Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇത് സ്വജീവൻ പണയപ്പെടുത്തി രാജ്യത്തിന് വേണ്ടിചെയ്യുന്ന സത്കർമ്മം; യുഎഇയിലെ സമൂഹത്തിന്റെ സംരക്ഷണത്തിനും കരുതലിനുമായി കാട്ടിയ കഠിന പ്രയത്‌നത്തിനും ത്യാഗത്തിനും നന്ദി; ഈ സേവനം വിലമതിക്കാനാവാത്തത്; മലയാളികൾ അടക്കമുള്ള കൊറോണയ്‌ക്കെതിരായ മുന്നണി പോരാളികൾക്ക് ഗോൾഡൻ വിസ നൽകി ആദരിച്ച് ദുബായ് ഭരണകൂടം; 10 വർഷത്തേക്കുള്ള താമസരേഖയായ ഗോൾഡൻ വിസ അനുവദിക്കുന്നത് അപൂർവമായി; പതിവ് തെറ്റിച്ചുള്ള ആദരവിൽ മനസ് നിറഞ്ഞ് മലയാളികളും

ഇത് സ്വജീവൻ പണയപ്പെടുത്തി രാജ്യത്തിന് വേണ്ടിചെയ്യുന്ന സത്കർമ്മം; യുഎഇയിലെ സമൂഹത്തിന്റെ സംരക്ഷണത്തിനും കരുതലിനുമായി കാട്ടിയ കഠിന പ്രയത്‌നത്തിനും ത്യാഗത്തിനും നന്ദി; ഈ സേവനം വിലമതിക്കാനാവാത്തത്; മലയാളികൾ അടക്കമുള്ള കൊറോണയ്‌ക്കെതിരായ മുന്നണി പോരാളികൾക്ക് ഗോൾഡൻ വിസ നൽകി ആദരിച്ച് ദുബായ് ഭരണകൂടം; 10 വർഷത്തേക്കുള്ള താമസരേഖയായ ഗോൾഡൻ വിസ അനുവദിക്കുന്നത് അപൂർവമായി; പതിവ് തെറ്റിച്ചുള്ള ആദരവിൽ മനസ് നിറഞ്ഞ് മലയാളികളും

എം മനോജ് കുമാർ

തിരുവനന്തപുരം: കൊറോണയുടെ മുന്നണിപ്പോരാളികൾക്ക് ആദരവുമായി ദുബായ് ഭരണാധികാരികളും. ദുബായിലും കൊറോണ പടരുമ്പോൾ ജീവൻ പണയപ്പെടുത്തി പോരാടുന്ന കൊറോണയുടെ മുന്നണിപ്പോരാളികൾക്ക് ഗോൾഡൻ വിസ നൽകിയാണ് ഭരണാധികാരികൾ ആദരം അർപ്പിക്കുന്നത്. സ്വജീവൻ പണയപ്പെടുത്തി രാജ്യത്തിന് വേണ്ടി ചെയ്യുന്ന ഏറ്റവും മികച്ച സത്കർമ്മമായി കണക്കാക്കിയാണ് ഗോൾഡൻ വിസ അനുവദിക്കുന്നത്. പത്തുവർഷത്തേക്ക് ദുബായ് ഭരണാധികാരികൾ നൽകുന്ന ദീർഘകാല താമസരേഖയാണ് ഗോൾഡൻ വിസ. അസുലഭമായി മാത്രം അനുവദിക്കുന്നതാണ് ഗോൾഡൻ വിസ. എം.എ.യൂസഫലിയെ പോലുള്ള വൻ വ്യവസായികൾക്കും ആഗോള തലത്തിലുള്ള സംരംഭകർക്കും മാത്രം അനുവദിക്കുന്നതാണ് ഗോൾഡൻ വിസ. ഈ വിസയാണ് പതിവ് തെറ്റിച്ച് കൊറോണ മുന്നണിപ്പോരാളികൾക്ക് ദുബായ് ഭരണകൂടം നൽകിയിരിക്കുന്നത്. കോവിഡ് മുന്നണി പോരാളികളായ 212 ഡോക്ടർമാർക്കാണ് ഗോൾഡൻ വിസ ലഭിക്കുക.

ദുബായ് ഹെൽത്ത് അഥോറിറ്റിയുടെ കീഴിൽ വരുന്ന ആശുപത്രികളിലെ തിരഞ്ഞെടുക്കപ്പെട്ട നഴ്‌സ്മാരും ഡോക്ടർമാരും അടങ്ങുന്ന ജീവനക്കാർക്കാണ് ഗോൾഡൻ വിസ അനുവദിച്ചിട്ടുള്ളത്. തിരഞ്ഞെടുക്കപ്പെട്ട പലരുടെയും മെയിലുകളിൽ ഗോൾഡൻ വിസ നൽകിയതായുള്ള അറിയിപ്പുകൾ ഭരണാധികാരികൾ നൽകിക്കഴിഞ്ഞു. മലയാളികൾ അടക്കമുള്ള ഒട്ടുവളരെ കൊറോണ മുന്നണിപ്പോരാളികൾക്ക് ഈ ആദരം ലഭിച്ചിട്ടുണ്ട്. ദുബായ് ജനതയ്ക്ക് വേണ്ടി നിങ്ങൾ നടത്തിയ കഠിനാധ്വാനത്തിനും വിലമതിക്കാനാവാത്ത സേവനത്തിനും ഞങ്ങൾ നന്ദി പറയുകയാണ്. ദുബായ് ഭരണാധികാരിയും യുഎഇവൈസ് പ്രസിഡന്റുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അൽ മക്തൂമിന്റെ നിർദ്ദേശമനുസരിച്ച് നിങ്ങൾക്ക് ഗോൾഡൻ വിസ അനുവദിക്കുകയാണ്.

വിസ സംബന്ധമായ എല്ലാ ഫീസുകളിൽ നിന്നും നിങ്ങൾ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. നിങ്ങളെ ഞങ്ങൾ അഭിനന്ദിക്കുകയാണ്. രാജ്യത്തോട് നിങ്ങൾ കാണിച്ച സമർപ്പണത്തിനും കഠിനാധ്വാനത്തിനും നിങ്ങൾക്ക് ലഭിച്ച പ്രതിഫലമാണിത്-സന്ദേശത്തിൽ പറയുന്നു. ദുബായ് ഹെൽത്ത് അഥോറിറ്റി  ഡയറക്ടർ ഹുമൈദ് അൽ ക്വതാമിയാണ് ദുബായ് ഭരണാധികാരിക്ക് വേണ്ടി ഈ ഉത്തരവ് കൈമാറിയിരിക്കുന്നത്. കൊറോണയുടെ മുന്നണിപ്പോരാളികൾക്ക് ലോകം ആദരം അർപ്പിക്കുമ്പോൾ മുൻനിരയിൽ തന്നെ നിന്ന് ദുബായ് ഭരണാധികാരികൾ നല്കിയ ആദരമാണ് ഗോൾഡൻ വിസ.

ദുബായി കുടുംബസമേതം താമസത്തിനു അനുവദിക്കുന്നതാണ് ഗോൾഡൻ വിസ. പേര് സൂചിപ്പിക്കുന്നത് പോലെ അപൂർവമായി ദുബായ് ഭരണാധികാരികൾ നൽകുന്നതാണ് ഈ വിസ. ദീർഘകാലത്തെക്കുള്ള താമസ രേഖയാണിത്.പത്ത് വർഷത്തിലൊരിക്കൽ പുതുക്കാവുന്നതാണ് ഗോൾഡൻ വിസ. സ്ഥിരമായ താമസത്തിന് അനുമതി നൽകുന്നതാണ് ഈ വിസ. നിക്ഷേപകർ, പ്രത്യേക കഴിവുള്ള വ്യക്തികൾ എന്നിങ്ങനെയുള്ളവർക്ക് മാത്രമേ ഈ വിസ അനുവദിക്കാറുള്ളൂ. ഫുട്ബോൾ താരം ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് കഴിഞ്ഞ ഫെബ്രുവരിയിൽ യുഎഇ ഭരണാധികാരികൾ ഗോൾഡൻ വിസ നൽകിയിരുന്നു. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും കൊറോണ ബാധിതരെ സഹായിക്കുകയും ചെയ്യുന്നവരെ ആദരിക്കാൻ യുഎഇ ഭരണകൂടം പ്രത്യേക താത്പര്യം തന്നെ എടുക്കുന്നുണ്ട്. ദുബായിലെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായ വ്യക്തിയായിരുന്ന സാമുഹ്യ പ്രവർത്തകനായ നസീർ വാടനപ്പള്ളിക്ക് ഇതിന്നിടെ കൊറോണ ബാധിച്ചിരുന്നു. സുഖം പ്രാപിച്ചപ്പോൾ യുഎഇ ഭരണാധികാരിയുടെ ആദരം അദ്ദേഹത്തെ തേടിയത്. ദുബായ് ഭരണാധികാരിയുടെ പേരിലുള്ള ഫൗണ്ടേഷന്റെ ആദരത്തിനാണ് നസീർ അർഹനായത്.

കൊറോണ പടർന്നപ്പോൾ നായിഫ് മേഖലയിൽ ആദ്യ ഇടപെടൽ നടത്തിയ സാമൂഹ്യപ്രവർത്തകനാണ് നസീർ വാടാനപ്പള്ളി. വിടുത്തെപ്രവർത്തനങ്ങൾക്കിടയിലായിരുന്നു ഇദ്ദേഹത്തിന് അസുഖം പിടിപെട്ടതത്. തുടർന്ന് ദുബായ് വിപിഎസ് മെഡിയോർ ആശുപത്രിയിലായിരുന്നു ചികിത്സ. നസീർ സുഖം പ്രാപിച്ച് തിരികെയെത്തുകയായിരുന്നു. തുടർന്നാണ് അദ്ദേഹത്തെ തേടി ദുബായ് ഭരണാധികാരിയുടെ ഫൗണ്ടേഷന്റെ പേരിലുള്ള ആദരം എത്തുന്നത്.തനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണിതെന്നാണ് നസീർ അംഗീകാരത്തേക്കുറിച്ച് പ്രതികരിച്ചത്. ദുബായ് പൊലീസ് സെക്യൂരിറ്റി വിംഗിന്റെ നേതൃത്വത്തിലാണ് കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ സന്നദ്ധ സേവകരെ ഏകോപിപ്പിക്കുന്നത്.

കഷ്ടത അനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങൾക്ക് എന്നെകൊണ്ട് കഴിയാവുന്ന സഹായങ്ങൾ ചെയ്യുവാൻ കഴിയണമേ എന്ന പ്രാർത്ഥന മാത്രമേ എനിക്കുള്ളൂവെന്നും എന്റെ സാമൂഹ്യ പ്രവർത്തന കാലത്തിനിടയിൽ ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണിതെന്നും അദ്ദേഹം ഫേസ്‌ബുക്കിലൂടെ പ്രതികരിച്ചിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP