Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

ആ പെൺകുട്ടിക്ക് ബാൽക്കണിയിൽ ഒരു കുഞ്ഞു ബക്കറ്റു വച്ച് അതിൽ കയറി നിന്ന് റോഡിലെ കാഴ്‌ച്ചകൾ കാണുന്ന ശീലമുണ്ടായിരുന്നു; 24 നില കെട്ടിടത്തിൽ ആദ്യ അഞ്ച് നിലയും പാർക്കിംഗിന്; പിന്നീട് ഓഫീസ്; മലയാളി വിദ്യാർത്ഥിനി വീണത് മൂന്നാം നിലയിലെ അപ്പാർട്ട്‌മെന്റെങ്കിലും ഫലത്തിൽ താഴേക്ക് പതിച്ചത് ഒൻപതാം ഫ്‌ളോറിൽ നിന്നും; ഇരട്ട സഹോദരിക്കൊപ്പം ഉറങ്ങാൻ കിടന്ന സമീക്ഷാ പോളിന് സംഭവിച്ചത് എന്ത്? ഷാർജയിലെ പത്താം ക്ലാസുകാരിയുടെ മരണത്തിൽ നിറയെ സംശയങ്ങൾ

ആ പെൺകുട്ടിക്ക് ബാൽക്കണിയിൽ ഒരു കുഞ്ഞു ബക്കറ്റു വച്ച് അതിൽ കയറി നിന്ന് റോഡിലെ കാഴ്‌ച്ചകൾ കാണുന്ന ശീലമുണ്ടായിരുന്നു; 24 നില കെട്ടിടത്തിൽ ആദ്യ അഞ്ച് നിലയും പാർക്കിംഗിന്; പിന്നീട് ഓഫീസ്; മലയാളി വിദ്യാർത്ഥിനി വീണത് മൂന്നാം നിലയിലെ അപ്പാർട്ട്‌മെന്റെങ്കിലും ഫലത്തിൽ താഴേക്ക് പതിച്ചത് ഒൻപതാം ഫ്‌ളോറിൽ നിന്നും; ഇരട്ട സഹോദരിക്കൊപ്പം ഉറങ്ങാൻ കിടന്ന സമീക്ഷാ പോളിന് സംഭവിച്ചത് എന്ത്? ഷാർജയിലെ പത്താം ക്ലാസുകാരിയുടെ മരണത്തിൽ നിറയെ സംശയങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ഷാർജ: ഷാർജയിൽ മലയാളി വിദ്യാർത്ഥിനി ബഹുനില കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നും വീണു മരിച്ചതിൽ ദുരൂഹത നിറയുമ്പോൾ അപകട മരണത്തിന്റെ സാധ്യതയും പൊലീസ് തേടുന്നു. പെൺകുട്ടി ബാൽക്കണിയിൽ ഒരു കുഞ്ഞു ബക്കറ്റു വച്ച് അതിൽ കയറി നിന്ന് റോഡിലെ കാഴ്‌ച്ചകൾ കാണുമായിരുന്നു എന്ന റിപ്പോർട്ടുകളാണ് ഇതിന് കാരണം. ഇത്തരത്തിൽ കാഴ്ച കാണുന്നതിനിടെ കാൽ വഴുതിയതാണോ മരണത്തിന് കാരണമെന്ന സംശയവും സജീവമാണ്. എറണാകുളം പെരുമ്പാവൂർ വേങ്ങൂർ സ്വദേശി ബിനു പോൾ-മേരി ദമ്പതികളുടെ മകൾ സമീക്ഷാ പോൾ(15) ആണ് മരിച്ചത്. കുടുംബം താമസിക്കുന്ന അൽ താവൂനിലെ ബഹുനില കെട്ടിടത്തിലെ മൂന്നാം നിലയിലെ അപാർട്‌മെന്റിൽ നിന്നുമാണ് പെൺകുട്ടി എടുത്ത് ചാടിയത്.

മൂന്നാം നിലയിലാണ് താമസമെന്ന് പറയാമെങ്കിലും അതിലും ഉയരക്കൂടുതൽ ഈ നിലയ്ക്കുണ്ടെന്നതാണ് വസ്തുത. ഇതാണ് വീഴ്ചയിൽ തന്നെ മരണം ഉണ്ടാകാൻ കാരണം. 24 നിലകളാണ് അപാർട്ടമെന്റിനുള്ളത്. ഇതിൽ ആദ്യ അഞ്ച് നിലകൾ പാർക്കിംഗിന് വേണ്ടിയുള്ളതാണ്. അതു കഴിഞ്ഞ് ഓഫീസും. ആതായത് ആറം നില മുതലാണ് അപ്പാർട്ട്‌മെന്റ് തുടങ്ങുന്നത്. അങ്ങനെ വരുമ്പോൾ ആറും മൂന്നും കൂടെ കൂട്ടുമ്പോൾ ഒൻപതാം നിലയാകും. ഇവിടെ നിന്നാണ് കുട്ടി താഴേക്ക് പതിച്ചത്.

Stories you may Like

ഞായറാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. അപ്പാർട്ട്‌മെന്റിൽ സുരക്ഷ നോക്കാനിറങ്ങിയ വാച്ച് മാനാണ് കുട്ടി രക്തത്തിൽ കുളിച്ചു കിടക്കുന്നത് കണ്ടത്. ഉടനെ പൊലീസിനെ വിളിച്ചു. അതിന് ശേഷമാണ് മൂന്നാം നിലയിലെ കുട്ടിയാണ് ഇതെന്ന് തിരിച്ചറിയുന്നത്. തുടർന്ന് ആ അപ്പാർട്ട്‌മെന്റിലെത്തി അച്ഛനേയും അമ്മയേയും വിളിച്ചുണർത്തി. കുട്ടികൾ എവിടെ എന്ന് ചോദിച്ചപ്പോൾ മുറിയിൽ ഉറക്കമാണെന്നായിരുന്നു മറുപടി. ഇതോടെ കുട്ടികൾ കിടന്നുറങ്ങുന്ന മുറിയിലേക്ക് പോയി,. അവിടെ ഇരട്ടകളിൽ ഒരാളുണ്ടായിരുന്നില്ല. തുടർന്ന് താഴേക്ക് വന്ന അച്ഛനും അമ്മയും വീണ് മരിച്ചത് തങ്ങളുടെ മകളാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

തിരിച്ചറിയാൻ പ്രയാസമുള്ള ഇരട്ടകളിൽ ഒരാളാണ് മരിച്ച സമീക്ഷാ പോൾ. സ്ഥിരമായി ഇരട്ട സഹോദരിക്കൊപ്പമാണ് ഉറക്കം. എന്നാൽ ശനിയാഴ്ച ഹാളിലായിരുന്നു പതിവില്ലാതെ കിടന്നത്. അതിന്റെ അടുത്ത ദിവസമാണ് മരണം സംഭവിച്ചത്. ഞായറാഴ്ച പതിവ് പോലെ സഹോദരിക്കൊപ്പം ഉറങ്ങാൻ കിടന്നതായിരുന്നു പെൺകുട്ടി. മാതാപിതാക്കളും ഇരട്ട സഹോദരിയും നല്ല ഉറക്കത്തിലായ സമയത്ത് പെൺകുട്ടി അവിടെ നിന്ന് എണീറ്റ് പോയതാണെന്നാണ് നിഗമനം. ദൃക്‌സാക്ഷികൾ വിവരം അറിയിച്ചതനുസരിച്ച് ബുഹൈറ പൊലീസെത്തിയാണ് ഗുരുതര നിലയിലായ കുട്ടിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവസ്ഥലത്ത് പാരാമെഡിക്കൽ വിഭാഗവുമായെത്തിയ പൊലീസ് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും വീഴ്‌ച്ചയിൽ തന്നെ കുട്ടി മരിച്ചതായി സ്ഥിരികരിച്ചു.

മൃതദേഹം ഫൊറൻസിക് ലാബിലേയ്ക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അജ്മാൻ ഭവൻസ് സ്‌കൂളിലാണ് പെൺകുട്ടി പഠിച്ചിരുന്നത്. പത്താം ക്ലാസിലേയ്ക്ക് പ്രവേശനം നേടിയിരുന്നു. കുട്ടിക്ക് യാതൊരു മാനസിക സമ്മർദവും ഇല്ലായിരുന്നുവെന്നും പതിവുപോലെ ഉറങ്ങാൻ പോയതെന്നുമായിരുന്നു മാതാപിതാക്കൾ പറഞ്ഞതെന്ന് ഇവരുടെ കുടുംബ സുഹൃത്തുക്കൾ പറഞ്ഞു. ദുബായിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് ബിനു പോൾ. അബുദാബിയിലായിരുന്ന കുടുംബം അടുത്തകാലത്താണ് ഷാർജയിലേയ്ക്ക് താമസം മാറിയെത്തിയത്. ഇരട്ട സഹോദരി: മെറിഷ് പോൾ.

മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോയി സംസ്‌കരിക്കാനാണ് തീരുമാനമെന്ന് ബന്ധുക്കൾ പറഞ്ഞു. മാസങ്ങൾക്ക് മുമ്പ് ഇതേ മേഖലയിലെ ബഹുനില കെട്ടിടത്തിന്റെ പത്താം നിലയിൽ നിന്നു വീണ് ഇറാഖി വിദ്യാർത്ഥിനി മരിച്ചിരുന്നു. കുട്ടികളിൽ ഇത്തരത്തിൽ കെട്ടിടത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്യുന്ന പ്രവണത ഗൾഫ് മേഖലയിൽ പതിവായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കരുതലോടെ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP