Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

ഇവിസ സൗകര്യം ഏർപ്പെടുത്തിയ ഒമ്പത് എയർപോർട്ടുകളിൽ കൊച്ചിയും തിരുവനന്തപുരവും; 43 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇനി വിസക്ക് വേണ്ടി കാത്തു നിൽക്കേണ്ട; കേരള ടൂറിസത്തിന് വൻ കുതിപ്പിന് കളമൊരുങ്ങുന്നു

ഇവിസ സൗകര്യം ഏർപ്പെടുത്തിയ ഒമ്പത് എയർപോർട്ടുകളിൽ കൊച്ചിയും തിരുവനന്തപുരവും; 43 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇനി വിസക്ക് വേണ്ടി കാത്തു നിൽക്കേണ്ട; കേരള ടൂറിസത്തിന് വൻ കുതിപ്പിന് കളമൊരുങ്ങുന്നു

'ഇന്ത്യ സാംസ്‌കാരിക സമ്പന്നമായ രാജ്യമൊക്കെത്തന്നെ.. അവിടെ കണ്ടാസ്വദിക്കാൻ ധാരാളം ഡെസ്റ്റിനേഷൻസും ഉണ്ട്... എന്നാൽ അവിടെക്കുള്ള വിസ കിട്ടാനൊക്കെ പാടല്ലേ...?'. ഇത്തരത്തിൽ ഇനിയൊരു വിദേശവിനോദ സഞ്ചാരിക്കും നിരാശപ്പെടേണ്ടി വരില്ലെന്ന വിധത്തിലാണ് കാര്യങ്ങൾ പുരോഗമിക്കുന്നത്. 

ടൂറിസം മേഖലയ്ക്ക് കുതിപ്പേകിക്കൊണ്ട് സർക്കാർ ഇന്നലെ ഓൺലൈൻ വിസ സൗകര്യം ലോഞ്ച് ചെയ്തു. യുഎസ്, ഓസ്‌ട്രേലിയ, ജപ്പാൻ, ഇസ്രയേൽ, ജർമനി, സിംഗപ്പൂർ എന്നിവയടക്കമുള്ള 43 രാജ്യക്കാർക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താൻ സാധിക്കും. ഇതുപ്രകാരം ഇവിടങ്ങളിലെ യാത്രക്കാർക്ക് അവരുടെ രാജ്യത്ത് നിന്ന് കൊണ്ട് തന്നെ ഓൺലൈനായി ഇന്ത്യൻ വിസക്ക് അപേക്ഷിക്കാനും 72 മണിക്കൂർ കൊണ്ട് വിസ നേടാനും വഴിയൊരുങ്ങുകയാണ

Stories you may Like

ഇലക്ട്രോണിക് ട്രാവൽ അഥോറൈസേഷന് (ഇടിഎ) 30 ദിവസമാണ് സാധുതയുണ്ടാകുക. വിസ ഫീസ് 62 ഡോളറാണ്. വിനോദയാത്ര, ഹ്രസ്വകാലയളവിലുള്ള ചികിത്സ, കാഷ്വൽ ബിസിനസ്സ് വിസിറ്റ്, സുഹൃത്തുക്കളെയും ബന്ധുക്കളെയും സന്ദർശിക്കൽ തുടങ്ങിയവ ലക്ഷ്യമിട്ട് ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്നവർ ഈ പുതിയ വിസക്ക് അപേക്ഷിക്കാൻ അർഹരാണ്. ഡൽഹി, മുംബൈ, ബംഗളുരു, ചെന്നൈ, കൊച്ചി, ഗോവ, ഹൈദരാബാദ്, കൊൽക്കത്ത, തിരുവനന്തപുരം എന്നീ ഒമ്പത് എയർപോർട്ടുകളിൽ ഈ സൗകര്യം ലഭ്യമാണ്. ഇതിലൂടെ കേരളത്തിനെ വിനോദസഞ്ചാരമേഖലയിൽ വൻ കുതിച്ച് ചാട്ടത്തിനാണ് കളമൊരുങ്ങുന്നതെന്ന് നിസ്സംശയം പറയാം.

രാജ്യത്തെ ജിഡിപിയിലേക്ക് വിനോദസഞ്ചാര മേഖല ഏഴ് ശതമാനം സംഭാവന ചെയ്യുന്നുണ്ടെന്നും അത് ഇരട്ടിയാക്കേണ്ടത് നമ്മുട ആവശ്യമാണെന്നും അതിന് ടൂറിസത്തെ പ്രോത്സാഹിപ്പിക്കണമെന്നുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് പറയുന്നത്. അതിനാൽ വിദേശ വിനോദസഞ്ചാരികൾക്ക് സുരക്ഷിതമായ വിനോദസഞ്ചാരത്തിനുള്ള അവസരം ലഭ്യമാക്കുകയെന്നത് നമ്മുടെ കർത്തവ്യമാണെന്നും അദ്ദേഹം പറയുന്നു. എളുപ്പത്തിൽ വിസ ലഭ്യമാക്കാനുള്ള ഇത്തരം നടപടികൾ കൂടുതൽ വിദേശ വിനോദ സഞ്ചാരികള ഇവിടേക്കാകർഷിക്കുമെന്നാണ് അദ്ദേഹം നൽകുന്ന സൂചന.

ഒന്നാം ഘട്ടത്തിൽ ഈ സൗകര്യം ലഭ്യമാകുന്ന രാജ്യങ്ങളിൽ റഷ്യ, ഉക്രയിൻ, ബ്രസീൽ, യുഎഇ, ജോർദാൻ, കെനിയ, ഫിജി, ഫിൻലാൻഡ്, സൗത്തുകൊറിയ, മൗറീഷ്യസ്, മെക്‌സിക്കോ, നോർവേ, ഒമാൻ , ഫിലിപ്പീൻസ് തുടങ്ങിയവയും ഉൾപ്പെടുന്നു. അധികം വൈകാതെ ഇ വിസ സൗകര്യം ലോകത്തിലെ എല്ലാ രാജ്യക്കാർക്കും ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും രാജ്‌നാഥ് സിങ് വ്യക്തമാക്കി.

ഇന്ത്യൻ മിഷനിൽ പോകാതെ വിദേശികൾക്ക് പുതിയ സമ്പ്രദായത്തിലൂടെ വിസക്ക് അപേക്ഷിക്കാം. വിസ ഫീസും ഓൺലൈനായി അടക്കാം. അപേക്ഷ ഒരു പ്രാവശ്യം അപ്രൂവ് ചെയ്താൽ ഇന്ത്യയിലേക്കുള്ള സന്ദർശനത്തിന് അനുവദിച്ചു കൊണ്ടുള്ള ഒരു ഇമെയിൽ അപേക്ഷന് ലഭിക്കും. ഇതിന്റെ പ്രിന്റൗട്ടെടുത്ത് സഞ്ചാരികൾ ഇന്ത്യയിലെത്തി ഇമിഗ്രേഷൻ അധികൃതരെ കാണിച്ച് സ്റ്റാമ്പ് വയ്പിച്ച് രാജ്യത്ത് കടക്കാനുള്ള അനുമതി നേടണം.

ഇന്ത്യയിലെത്തേണ്ടുന്നതിന്റെ നാല് ദിവസം മുമ്പെങ്കിലും അപേക്ഷകർ ഓൺലൈനായി അപേക്ഷിക്കണം. ഒരു വർഷത്തിൽ രണ്ട് പ്രാവശ്യത്തിൽ കൂടുതൽ ഈ സൗകര്യം ഒരാൾക്ക് നൽകുന്നതല്ല. ബയോമെട്രിക് ഡീറ്റെയിൽസ് സന്ദർശന വേളയിൽ നിർബന്ധമായും പരിശോധിക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP