Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സൗദിയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവ്; വ്. ശനിയാഴ്ച 1704 പേർക്ക് കൂടി രോഗം ബാധിച്ചു; രോഗബാധിതരുടെ എണ്ണം 37,136 ആയി

മറുനാടൻ ഡെസ്‌ക്‌

റിയാദ്: സൗദിയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവ്. ശനിയാഴ്ച 1704 പേർക്ക് കൂടി കോവിഡ് ബാധിച്ചതോടെ സൗദിയിൽ ആകെ രോഗബാധിതരുടെ എണ്ണം 37,136 ആയി. പത്തു പേരാണ് ശനിയാഴ്ച മരിച്ചത്. മക്കയിലും ജിദ്ദയിലുമായി നാല് പേരും റിയാദ്, ജുബൈൽ എന്നിവിടങ്ങളിൽ ഓരോരുത്തരുമാണ് മരണപ്പെട്ടത്.

1704 പേർക്ക് കൂടി ശനിയാഴ്ച അസുഖം ഭേദമായതോടെ സൗദിയിൽ കോവിഡിന്റെ പിടിയിൽനിന്നു മോചിതരായവരുടെ എണ്ണം 10144 ആയി.

രോഗികളുടെ എണ്ണത്തിൽ ശനിയാഴ്ച വൻ വർധനവാണ് രേഖപ്പെടുത്തിയത്. മക്ക 417, റിയാദ് 316, ജിദ്ദ 265, മദീന 112, ദമാം 111, തായിഫ് 107, ജുബൈൽ 67, ഖോബാർ 54, ഹദ്ദ 33, ഹൊഫൂഫ് 23, ദരയ്യ 20, അൽഖർജ് 23, ബുറൈദ 18, യാന്പു 7 എന്നിങ്ങനെയാണ് പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകൾ.

മദീനയിൽ 24 മണിക്കൂർ കർഫ്യു നിലനിന്നിരുന്ന ഭാഗങ്ങളിൽ ഇളവ് പ്രഖ്യാപിച്ചു. ഇനി മുതൽ രാവിലെ ഒന്പതു മുതൽ വൈകുന്നേരം അഞ്ചു വരെ ആളുകൾക്ക് പുറത്തിറങ്ങാമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP