Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

മരുഭൂമിയിൽ കിടന്ന് ചോര നീരാക്കി പണിയെടുത്തതെല്ലാം അഗ്നിക്കിരയായി; ദുബായിലെ റൂബി കാർഗോ കത്തിയമർന്നപ്പോൾ മലയാളികൾക്ക് നഷ്ടമായത് വിലമതിക്കാനാവാത്ത വസ്തുക്കൾ: വർഷങ്ങൾ കൊണ്ട് സമ്പാദിച്ചതെല്ലാം തീയെടുത്തപ്പോൾ നെഞ്ചുപൊട്ടി കരഞ്ഞ് മലയാളികൾ

മരുഭൂമിയിൽ കിടന്ന് ചോര നീരാക്കി പണിയെടുത്തതെല്ലാം അഗ്നിക്കിരയായി; ദുബായിലെ റൂബി കാർഗോ കത്തിയമർന്നപ്പോൾ മലയാളികൾക്ക് നഷ്ടമായത് വിലമതിക്കാനാവാത്ത വസ്തുക്കൾ: വർഷങ്ങൾ കൊണ്ട് സമ്പാദിച്ചതെല്ലാം തീയെടുത്തപ്പോൾ നെഞ്ചുപൊട്ടി കരഞ്ഞ് മലയാളികൾ

സ്വന്തം ലേഖകൻ

ദുബായ്: ദുബായിലെ കാർഗോ സ്ഥാപനമായ റൂബി കാർഗോയുടെ വെയർഹൗസ് അഗ്നിക്കിരയായപ്പോൾ ചാമ്പലായത് നിരവധി മലയാളികൾ മരുഭൂമിയിൽ കിടന്ന് ചോര നീരാക്കി പണിയെടുത്ത സമ്പാദ്യങ്ങൾ. വെയർഹൗസ് കത്തിയമർന്നതോടെ മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാർ നാട്ടിലേയ്ക്ക് അയക്കാൻ ഏൽപിച്ച വിലപിടിപ്പുള്ള സാധനങ്ങളാണ് പൂർണമായും കത്തി നശിച്ചത്. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന റൂബി കാർഗോയുടെ ഉമ്മു റമൂലിലെ വെയർഹൗസാണ് കത്തിയമർന്നത്.

കോവിഡ് മൂലം ജോലി മതിയാക്കി നാട്ടിൽ പോന്നവരുടേയും ജോലി നഷ്ടമായവരുമെല്ലാം ഉള്ള സമ്പാദ്യം നുള്ളി പെറുക്കി നാട്ടിലേക്ക് കൊണ്ടു പോകാനായി വാങ്ങിയ സാധനങ്ങളാണ് കാർഗോ സ്ഥാപനത്തിന്റെ വെയർഹൗസിൽ കത്തിയമർന്നത്. വർഷങ്ങൾ കൊണ്ട് സമ്പാദിച്ചതെല്ലാം കത്തിയമർന്നതിന്റെ സങ്കടത്തിൽ നെഞ്ചു പൊട്ടിക്കരയുകയാണ് മലയാളികൾ. ഈ മാസം ആറിന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അഗ്‌നിബാധ. ഉടൻ സ്ഥലത്തെത്തിയ അഗ്‌നിശമന സേനയും സിവിൽഡിഫൻസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. എന്നാൽ വെയർ ഹൗസിലുണ്ടായിരുന്ന സാധനങ്ങളെല്ലാം തന്നെ അഗ്നിക്കിരയാകുക ആയിരുന്നു.

Stories you may Like

കോഴിക്കോട് സ്വദേശി രഘുനാഥിന്റെ ഉടമസ്ഥതയിലുള്ളതാണ് റൂബി കാർഗോ കമ്പനി. കോവിഡിന്റെ പശ്ചാത്തലത്തിൽ ജോലി മതിയാക്കി സമ്പാദ്യമെല്ലാം കാർഗോ കമ്പനിയെ ഏൽപ്പിച്ച് നാട്ടിലേക്ക് വിമാനം കയറിയ പലരും തങ്ങളുടെ സ്വത്തുക്കൾ നഷ്ടപ്പെട്ട വിവരം അറിഞ്ഞു വരുന്നതേയുള്ളു. തങ്ങളുടെ സാധനങ്ങൾ എവിടെ വരെയെത്തി എന്ന് പലരും വിളിച്ച് അന്വേഷിച്ചപ്പോഴാണ് വെയർ ഹൗസ് തീ പിടിച്ച കാര്യം ജീവനക്കാർ വഴി അറിയുന്നത്. വിലമതിക്കാനാകാത്ത സാധനങ്ങൾ പലതുമാണ് കത്തിയമർന്നതെങ്കിലും, തങ്ങൾക്ക് തക്ക നഷ്ടപരിഹാരം ലഭിക്കണമെന്നാണ് ഇടപാടുകാരുടെ ആവശ്യം. ഇല്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.

സംഭവം നടന്ന് ദിവസങ്ങളായെങ്കിലും കാർഗോ കമ്പനി അധികൃതരുടെ ഭാഗത്ത് നിന്ന് കാര്യമായ പ്രതികരണമൊന്നും ഉണ്ടായിട്ടില്ലെന്ന് ഉപഭോക്താക്കൾ പറയുന്നു. നഷ്ടപരിഹാരം നേടിയെടുക്കുന്നതിനായി പോരാടാൻ ഇടപാടുകാർ ചേർന്ന് വാട്‌സാപ്പ് കൂട്ടായ്മ രൂപീകരിച്ചിരിക്കുകയാണ്. നമ്പർ: +91 94470 74603. പലർക്കും ലക്ഷങ്ങൾ വിലപിടിപ്പുള്ള സാധനങ്ങളാണ് നഷ്ടമായത്. വിലമതിക്കാനാവാത്ത വസ്തുക്കളും നഷ്ടമായവയിൽ പെടുന്നു.

വർഷങ്ങളായി താൻ ശേഖരിച്ചുവച്ച വിലപിടിപ്പുള്ള ഇലക്ട്രോണിക്‌സ് ഉപകരണങ്ങളടക്കം ഒരു ലക്ഷത്തിലേറെ ദിർഹമിന്റെ സാധനങ്ങൾ നഷ്ടപ്പെട്ടതായി ദുബായിൽ ഇംഗ്ലീഷ് പത്രത്തിൽ ആർട്ടിസ്റ്റായിരുന്ന പാലക്കാട് കണ്ണാടി സ്വദേശി സന്തോഷ് കുമാർ പറഞ്ഞു. ജോലി മതിയാക്കി നാട്ടിലേയ്ക്ക് പോകുന്നതിനാലാണ് സന്തോഷ് കുമാർ സാധനങ്ങൾ റൂബി കാർഗോയെ ഏൽപിച്ചത്. കഴിഞ്ഞ 12 വർഷമായി യുഎഇയിൽ പ്രവാസിയായ ഇദ്ദേഹം 2008 മുതൽ ശേഖരിച്ച അപൂർവ വസ്തുക്കളും കൂട്ടത്തിലുണ്ടായിരുന്നു. പണം കൊടുത്താൽ പോലും തിരിച്ചുകിട്ടാത്ത വിലമതിക്കാനാകാത്ത വസ്തുക്കൾ നഷ്ടപ്പെട്ടതിന്റെ ആഗാധത്തിൽ നിന്ന് താനിപ്പോഴും മോചിതനായിട്ടില്ലെന്ന് ജൂൺ 30ന് നാട്ടിൽ പോയ സന്തോഷ് കുമാർ കൂട്ടിച്ചേർത്തു.

ജോലി നഷ്ടമായതിനെ തുടർന്നാണ് ദുബായിൽ മെക്കാനിക്കൽ എൻജിനീയറായിരുന്ന തൃശൂർ ഗുരുവായൂർ പെരുങ്ങോട്ടുകര സ്വദേശി ഷിബിൻ നാട്ടിലേയ്ക്ക് പോന്നത്. താമസ സ്ഥലത്തുണ്ടായിരുന്ന മിക്ക സാധനങ്ങളും നാട്ടിലെത്തിക്കാൻ കാർഗോയെ ഏൽപ്പിച്ചു. താമസ സ്ഥലത്തുണ്ടായിരുന്ന മിക്ക സാധനങ്ങളും നാട്ടിലെത്തിക്കാൻ ഏൽപിച്ചിരുന്നു. തുടർന്ന് ഷിബിനും കുടുംബവും നാട്ടിലേയ്ക്ക് പോയത്. നാട്ടിലെത്തി ദിവസങ്ങൾ കഴിഞ്ഞാണ് വെയർഹൗസ് അഗ്നിക്കിരയായ കാര്യം അറിയുന്നത്.

ജോലി മതിയാക്കി നാട്ടിലേക്ക് പോന്ന നിരവധി മലയാളികൾക്ക് സർട്ടിഫിക്കറ്റ് അടക്കമുള്ളവ നഷ്ടമായിട്ടുണ്ട്. വീട്ടിലേയ്ക്കുള്ള ഫർണിച്ചറുകളും ടെലിവിഷൻ, റഫ്രിജറേറ്റർ, വാഷിങ് മെഷീൻ അടക്കമുള്ള വിലകൂടിയ വീട്ടുപകരണങ്ങളും മക്കളുടെ സ്‌കൂൾ സർടിഫിക്കറ്റുകളും പലർക്കും നഷഅടമായി. തനിക്ക് ഏഴ് ലക്ഷത്തിലേറെ രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളതെന്നും ഇനിയെന്ത് ചെയ്യണമെന്നറിയാതെ പ്രതിസന്ധിയിലാണെന്നും കഴിഞ്ഞ 14 വർഷമായി ദുബായിൽ അക്കൗണ്ടന്റായിരുന്ന അൻസാർ മുഹമ്മദ് പറഞ്ഞു.

അഗ്‌നിബാധയിൽ വെയർഹൗസ് കത്തിയമർന്നതിനെക്കുറിച്ചുള്ള പൊലീസ് അന്വേഷണം നടന്നുവരികയാണെന്നും റിപ്പോർട് ലഭിച്ചാലുടൻ നഷ്ടപരിഹാരം നൽകുന്നതടക്കമുള്ള പരിഹാരം തീരുമാനിക്കുമെന്നും റൂബി കാർഗോ അധികൃതർ പറഞ്ഞു. പലരുടെയും വിലപിടിപ്പുള്ള സാധനങ്ങളാണ് നഷ്ടമായതെന്ന് അറിയാം. എന്നാൽ ആരും ആശങ്കപ്പെടേണ്ടതില്ല. തക്കതായ പരിഹാരം കാണുമെന്നും കാർഗോ കമ്പനി വ്യക്തമാക്കി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP