Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊറോണ വൈറസ്: ജീവനക്കാരോട് അവധിയിൽ പ്രവേശിക്കാൻ നിർദേശിച്ച് എമിറേറ്റ്സ്; ജീവനക്കാർക്ക് ഇ-മെയിൽ സന്ദേശം അയച്ചിട്ടുണ്ടെന്നും എന്നാൽ അവധിയെടുക്കാനോ എടുക്കാതിരിക്കാനോ ഉള്ള അവകാശം ജീവനക്കാർക്കെന്നം കമ്പനി അധികൃതർ; രാജ്യാന്തര സർവീസുകൾ വെട്ടിക്കുറയ്ക്കുന്നതോടെ വിമാന കമ്പനികൾ പ്രതിസന്ധിയിലേക്ക്

കൊറോണ വൈറസ്: ജീവനക്കാരോട് അവധിയിൽ പ്രവേശിക്കാൻ നിർദേശിച്ച് എമിറേറ്റ്സ്; ജീവനക്കാർക്ക് ഇ-മെയിൽ സന്ദേശം അയച്ചിട്ടുണ്ടെന്നും എന്നാൽ അവധിയെടുക്കാനോ എടുക്കാതിരിക്കാനോ ഉള്ള അവകാശം ജീവനക്കാർക്കെന്നം കമ്പനി അധികൃതർ; രാജ്യാന്തര സർവീസുകൾ വെട്ടിക്കുറയ്ക്കുന്നതോടെ വിമാന കമ്പനികൾ പ്രതിസന്ധിയിലേക്ക്

സ്വന്തം ലേഖകൻ

ദുബായ്: ഇറാനിലും ഗൾഫ് നാടുകളിലും കോവിഡ് 19 പടർന്നു പിടിക്കുമ്പോൾ പ്രത്യക്ഷത്തിൽ പ്രതിസന്ധിയിൽ ആകുന്നത് രാജ്യന്തര വിമാന കമ്പനികൾ. സർവീസുകൾ തുടർച്ചയായി മുടങ്ങിയതോടെ കമ്പനികൾ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. പ്രമുഖ വിമാന കമ്പനിയായ എമിറേറ്റ്‌സ് ജീവനക്കാർക്ക് അവധിയിൽ പ്രവേശിക്കാൻ നിർദ്ദേശം നൽകി.

വിവിധ രാജ്യങ്ങൾ യാത്രാവിലക്ക് പ്രഖ്യാപിച്ചതും രോഗഭീതിയാൽ ജനങ്ങൾ യാത്ര ഒഴിവാക്കുന്നതും കാരണം സർവീസുകൾ വെട്ടിക്കുറയ്ക്കുകയാണ് പല വിമാന കമ്പനികളും. ദുബയ് ആസ്ഥാനമായുള്ള എമിറേറ്റ്സ് എയർലൈൻസ് സ്വമേധയാ അവധിയിൽ പ്രവേശിക്കാൻ ജീവനക്കാർക്ക് നിർദ്ദേശം നൽകി. ജീവനക്കാർക്ക് ഇ-മെയിൽ സന്ദേശം അയച്ചിട്ടുണ്ടെന്നും എന്നാൽ അവധിയെടുക്കാനോ എടുക്കാതിരിക്കാനോ ഉള്ള അവകാശം ജീവനക്കാർക്കുണ്ടെന്നും കമ്പനി യുഎഇ മാധ്യമങ്ങളോട് സ്ഥിരീകരിച്ചു.

ദുബയ് ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ള എമിറേറ്റ്സ് എയർലൈനിന്റെ മാതൃകമ്പനിയായ എമിറേറ്റ്സ് ഗ്രൂപ്പിലെ 21,000 ൽ അധികം ക്യാബിൻ ക്രൂവും 4,000 പൈലറ്റുമാരും ഉൾപ്പടുന്ന എല്ലാ എമിറേറ്റ്സ് സ്റ്റാഫുകൾക്കും ആഭ്യന്തര ഇ-മെയിൽ അടുത്തിടെ അയച്ചതായി റോയിട്ടേഴ്സ് റിപോർട്ട് ചെയ്തു. കൊറോണ വൈറസ് ബാധ കൊണ്ടുണ്ടായ വെല്ലുവിളികളാണ് ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് കമ്പനി ജീവനക്കാർക്ക് അയച്ച ഇ- മെയിൽ സന്ദേശത്തിൽ പറയുന്നു.

ബിസിനസിൽ മാന്ദ്യം നേരിടുന്നു. വാർഷിക അവധിയിൽ നല്ലൊരു പങ്കും ബാക്കിയുള്ള ജീവനക്കാർ ഇപ്പോൾ ശമ്പളത്തോടെയുള്ള അവധിയെടുക്കുന്നത് പരിഗണിക്കണം. ഓപറേഷനൽ വിഭാഗത്തിലല്ലാത്ത ജീവനക്കാർക്ക് ശമ്പളമില്ലാത്ത അവധിയും അനുവദിക്കുന്നുണ്ട്. സൗദി അറേബ്യ ഒഴികെയുള്ള എല്ലാ ഗൾഫ് രാജ്യങ്ങളിലും കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനയും ഉറാനും ഉൾപ്പടെയുള്ള കൊറോണ വ്യാപകമായ രാജ്യങ്ങളിൽനിന്നുള്ളവർക്ക് മറ്റ് പല രാജ്യങ്ങളും യാത്രാവിലക്ക് ഏർപ്പെടുത്തി.

ഇതുവരെ ഒരു കൊറോണ വൈറസ് ബാധ പോലും സ്ഥിരീകരിക്കാത്ത സൗദി അറേബ്യ, മുൻകരുതൽ നടപടികളുടെ ഭാഗമായി ഉംറ തീർത്ഥാടനം നിർത്തിവച്ചു. കൊറോണയില്ലാത്ത രാജ്യങ്ങളിലെ സന്ദർശകർക്ക് വിലക്കില്ലെങ്കിലും വിമാനത്താവളങ്ങളിൽ കർശനമായ പരിശോധനയാണ് നടത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP