Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിവാഹസമ്മാനമായി പ്രവാസി മലയാളി യുവാവിന് മഹ്സൂസ് 79-ാം നറുക്കെടുപ്പിലെ വിജയം; മുഹമ്മദിന് ലഭിച്ചത് 21 ലക്ഷം രൂപ; തക്കസമയത്താണ് ഭാഗ്യം തന്നെ തേടിയെത്തിയതെന്ന് മുഹമ്മദ്

വിവാഹസമ്മാനമായി പ്രവാസി മലയാളി യുവാവിന് മഹ്സൂസ് 79-ാം നറുക്കെടുപ്പിലെ വിജയം; മുഹമ്മദിന് ലഭിച്ചത് 21 ലക്ഷം രൂപ; തക്കസമയത്താണ് ഭാഗ്യം തന്നെ തേടിയെത്തിയതെന്ന് മുഹമ്മദ്

മറുനാടൻ മലയാളി ബ്യൂറോ

ദുബൈ: 79-ാമത് മഹ്സൂസ് നറുക്കെടുപ്പിലെ റാഫിൾ ഡ്രോയിൽ 100,000 ദിർഹം സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരൻ മുഹമ്മദ്. ദുബൈയിൽ പാർട്ണർഷിപ്പിൽ പെർഫ്യൂം, ആക്സസറീസ് കട നടത്തുകയാണ് മുഹമ്മദ്. സിറിയയിൽ നിന്നും മൗറീഷ്യസിൽ നിന്നുമുള്ള മറ്റ് രണ്ട് പ്രവാസികളും പ്രതിവാര റാഫിൾ ഡ്രോയിൽ 100,000 ദിർഹം വീതം നേടി.

ആറ് വർഷങ്ങളായി യുഎഇയിൽ താമസിക്കുന്ന മുഹമ്മദിന് എട്ട് സഹോദരങ്ങളാണുള്ളത്. ഈ വിജയം ഒന്നിലേറെ ആളുകളുടെ ജീവിതത്തിലാണ് അർത്ഥവത്തായ മാറ്റങ്ങളുണ്ടാക്കാൻ പോകുന്നത്. ഈ വർഷം അവസാനം വിവാഹിതനാകാൻ പോകുന്ന മുഹമ്മദ്, കൃത്യസമയത്ത് പണം ലഭിച്ചതിന്റെ സന്തോഷത്തിലാണ്.

'നിങ്ങൾക്കറിയാമല്ലോ വിവാഹത്തിന് വലിയ ചെലവുണ്ട്. ഈ പണം ശരിയായ സമയത്ത് ലഭിക്കുന്നതിൽ വളരെയധികം സന്തോഷമുണ്ട്. എന്റെ വിവാഹച്ചെലവുകൾക്ക് പുറമെ, ഈ പണം കൊണ്ട് എന്റെ അമ്മയ്ക്ക് സ്വർണം സമ്മാനമായി വാങ്ങി നൽകാനും ആഗ്രഹമുണ്ട്'- മുഹമ്മദ് പറഞ്ഞു.

പെർഫ്യൂം കടയിലെ സെയിൽസ് അസോസിയേറ്റ് ആയാണ് മുഹമ്മദ് യുഎഇയിലെ തന്റെ യാത്ര ആരംഭിച്ചത്. അഞ്ച് വർഷം അദ്ദേഹം അവിടെ ജോലി ചെയ്തു. വളരെയേറെ കഠിനാധ്വാനത്തിന് ശേഷം പണം സമ്പാദിച്ച് മറ്റൊരു കടയിൽ നിക്ഷേപം നടത്തുകയും അദ്ദേഹത്തിന്റെ ബോസിന്റെ പാർട്ണറാകുകയും ചെയ്തു.

ഇപ്പോൾ ഭാഗ്യവും മുഹമ്മദിനെ തുണച്ചതോടെ ബിസിനസിന്റെ വളർച്ചയിലേക്ക് സമ്മാനത്തുകയിൽ ഒരു ഭാഗം നിക്ഷേപിക്കാനും മുഹമ്മദ് പദ്ധതിയിടുന്നുണ്ട്. ആളുകളുടെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ വരുത്തുകയും സമൂഹത്തെ ദീർഘകാലത്തേക്ക് പോസിറ്റീവായി സ്വാധീനിക്കാനും മഹ്സൂസിന് സാധിക്കുമെന്നതിനുള്ള തെളിവ് കൂടിയാണ് ഈ വിജയം.

ക്രിക്കറ്റിൽ തൽപ്പരനായ അദ്ദേഹം താൻ വിജയിച്ചെന്നറിഞ്ഞ നിമിഷത്തെ കുറിച്ച് പറഞ്ഞതിങ്ങനെ; 'ആദ്യം എനിക്ക് വിശ്വസിക്കാനായില്ല. തത്സമയ മഹ്സൂസ് നറുക്കെടുപ്പ് നടക്കുമ്പോൾ ഞാൻ പുറത്തായിരുന്നു. വീട്ടിലെത്തിയ ശേഷം വൈഫൈ കണക്ട് ചെയതപ്പോൾ എനിക്ക്, ഞാൻ വിജയിച്ചെന്ന് അറിയിച്ചു കൊണ്ടുള്ള മഹ്സൂസിന്റെ ഇ മെയിൽ നോട്ടിഫിക്കേഷൻ വന്നു. ഞെട്ടിപ്പോയ ഞാൻ പെട്ടെന്ന് തന്നെ എന്റെ മഹ്സൂസ് അക്കൗണ്ട് പരിശോധിച്ചു. വിജയിച്ചെന്ന് ഉറപ്പായപ്പോൾ വളരെയധികം സന്തോഷം തോന്നി' മുഹമ്മദ് വിശദമാക്കി.

ഇതേ പ്രതിവാര നറുക്കെടുപ്പിൽ 2,365 പേരാണ് വിജയികളായത്. ആകെ 3,000,000ത്തിലധികം ദിർഹത്തിന്റെ സമ്മാനങ്ങളാണ് വിതരണം ചെയ്തത്. 61 ഭാഗ്യശാലികൾ 2,000,000 ദിർഹത്തിന്റെ രണ്ടാം സമ്മാനം പങ്കിട്ടെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP