Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാട്ടിൽ നിന്ന് അവധി കഴിഞ്ഞ് പോകുന്നതിന് മുൻപ് പ്രവാസികൾക്ക് ആശങ്ക വേണ്ട; എമിഗ്രേഷൻ രജിസ്‌ട്രേഷൻ നിർബന്ധമല്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ; റദ്ദാക്കിയത് 21 മുതൽ ഒരു ദിവസം വരെയുള്ള സമയത്ത് ഇമിഗ്രേഷൻ രജിസ്ടർ ചെയ്യണമെന്ന ഉത്തരവ്; താൽപര്യമുള്ളവർക്ക് സ്വയം രജിസ്ടർ ചെയ്യാനും സൗകര്യം

നാട്ടിൽ നിന്ന് അവധി കഴിഞ്ഞ് പോകുന്നതിന് മുൻപ് പ്രവാസികൾക്ക് ആശങ്ക വേണ്ട; എമിഗ്രേഷൻ രജിസ്‌ട്രേഷൻ നിർബന്ധമല്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ; റദ്ദാക്കിയത് 21 മുതൽ ഒരു ദിവസം വരെയുള്ള സമയത്ത് ഇമിഗ്രേഷൻ രജിസ്ടർ ചെയ്യണമെന്ന ഉത്തരവ്; താൽപര്യമുള്ളവർക്ക് സ്വയം രജിസ്ടർ ചെയ്യാനും സൗകര്യം

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: യു.എ.ഇ ഉൾപ്പെടെ പതിനെട്ട് രാജ്യങ്ങളിലെ തൊഴിലെടുക്കുന്ന പ്രവാസികൾക്ക് ഏർപ്പെടുത്തിയ എമിഗ്രേഷൻ രജിസ്‌ട്രേഷൻ നിർബന്ധമല്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ജനുവരി ഒന്ന് മുതൽ രജിസ്‌ട്രേഷൻ നിർബന്ധമാക്കിക്കൊണ്ട് കഴിഞ്ഞ ആഴ്ചയാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഉത്തരവിറക്കിയത്. ഇന്ത്യയിൽ പോയി മടങ്ങിവരുന്നവർ 21 ദിവസത്തിന് മുമ്പ് മുതൽ 24 മണിക്കൂറിനുള്ളിൽ വരെയായിരുന്നു രജിസ്ട്രേഷന്റെ സമയം. ഇ മൈഗ്രേറ്റ് പോർട്ടലിൽ പേര് രജിസ്റ്റർ ചെയ്യണമെന്നായിരുന്നു വ്യവസ്ഥ.

സാധാരണ ഗതിയിൽ എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമില്ലാത്ത പാസ്‌പോർട്ട് ഉടമകൾക്കായിരുന്നു ഇത് നിർബന്ധമാക്കിയിരുന്നത്. അതാണ് ഇപ്പോൾ നിർബന്ധമല്ലെന്ന് അറിയിച്ചിരിക്കുന്നത്. എന്നാൽ താല്പര്യമുള്ള പ്രവാസികൾക്ക് സ്വമേധയാ രജിസ്റ്റർ ചെയാമെന്നും കേന്ദ്ര സർക്കാരിന്റെ നിർദ്ദേശത്തിൽ പറയുന്നു . സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് വന്ന ആശങ്കകളുടെ പശ്ചാത്തലത്തിലാണ് പുതിയ ഉത്തരവ്.

ഇന്ത്യയിൽ നിന്നു വിവിധ രാജ്യങ്ങളിലേക്ക് തൊഴിൽ തേടി പോകുന്നവരെ കുറിച്ച് വ്യക്തമായ ധാരണ ലഭിക്കുന്നതിനായിട്ടാണ് ഇന്ത്യക്കാർക്ക് ഓൺലൈൻ രജിസ്ട്രേഷൻ നിർബന്ധമാക്കിക്കൊണ്ട് കേന്ദ്ര സർക്കാർ ഉത്തരവിട്ടത്. സൗദി, യുഎഇ, ഖത്തർ അടക്കം പതിനെട്ടുരാജ്യങ്ങളിൽ ജോലി ചെയ്യുന്നവരും എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമില്ലാത്തവരുമായ (ഇസിഎൻആർ) മുഴുവൻ പാസ്പോർട്ട് ഉടമകളും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഇ-മൈഗ്രേറ്റ് വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്നായിരുന്നു ഇത് സംബന്ധിച്ച് പുറപ്പെടുവിച്ച നിർദ്ദേശം.

ജനുവരി മുതൽ ഇ മൈഗ്രേറ്റ് സൈറ്റിൽ ഓൺലൈൻ രജിസ്റ്റ്രേഷൻ പൂർത്തിയാക്കാത്തവർക്ക് വിദേശങ്ങളിലേക്ക് പോകാൻ സാധിക്കില്ലെന്നും. നിലവിൽ ജോലി നോക്കുന്ന പ്രവാസികൾക്കും പുതിയ വിസയിൽ ജോലിക്കു പോകുന്നവർക്കും ജനുവരി ഒന്നു മുതൽ ഇ-മൈഗ്രേറ്റ് രജിസ്ട്രേഷൻ നിർബന്ധമാക്കിയെന്നുമാണ് അറിയിച്ചിരുന്നതെങ്കിലും ഇപ്പോൾ കേന്ദ്രം തന്നെ ഇളവ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇതൊന്നും തന്നെ നിലനിൽക്കുകയുമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP