Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

റിക്രൂട്ട്‌മെന്റ് തട്ടിപ്പുകാർ വീട്ടിൽ ഇരിക്കേണ്ടി വരുമോ? ഗൾഫിലേക്കുള്ള നിയമനം സർക്കാർ നേരിട്ട് നടത്താൻ ആലോചന; ആദ്യം പരീക്ഷിക്കുന്നത് കുവൈറ്റിൽ

റിക്രൂട്ട്‌മെന്റ് തട്ടിപ്പുകാർ വീട്ടിൽ ഇരിക്കേണ്ടി വരുമോ? ഗൾഫിലേക്കുള്ള നിയമനം സർക്കാർ നേരിട്ട് നടത്താൻ ആലോചന; ആദ്യം പരീക്ഷിക്കുന്നത് കുവൈറ്റിൽ

ഗാന്ധിനഗർ: ഗൾഫിലേക്ക് കേരളത്തിൽ നിന്ന് സർക്കാർ ഏജൻസികൾവഴി റിക്രൂട്ട്‌മെന്റുകൾ നടത്താൻ ആലോചന സജീവമായി. ജോലിതട്ടിപ്പുമായി ഉയരുന്ന പരാതികൾ കണക്കിലെടുത്താണ് ഇത്. പ്രത്യേകിച്ച് കുവൈറ്റിലേക്കുള്ള ജോലിക്ക് പോക്ക് പലപ്പോഴും തട്ടിപ്പുമാകും. വിസയിൽ എഴുതിയിരിക്കുന്ന ജോലി പലപ്പോഴും ലഭിക്കാറുമില്ല. ഇതെല്ലാം കണക്കിലെടുത്ത് കുവൈറ്റിലോട്ടുള്ള മലയാളികളുടെ നിയമനം സംസ്ഥാന സർക്കാർ വഴിയാക്കാനാണ് നീക്കം. പദ്ധതി വിജയമായാൽ മറ്റ് ഗൾഫ് രാജ്യങ്ങളിലേക്ക് മാറ്റം.

്ഗാന്ധിനഗറിൽ നടക്കുന്ന പ്രവാസി ഭാരതീയ സമ്മേളനത്തിലാണ് ഈ ക്രിയാത്മക നിർദ്ദേശം ഉയർന്നത്. ആദ്യഘട്ടമായി കുവൈറ്റിലേക്കുള്ള നിയമനങ്ങൾക്ക് നോർക്കയെ ചുമതലപ്പെടുത്താനാണ് ആലോചന. കുവൈറ്റ് അധികാരികളുമായി ഇക്കാര്യം ചർച്ചചെയ്യാൻ കേരളം കേന്ദ്ര വിദേശകാര്യമന്ത്രാലയത്തോട് ആവശ്യപ്പെട്ടു. അംഗീകൃത ഏജൻസികൾപോലും നിയമവിരുദ്ധമായ പ്രവൃത്തികൾ ചെയ്യുന്നതായി കുവൈറ്റിലെ ഇന്ത്യൻ എംബസി കേരളസർക്കാറിനെ നേരത്തേ അറിയിച്ചിരുന്നു. നോർക്കവഴി തൊഴിൽ നിയമനങ്ങൾ നടത്താമെന്ന നിർദേശമാണ് ഇതിന് മറുപടിയായി കേരളം നൽകിയത്.

Stories you may Like

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അധ്യക്ഷതയിൽ ആറ് ഗൾഫ് രാജ്യങ്ങളിലെ അംബാസഡർമാരും ഗൾഫിലെ പ്രമുഖ സംഘടനാപ്രതിനിധികളും ഉൾപ്പെട്ട യോഗം മഹാത്മാമന്ദിറിൽ ചേർന്ന് ഈ നയവുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചു. കേരളീയർ കുടുങ്ങുന്ന നിയമനത്തട്ടിപ്പുകളെപ്പറ്റി കുവൈറ്റ് അംബാസഡർ സുനിൽ ജയിൻ വിശദീകരിച്ചു. നിയമനത്തിന് 1520 ലക്ഷം രൂപ വരെ ഈടാക്കുന്ന സ്വകാര്യ ഏജൻസികളുണ്ട്. ഇതിന്റെ ഒരു വിഹിതം വിദേശരാജ്യത്തെ ഏജന്റിനും കിട്ടുന്നു. കുവൈറ്റിൽ നഴ്‌സുമാരുടെ ധാരാളം ഒഴിവുകൾ വരുന്നുണ്ട്. ഉടൻതന്നെ നാലായിരത്തോളം പേരുടെ റിക്രൂട്ട്‌മെന്റിന് സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് റിക്രൂട്ട്‌മെന്റ് ഏജൻസികളെ പൂട്ടാനുള്ള നീക്കം

നിലവിൽ തൊഴിൽവകുപ്പിന് കീഴിലുള്ള ഒഡേപ്പെക് ആണ് നിയമനം നടത്തുന്ന കേരളസർക്കാർ ഏജൻസി. സൗദിയിലേക്ക് 166 നഴ്‌സുമാരുടെ നിയമനങ്ങൾ ഇവർ നടത്തിയിട്ടുണ്ട്. നോർക്കയുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കേണ്ടതുണ്ട്. നോർക്കയുടെ കീഴിൽ പുതിയ ഏജൻസിയും പരിഗണനയിലുണ്ട്. അതിനിടെ എയർകേരളപദ്ധതി സർക്കാർ ഉപേക്ഷിച്ചിട്ടില്ലെന്ന് മലയാളി പ്രവാസികളുമായി നടത്തിയ ചർച്ചയിൽ ഉമ്മൻ ചാണ്ടി വ്യക്തമാക്കി. 20 വിമാനങ്ങൾ വേണമെന്നും അഞ്ചുവർഷം ആഭ്യന്തര സർവീസുകൾ നടത്തണമെന്നുമുള്ള നിബന്ധനകളിൽ ഇളവ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വ്യക്തമാക്കി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP