Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

ജോലിസ്ഥലത്തെ കട്ടിലിൽ കിടന്നുറങ്ങിയത് തർക്കത്തിൽ കലാശിച്ചു; സുഹൃത്തിനെ അടിച്ചുകൊന്ന പ്രവാസിക്ക് മൂന്ന് വർഷം തടവും നാടുകടത്തലും വിധിച്ച് ദുബായ് കോടതി

ജോലിസ്ഥലത്തെ കട്ടിലിൽ കിടന്നുറങ്ങിയത് തർക്കത്തിൽ കലാശിച്ചു; സുഹൃത്തിനെ അടിച്ചുകൊന്ന പ്രവാസിക്ക് മൂന്ന് വർഷം തടവും നാടുകടത്തലും വിധിച്ച് ദുബായ് കോടതി

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: താമസസ്ഥലത്തെ സ്വന്തം കട്ടിലിൽ കയറി കിടന്നെന്നതിന് സുഹൃത്തിനെ അടിച്ചു കൊന്ന പ്രവാസിക്ക് മൂന്ന് വർഷത്തെ തടവും നാടുകചത്തലും ശിക്ഷ. ദുബായ് കോടതിയാണ് ശിക്ഷ വിധിച്ചത്. അതേസമയം കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയല്ല സുഹൃത്തിനെ മർദിച്ചതെന്ന് പ്രതി കോടതിയിൽ പറഞ്ഞു.

അൽഖൂസ് ഇൻഡസ്ട്രിയൽ സോണിലെ തൊഴിലാളികളുടെ താമസ സ്ഥലത്തായിരുന്നു സംഭവം. ഒപ്പം താമസിച്ചിരുന്ന സുഹൃത്ത് തന്റെ കട്ടിലിൽ കിടന്നുറങ്ങിയതിനാണ് പ്രതി മർദിച്ചത്. സുഹൃത്തിനെ മർദിച്ചുവെന്ന് പ്രതി സമ്മതിച്ചുവെങ്കിലും ഇതുകൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയല്ലായിരുന്നുവെന്ന് കോടതിയിൽ അദ്ദേഹം പറഞ്ഞു.

അടുത്ത ദിവസം രാവിലെ എഴുന്നേറ്റപ്പോഴാണ് സുഹൃത്ത് മരിച്ച വിവരം അറിഞ്ഞത്. മുറിക്ക് പുറത്ത് മൃതദേഹം കണ്ട മറ്റ് തൊഴിലാളികൾ പൊലീസിനെ വിളിക്കാൻ തുടങ്ങിയതോടെ പ്രതി സ്ഥലത്തുനിന്ന് രക്ഷപെടുകയായിരുന്നു. ഇയാൾ പിന്നീട് പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP