Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വി. അബ്ദുറഹിമാന്റെ മന്ത്രി പദത്തിൽ ആഹ്ലാദം പങ്കിട്ട് പ്രവാസലോകവും; സംരംഭകൻ കൂടിയായ അബ്ദുറഹിമാന്റെ സ്ഥാനലബ്ദിയിൽ ഷാർജയിൽ കേക്ക് മുറിച്ചും മിഠായി വിതരണം ചെയ്തും പ്രവാസികൾ

വി. അബ്ദുറഹിമാന്റെ മന്ത്രി പദത്തിൽ ആഹ്ലാദം പങ്കിട്ട് പ്രവാസലോകവും; സംരംഭകൻ കൂടിയായ അബ്ദുറഹിമാന്റെ സ്ഥാനലബ്ദിയിൽ ഷാർജയിൽ കേക്ക് മുറിച്ചും മിഠായി വിതരണം ചെയ്തും പ്രവാസികൾ

ജംഷാദ് മലപ്പുറം

മലപ്പുറം: രണ്ടാം പിണറായി മന്ത്രിസഭയിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ പ്രവാസി സംരംഭകൻ കൂടിയായ കായിക, ഹജ്ജ് , വഖഫ് , റെയിൽവേ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്റെ മന്ത്രി പദത്തിൽ ആഹ്ലാദം പങ്കിട്ട് വിവിധ വിദേശ നാടുകളിലുംആഘോഷങ്ങൾ നടന്നു.യു.എ. ഇ , സൗദി അറേബ്യ, മലേഷ്യ, സിങ്കപ്പുർ, ഓസ്ട്രേലിയ എന്നിവിടങളിൽ നടന്ന വിവിധ പരിപാടികളിൽ നിരവധി പേർ പങ്കെടുത്തു.

മന്ത്രി വി.അബ്ദുറഹിമാൻ രക്ഷാധികാരിയായ ഷാർജയിലെ ടീം ഇന്ത്യ കേക്ക് മുറിച്ചും, മിഠായി വിതരണം ചെയ്തും നടത്തിയ ആഘോഷം പ്രത്യേകം ശ്രദ്ധേയമായി. ഭിന്നശേഷിക്കാരായ കുട്ടികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനും വേണ്ടി പ്രവർത്തിക്കുന്ന മലയാളി കുട്ടായ്മയാണ് ടീം ഇന്ത്യ.

ഷാർജയിൽ നടന്ന ചടങ്ങിൽ സെക്രട്ടറി റെജി പാപ്പച്ചൻ , ട്രഷററർ കെ.ടി.നായർ എന്നിവർ ചേർന്ന് കേക്ക് മുറിച്ചു. ആഘോഷങ്ങൾക്ക് കെ, എൻ. ഇബ്രാഹിം, ബിരാൻ പൂളക്കൽ, പി.കെ. മുസ്സ, രാജീവൻ രാമപുരം, നജീബ്, ബഷീർ, രാധു, അഭിലാഷ്, നാസർ എന്നിവർ നേതൃത്വം നൽകി.
ടീം ഇന്ത്യയുടെ പ്രസിഡണ്ട് ശശി വാരിയത്ത് സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുന്നതിന് വേണ്ടി തിരുവനന്തപുരത്ത് എത്തിയിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP