ചതും കോവിഡ് മൂലമെന്ന് സ്ഥിരീകരണം; കോവിഡ് ബാധിച്ച് ഗൾഫിൽ മരിച്ച മലയാളികളുടെ എണ്ണം 198 ആയി: ഏറ്റവും കൂടുതൽ മലയാളികൾ മരിച്ചത് യുഎഇയിൽ

കോവിഡ് ബാധിച്ച് കുവൈറ്റിൽ ഇന്നലെ മരിച്ചത് രണ്ട് മലയാളികൾ; ഗൾഫിൽ കഴിഞ്ഞ ദിവസങ്ങളിലായി പത്ത് മലയാളികൾ മരിച്ചതും കോവിഡ് മൂലമെന്ന് സ്ഥിരീകരണം; കോവിഡ് ബാധിച്ച് ഗൾഫിൽ മരിച്ച മലയാളികളുടെ എണ്ണം 198 ആയി: ഏറ്റവും കൂടുതൽ മലയാളികൾ മരിച്ചത് യുഎഇയിൽ

സ്വന്തം ലേഖകൻ

ദുബായ്: കോവിഡ് ബാധിച്ച് കുവൈത്തിൽ ശനിയാഴ്ച രണ്ട് മലയാളികൾ കൂടി മരിച്ചു. കൊല്ലം പരവൂർ കറുമണ്ടൽ സ്വദേശി കല്ലംകുന്ന് വീട്ടിൽ ഉഷാ മുരുകൻ (42) ആണ് ഇന്നലെ മരിച്ചതിൽ ഒരാൾ. ഹോം കെയർ ജോലി ചെയ്തുവരികയായിരുന്ന ഉഷ ഫർവാനിയ ആശുപത്രിയിലാണ് മരിച്ചത്. ഭർത്താവ്. സതീശൻ (കുവൈത്ത്) മക്കൾ: കാർത്തികേയൻ, ഉദയലക്ഷ്മി.

കോഴിക്കോട് കുന്ദമംഗലം പൂവാട്ടുപറമ്പ് കുറ്റിക്കടവ് സ്വദേശി നലുകണ്ടത്തിൽ അജ്മൽ സത്താർ (39) അമീരി ആശുപത്രിയിൽ മരിച്ചു. കുവൈത്തിൽ റസ്റ്ററന്റ് നടത്തിവരികയായിരുന്നു. ഭാര്യ: മുഹ്‌സിന. രണ്ടു മക്കൾ. അതേസമയം കോവിഡ് ബാധിച്ച് വിവിധ ഗൾഫ് രാജ്യങ്ങളിലായി ഇന്ന് പത്ത് മലയാളികളുടെ മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 198 ആയി.

പത്തനംതിട്ട നെല്ലിക്കാല സ്വദേശി നൈനാൻ സി മാമ്മൻ ബഹ്‌റൈനിൽ, കൊയിലാണ്ടി അരിക്കുളം പാറകുളങ്ങര സ്വദേശി നിജിൽ അബ്ദുള്ള (33) റിയാദിൽ, മാവേലിക്കര മാങ്കാംകുഴി സ്വദേശി ദേവരാജൻ(63) അജ്മാനിൽ, തിരുവനന്തപുരം ആനയാറ സ്വദേശി ശ്രീകുമാരൻ നായർ (61) കുവൈത്തിൽ കൊല്ലം പറവൂർ കറുമണ്ടൽ സ്വദേശി കല്ലും കുന്ന് വീട്ടിൽ ഉഷാ മുരുകൻ(42) കുവൈത്തിൽ, പത്തനംതിട്ട ഇലന്തൂർ സ്വദേശിനി ജൂലി സൗദിയിലെ ദമാമിൽ, കോഴിക്കോട് കുറ്റിക്കടവ് സ്വദേശി അജ്മൽ (കുവൈത്ത്), തൃശ്ശൂർ സ്വദേശി മുഹമ്മദ് ഹനീഫ (ഒമാൻ) എന്നിവരാണ് ഇന്ന് മരിച്ചത്.

ആരോഗ്യ പ്രവർത്തക ആയിരുന്നു മരിച്ച ജൂലി. കഴിഞ്ഞ ദിവസം ഒമാനിൽ മരിച്ച കണ്ണൂർ പുളിങ്ങോം വയക്കര സ്വദേശി ശുഹൈബ്, തൃശൂർ കുമ്പളക്കോട് പഴയന്നൂർ തെക്കേളം വീട്ടിൽ മുഹമ്മദ് ഹനീഫ എന്നിവരുടെ മരണം കോവിഡ്മൂലമാണെന്ന് സ്ഥിരീകരിച്ചു.

സൗദി, യുഎഇ, കുവൈത്ത്, ഒമാൻ, ഖത്തർ, ബഹ്‌റൈൻ എന്നീഗൾഫ് രാജ്യങ്ങളിലായാണ്് 198 മലയാളികൾ കോവിഡിന് കീഴടങ്ങിയത്. യുഎഇയിലാണ് ഏറ്റവും കൂടുതൽ മലയാളി മരണം; 93. സൗദി 56, കുവൈത്ത് 38, ബഹ്‌റൈൻ 2, ഒമാൻ 5, ഖത്തർ 4 എന്നിങ്ങനെയാണു മറ്റിടങ്ങളിലെ കണക്ക്. അതേസമയം, കണക്കിൽപ്പെടാത്ത മരണങ്ങളുമുണ്ടെന്നു സംഘടനകൾ സൂചിപ്പിക്കുന്നു.

സൗദിയിൽ ഇന്നലെ മലയാളികൾ ഉൾപ്പെടെ 34 പേരാണു മരിച്ചത്. ആകെ മരണം: 676. പുതുതായി 3,121 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. ആകെ 98, 869 രോഗികളിൽ 71,791 പേർ സുഖം പ്രാപിച്ചു. 1,484 പേരുടെ നില ഗുരുതരമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.യുഎഇയിൽ കോവിഡ് ജാഗ്രതാ നിയമം ലംഘിക്കുന്നവരുടെ ചിത്രം പ്രസിദ്ധിപ്പെടുത്തി തുടങ്ങി. രോഗികൾ: 37,642. സുഖപ്പെട്ടവർ: 20,337.മരണം 275. ഖത്തറിൽ രോഗികൾ: 67,195, സുഖപ്പെട്ടവർ: 42,427. മരണം: 51. കുവൈത്തിൽ 8995 ഇന്ത്യക്കാരുൾപ്പെടെ 31,131 രോഗികളുണ്ട്. 19,282 പേർ ആശുപത്രി വിട്ടു. മരണം 254. ബഹ്റൈനിൽ ചികിത്സയിലുള്ളവർ 5,181. രോഗമുക്തർ: 9020. മരണം: 23. ഒമാനിൽ 16,016 രോഗികളിൽ 3,451 പേർ സുഖം പ്രാപിച്ചു. മരണം: 72.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP