Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ചാർട്ടേഡ് വിമാനങ്ങളും പറന്ന് തുടങ്ങിയതോടെ പ്രവാസികളിൽ പ്രതീക്ഷയേറി; വിമാനങ്ങൾ ഏർപ്പെടുത്താൻ നീക്കങ്ങളുമായി നിരവധി സംഘടനകൾ രം​ഗത്ത്; ദുബായിൽ നിന്നും ഇതുവരെ സർവീസ് നടത്തിയത് ഉത്തരേന്ത്യൻ ന​ഗരങ്ങളിലേക്ക്; യാത്രാനുമതി കോൺസുലേറ്റ് വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തവർക്കു മാത്രം

ചാർട്ടേഡ് വിമാനങ്ങളും പറന്ന് തുടങ്ങിയതോടെ പ്രവാസികളിൽ പ്രതീക്ഷയേറി; വിമാനങ്ങൾ ഏർപ്പെടുത്താൻ നീക്കങ്ങളുമായി നിരവധി സംഘടനകൾ രം​ഗത്ത്; ദുബായിൽ നിന്നും ഇതുവരെ സർവീസ് നടത്തിയത് ഉത്തരേന്ത്യൻ ന​ഗരങ്ങളിലേക്ക്; യാത്രാനുമതി കോൺസുലേറ്റ് വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തവർക്കു മാത്രം

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: ചാർട്ടേഡ് വിമാനങ്ങളും പറന്ന് തുടങ്ങിയതോടെ  പ്രവാസികളിൽ പ്രതീക്ഷയേറി. കഴിഞ്ഞ 3 ദിവസങ്ങളിൽ 9 ചാർട്ടർ വിമാനങ്ങളിലായി 1568 പേരെ ഇന്ത്യയിലെത്തിച്ചതായി ദുബായ്ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തു. ഇന്നലെ വിവിധ കമ്പനികൾ അഹമ്മദാബാദ്, അമൃത്സർ, വാരാണസി സെക്ടറിലേക്കു ചാർട്ടർ ചെയ്ത വിമാനത്തിൽ 564 പേരാണു മടങ്ങിയത്. കെഎംസിസി, ഷാർജ ഇന്ത്യൻ അസോസിയേഷൻ, യുഎഇ പിആർഒ അസോസിയേഷൻ, അൽ മദീന ഗ്രൂപ്പ് തുടങ്ങിയവരാണ് നിലവിൽ ചാർട്ടേഡ് വിമാനങ്ങൾ ഏർപ്പെടുത്താൻ നീക്കങ്ങൾ നടത്തിയിട്ടുള്ളത്. നിലവിൽ ചാർട്ടർവിമാനങ്ങൾ സർവീസ് നടത്തിയതെല്ലാം ഉത്തരേന്ത്യയിലേക്കാണ്.

ചാർട്ടർ വിമാനങ്ങൾ സംബന്ധിച്ച് മുൻപുണ്ടായ ചില അവ്യക്തതകൾ നീക്കി കഴിഞ്ഞദിവസം വ്യോമയാന മന്ത്രാലയം ചട്ടങ്ങൾ പുറപ്പെടുവിച്ചിരുന്നു.കേന്ദ്ര സർക്കാരിന്റെ ചട്ടങ്ങൾക്ക് അനുബന്ധമായി ഇന്നലെ ദുബായ് ഇന്ത്യൻ കോൺസുലേറ്റ് അധികൃതരും നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ചാർട്ടേഡ് വിമാനത്തിന് അനുമതി ലഭിക്കുന്ന വിവരം കോൺസുലേറ്റിന്റെയോ എംബസിയുടെയോ വെബ്സൈറ്റിലും സമൂഹ മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കും. ഇതിനു ശേഷമേ യാത്രക്കാർ ടിക്കറ്റ് ബുക്ക് ചെയ്യാൻ പണം നൽകാവൂ എന്നും കോൺസുലേറ്റ് അധികൃതർ വ്യക്തമാക്കി. നാട്ടിൽ ക്വാറന്റീനുള്ള ചെലവ് ഉൾപ്പടെയാണ് ടിക്കറ്റ് ചാർജ്. ടിക്കറ്റ് നിരക്ക് സംഘാടകർക്ക് നിശ്ചയിക്കാം. യാത്രക്കാർക്ക് കോവിഡ് പരിശോധ നടത്തുന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. വിമാനത്തിൽ കയറുന്നതിനു മുൻപ് മാസ്ക് ധരിക്കണം, കൈകൾ അണുവിമുക്തമാക്കണം തുടങ്ങിയ നിർദ്ദേശങ്ങളാണ് പുറപ്പെടുവിച്ചിട്ടുണ്ട്. കോവിഡ് ലക്ഷണമുള്ള ആളെ മാറ്റി ഇരുത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

കോൺസുലേറ്റ് വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തവർക്കു മാത്രമേ ചാർട്ടേഡ് വിമാനത്തിൽ പോകാനാകൂ. വിമാനം ഏർപ്പെടുത്തുന്ന സംഘടനകൾ നിശ്ചിത മാതൃകയിൽ യാത്രക്കാരുടെ പേരുവിവരം കോൺസുലേറ്റിൽ നൽകണം. ഏഴുദിവസം മുൻപെങ്കിലും അപേക്ഷ നൽകിയിരിക്കണം. ഈ അപേക്ഷ ന്യൂഡൽഹിക്കയച്ച് അനുമതി നേടാനാണിത്. ഇതിനു പുറമെ സംസ്ഥാന സർക്കാരിന്റെ അനുമതിയും സംഘാടകർ വാങ്ങണം. കേന്ദ്രസർക്കാരിന്റെ അനുമതിക്ക് ശേഷം ഫ്ലൈറ്റ് ഓപ്പറേറ്റർമാർ സിവിൽ വ്യോമയാന ഡയറക്ടറേറ്റ് ജനറലിന്റെ അനുമതിയും നേടണം. അനുമതി ലഭിക്കുന്ന വിവരം കോൺസുലേറ്റിന്റെയോ എംബസ്സിയുടെയോ സൈറ്റിലും സമൂഹ മാധ്യമങ്ങളിലും പ്രസദ്ധീകരിക്കും. ഇതിനു ശേഷമേ യാത്രക്കാർ ടിക്കറ്റ് ബുക്ക് ചെയ്യാൻ പണം നൽകാവൂ എന്നും കോൺസുലേറ്റ് അധികൃതർ വ്യക്തമാക്കുന്നു.

നാട്ടിൽ ക്വാറന്റീനുള്ള ചെലവ് ഉൾപ്പടെയാണ് ടിക്കറ്റ് ചാർജ്. ടിക്കറ്റ് നിരക്ക് സംഘാടകർക്ക് നിശ്ചയിക്കാം. യാത്രക്കാർക്ക് കോവിഡ് പരിശോധ നടത്തുന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. മാസ്കോ മുഖമറയോ ധരിക്കുകയും കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കിയും വേണം വിമാനത്തിൽ പ്രവേശിക്കാൻ എന്നതുൾപ്പടെയുള്ള നിർദ്ദേശങ്ങളാണ് പുറപ്പെടുവിച്ചിട്ടുള്ളത്. കോവിഡ് ലക്ഷണമുള്ള ആളെ പ്രത്യേകം മാറ്റി സമ്പർക്ക രഹിതമായി ഇരുത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP