Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിദേശ നിക്ഷേപത്തിന്റെ ഭാവിയും പുതിയ നിക്ഷേപ മേഖലകൾ കണ്ടെത്തലും; അഞ്ചാമത് ഷാർജ എഫ്ഡിഐ ഫോറം നവം. 11 മുതൽ; 12 സെഷനുകളിലായി നടക്കുന്ന ഫോറത്തിൽ മുഖ്യപ്രഭാഷകൻ യുഎഇ ധനകാര്യ മന്ത്രി സുൽത്താൻ ബിൻ സഈദ് അൽ മൻസൂരി

വിദേശ നിക്ഷേപത്തിന്റെ ഭാവിയും പുതിയ നിക്ഷേപ മേഖലകൾ കണ്ടെത്തലും; അഞ്ചാമത് ഷാർജ എഫ്ഡിഐ ഫോറം നവം. 11 മുതൽ; 12 സെഷനുകളിലായി നടക്കുന്ന ഫോറത്തിൽ മുഖ്യപ്രഭാഷകൻ  യുഎഇ ധനകാര്യ മന്ത്രി സുൽത്താൻ ബിൻ സഈദ് അൽ മൻസൂരി

മറുനാടൻ മലയാളി ബ്യൂറോ

ഷാർജ: വിദേശ നിക്ഷേപത്തിന്റെ ഭാവി സാധ്യതകൾ ചർച്ച ചെയ്യാനും പുതിയ നിക്ഷേപ മേഖലകൾ കണ്ടെത്താനും അവസരമൊരുക്കി ഷാർജ വിദേശ നിക്ഷേപ ഫോറത്തിന്റെ അഞ്ചാം പതിപ്പ് വരുന്നു. ഷാർജ ഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ സംഘടിപ്പിക്കപ്പെടുന്ന ഫോറത്തിൽ യുഎഇ ധനകാര്യ മന്ത്രി സുൽത്താൻ ബിൻ സഈദ് അൽ മൻസൂരി മുഖ്യ പ്രഭാഷണം നടത്തും.

യുഎഇ ധനകാര്യ മന്ത്രാലയത്തിന്റെ പിന്തുണയോടെ ഷാർജ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഡെവലപ്‌മെന്റ് അഥോറിറ്റിയുടെ (ശുറൂഖ്) കീഴിൽ പ്രവർത്തിക്കുന്ന ഷാർജ എഫ്ഡിഐ ഓഫിസാണ് (ഇൻവെസ്റ്റ് ഇൻ ഷാർജ) വിദേശ നിക്ഷേപ ഫോറം സംഘടിപ്പിക്കുന്നത്. നവംബർ 11, 12 തീയതികളിലായി ഷാർജ ജവാഹർ കൺവെൻഷൻ സെന്ററിലാണ് പരിപാടി നടക്കുന്നത്. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ഫോറത്തിൽ പന്ത്രണ്ടു സെഷനുകളിലായി 53 പ്രഭാഷകരുണ്ടാവും. 1500 ലേറെ പേർ പരിപാടിയുടെ ഭാഗമാവും.

അറബ് മേഖലയിലെ പ്രധാനപ്പെട്ട വിദേശ ഫോറങ്ങളിലൊന്നായ ഷാർജ വിദേശ നിക്ഷേപ ഫോറത്തിൽ, ലോകത്തെ മുൻനിര സാമ്പത്തിക വിദഗ്ധരും വ്യവസായികളും നിക്ഷേപകരും വിവിധ രാജ്യങ്ങളുടെ പ്രതിനിധികളും പങ്കെടുക്കും. യുഎഇ ധനകാര്യ മന്ത്രിക്ക് പുറമെ യുഎഇ വിദേശ വ്യാപാര വകുപ്പ് അണ്ടർ സെക്രട്ടറി ജുമാ മുഹമ്മദ് അൽ കൈത്, ശുറൂഖ് എക്‌സികുട്ടീവ് ചെയർമാൻ മർവാൻ അൽ സർക്കാൽ, ഷാർജ റിസർച്ച് ടെക്നോളജി ആൻഡ് ഇന്നവേഷൻ പാർക്ക് സിഇഒ ഹുസൈൻ മുഹമ്മദ് അൽ മഹ്മൂദി തുടങ്ങി നിരവധി ഉന്നത തല ഉദ്യോഗസ്ഥർ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ലോക സാമ്പത്തികമേഖല പ്രതിസന്ധികൾ നേരിടുമ്പോഴും യുഎഇ സമ്പദ്്ഘടന പുലർത്തിയ സ്ഥിരതയും കൈവരിച്ച വളർച്ചയും ഇവരുടെ നേതൃത്വത്തിൽ അവതരിപ്പിക്കും.

'വിദേശ നിക്ഷേപത്തിന്റെ ഭാവി സാധ്യതകൾ' എന്ന പ്രമേയം അടിസ്ഥാനമാക്കിയൊരുക്കുന്ന അഞ്ചാം പതിപ്പിൽ ലോക സാമ്പത്തിക രംഗത്തിന്റെ ഗതിവിഗതികളും പുതിയ നിക്ഷേപ മേഖലകളും സാധ്യതകളും ചർച്ചയാകും. ഊർജ പരിപാലനം, ആരോഗ്യ - സാങ്കേതിക മേഖലകൾ എന്നീ വിഷയങ്ങളോടൊപ്പം നിക്ഷേപകർ നേരിടുന്ന പ്രശ്‌നങ്ങളും അതിനെ നേരിടാനുള്ള മാർഗങ്ങളും വേദിയിൽ ചർച്ച ചെയ്യപ്പെടും. സർക്കാർ പ്രതിനിധികളെയും മേഖലയിലെ പ്രധാന നിക്ഷേപകരെയും ലോകപ്രശസ്ത കമ്പനികളുടെ നേതൃനിരയിലുള്ളവരെയും നേരിട്ട് കാണാനും ആശയവിനിമയം നടത്താനും അവസരമൊരുക്കുന്ന ഫോറം, പുതിയ നിക്ഷേപമേഖലകൾ കണ്ടെത്താനും നിക്ഷേപകർക്ക് സ്വയം നിർണയം നടത്താനുമുള്ള സുവർണാവസരം കൂടിയാണ് കണക്കാക്കപ്പെടുന്നത്.

യുഎഇ ധനകാര്യ മന്ത്രാലയത്തിന്റെയും മറ്റു സർക്കാർ വകുപ്പുകളുടെയും സ്വകാര്യ പങ്കാളികളുടെയും പിന്തുണ ഇത്തരമൊരു ലോകോത്തര ഫോറം സംഘടിപ്പിക്കുന്നതിൽ ഏറെ സഹായകരമാണെന്ന് ശുറൂഖ് എക്‌സിക്യൂട്ടീവ് ചെയർമാൻ മർവാൻ അൽ സർക്കാൽ പറഞ്ഞു. ''മേഖലയിലെ നിക്ഷേപ സാദ്ധ്യതകൾ ഏറ്റവും മികച്ച രീതിയിൽ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്നതോടൊപ്പം സുസ്ഥിര വികസന സങ്കൽപ്പങ്ങൾക്ക് അടിത്തറ പാകാനും ഉത്തരവാദിത്വ വികസന ആശയങ്ങൾക്ക് കൂടുതൽ പ്രചാരം നൽകാനും ഷാർജ എഫ്ഡിഐ ഫോറത്തിനു സാധിക്കും''- അദ്ദേഹം പറഞ്ഞു.

ഷാർജയുടെയും യുഎഇയുടെയും വളർച്ചക്ക് ആക്കം കൂട്ടാൻ പാകത്തിൽ വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണം കൂടുതൽ മികവുറ്റതാക്കാനും പ്രാദേശികവും രാജ്യാന്തരവുമായ പുതിയ പങ്കാളിത്തം കൊണ്ട് വരാനും സഹായിക്കുന്ന വേദിയാണ് ഷാർജ വിദേശ നിക്ഷേപ ഫോറമെന്ന് ഷാർജ എഫ്ഡിഐ ഓഫീസ് സിഇഒ മുഹമ്മദ് ജുമാ അൽ മുഷറഖ് പറഞ്ഞു.

കഴിഞ്ഞ വർഷങ്ങളേക്കാൾ കൂടുതൽ ഇന്ത്യൻ പ്രാതിനിധ്യം ഇത്തവണ എഫ്ഡിഐ ഫോറത്തിലുണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ നാല് വർഷത്തിനിടെ മൂന്നു തവണ ഇന്ത്യൻ പ്രധാനമന്ത്രി യുഎഇ സന്ദർശിച്ചതും വിദേശനിക്ഷേപ-വ്യാപാര മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിൽ കൂടുതൽ സഹകരണത്തിന് ആഹ്വാനം ചെയ്തതും വിദേശ നിക്ഷേപ മേഖലക്ക് പ്രതീക്ഷ പകരുന്നതാണ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം യുഎഇയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. ഇരു രാജ്യങ്ങളും തമ്മിലുള്ള എണ്ണ ഇതര വ്യാപാരം 2018 ൽ 35.9 ബില്യൺ ഡോളറായിരുന്നു. ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണ് യുഎഇ. യുഎഇ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇന്ത്യൻ നിക്ഷേപകർക്കും വ്യവസായികൾക്കും പുറമെ മഹാരാഷ്ട്രയുടെ ഇൻഡസ്ട്രീസ് വകുപ്പ് മന്ത്രി സുഭാഷ് ദേശായി ഷാർജ എഫ്ഡിഐ ഫോറത്തിന്റെ നാലാം പതിപ്പിൽ പങ്കെടുത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP