Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളത്തിൽ കോവിഡ് സമൂഹവ്യാപന ഘട്ടത്തിലേക്ക് കടന്നതോടെ ഗൾഫ് നാടുകൾ സാധാരണ നിലയിലേക്ക്; നിലവിൽ സുരക്ഷിതം ഗൾഫ് തന്നെയെന്ന തിരിച്ചറിവിൽ കേരളത്തിലേക്കുള്ള മടക്കയാത്ര വേണ്ടെന്ന് വെച്ച് മലയാളികൾ; ചാർട്ടേഡ് വിമാനങ്ങൾ പലതും റദ്ദു ചെയ്തു; യുഎഇയിൽ നിന്നു ദിവസേന 10 സർവീസുകൾ വരെ നടത്തിയിരുന്ന സ്ഥാനത്ത് ഇപ്പോൾ ആഴ്ചയിൽ ഒന്നോ രണ്ടോ വിമാനങ്ങൾ മാത്രം

കേരളത്തിൽ കോവിഡ് സമൂഹവ്യാപന ഘട്ടത്തിലേക്ക് കടന്നതോടെ ഗൾഫ് നാടുകൾ സാധാരണ നിലയിലേക്ക്; നിലവിൽ സുരക്ഷിതം ഗൾഫ് തന്നെയെന്ന തിരിച്ചറിവിൽ കേരളത്തിലേക്കുള്ള മടക്കയാത്ര വേണ്ടെന്ന് വെച്ച് മലയാളികൾ; ചാർട്ടേഡ് വിമാനങ്ങൾ പലതും റദ്ദു ചെയ്തു; യുഎഇയിൽ നിന്നു ദിവസേന 10 സർവീസുകൾ വരെ നടത്തിയിരുന്ന സ്ഥാനത്ത് ഇപ്പോൾ ആഴ്ചയിൽ ഒന്നോ രണ്ടോ വിമാനങ്ങൾ മാത്രം

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: ഗൾഫ് നാടുകളിൽ കോവിഡ് പിടിമുറുക്കിയ ഘട്ടത്തിൽ കേരളത്തിൽ കോവിഡ് കുറവായിരുന്നു. ഈ വേളയിൽ നിരവധി പേരാണ് കേരളത്തിലേക്ക് എത്താൻ വെമ്പൽ കൊണ്ടു നിന്നത്. തുടക്കത്തിൽ പ്രവാസികൾ ഇവിടേക്ക് എത്തിയാൽ ഇവിടെ കോവിഡ് ബാധിതരുടെ എണ്ണം കൂടുമെന്ന അവസ്ഥയാണ് നിലവിലുണ്ടായിരുന്നത്. ഇപ്പോൾ നേരെ മറിച്ചാണ് കാര്യങ്ങൾ. കേരളത്തിൽ കോവിഡ് ബാധിതരുടെ എണ്ണം പ്രതിദിനം വർധിച്ചുവരുന്ന അവസ്ഥയാണുള്ളത്. ഈ ഘട്ടത്തിൽ നാട്ടിലേക്ക് മടങ്ങാൻ മടിക്കുകയാണ് പ്രവാസികൾ.

ഗൾഫ് രാജ്യങ്ങൾ സാധാരണ ജീവിതത്തിലേക്കു മടങ്ങുകയും ചെയ്യുന്നതിനിടെ കേരളത്തിലേക്കുള്ള മടക്കയാത്ര മാറ്റിവച്ച് മലയാളികൾ. ഇതോടെ, നേരത്തേ അനുമതി ലഭിച്ച ചാർട്ടേഡ് വിമാന സർവീസുകൾ പലതും റദ്ദാക്കി. യുഎഇയിൽ നിന്നു ദിവസേന 10 സർവീസുകൾ വരെ നടത്തിയിരുന്ന സ്ഥാനത്ത് ഇപ്പോൾ ആഴ്ചയിൽ ഒന്നോ രണ്ടോ മാത്രം. ഖത്തറിൽ നിന്നു നിലവിൽ വന്ദേഭാരത് വിമാനങ്ങൾ മാത്രമാണ് ഇന്ത്യയിലേക്കുള്ളത്. ബഹ്‌റൈനിൽ നിന്നു നാട്ടിലേക്കു മടങ്ങാനുള്ളവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. സൗദിയിലും കുവൈത്തിലും ഒമാനിലും ചാർട്ടേഡ് വിമാനങ്ങളിൽ യാത്രക്കാരില്ല.

ഇന്ത്യയിലേക്കു മടങ്ങാൻ യുഎഇയിൽ 5.46 ലക്ഷം പേർ രജിസ്റ്റർ ചെയ്തിരുന്നെങ്കിലും 2.06 ലക്ഷം മാത്രമാണു യാത്ര തിരിച്ചത്. ഖത്തറിൽ പൊതുഗതാഗത സംവിധാനങ്ങൾ, തിയേറ്ററുകൾ തുടങ്ങിയവ ഒഴികെയുള്ള മേഖലകൾ സജീവമായി. സെപ്റ്റംബർ ഒന്നിന് സ്‌കൂളുകളിൽ പഠനം പുനരാരംഭിക്കും. കോവിഡ് വ്യാപനം കുറഞ്ഞ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് ഓഗസ്റ്റ് 1 മുതൽ പ്രവേശനാനുമതിയും ഉണ്ട്. അതേസമയം, കേരളത്തിൽനിന്നു ഗൾഫിലേക്ക് ചാർട്ടേഡ് വിമാന സർവീസുകൾ നടത്താൻ ഒരുങ്ങുകയാണ് പല സംഘടനകളും.

അതിനിടെ യുഎഇയിൽ തിരിച്ചെത്തുന്ന പ്രവാസികൾ കോവിഡ് നെഗറ്റീവ് ഫലം ലഭിക്കും വരെ ക്വാറന്റീനിൽ കഴിയണമെന്ന ഉത്തരവ് യുഎഇ എമിഗ്രേഷൻ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. ഇന്ത്യയടക്കമുള്ള വിദേശ രാജ്യങ്ങളിൽ നിന്ന് ദുബായിലെത്തുന്ന യുഎഇ താമസ വീസക്കാർ വിമാനത്താവളത്തിൽ നടത്തുന്ന കോവിഡ്19 പരിശോധനയുടെ നെഗറ്റീവ് ഫലം ലഭിക്കുന്നതുവരെ ക്വാറന്റീനിൽ കഴിയണമെന്ന് അധികൃതർ വ്യക്തമാക്കി.

യുഎഇ താമസ വീസയുള്ളവർ വിദേശങ്ങളിൽ നിന്ന് ദുബായ് രാജ്യാന്തര വിമാനത്താവളം വഴി തിരിച്ചുവരാനുള്ള അനുമതിക്കായി െഎസിഎ വെബ് സൈറ്റിലും ദുബായ് താമസ വീസക്കാർ ജിഡിആർഎഫ്എ(ഏഉഞഎഅ ഊയമശ) വെബ്‌സൈറ്റിലുമാണ് അപേക്ഷ നൽകേണ്ടത്. അനുമതി ലഭിച്ചാൽ എമിറേറ്റ്‌സ് എയർലൈൻ, ഫ്‌ളൈ ദുബായ് അടക്കമുള്ള വിമാനങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്യാം.

ദുബായ് വിമാനത്താവളം 2 അനുമതികളും സ്വീകരിക്കും. തൗജുദി സർവീസ് വഴിയാണ് ഒരാൾ അനുമതി കരസ്ഥമാക്കിയതെങ്കിൽ വീണ്ടും െഎസിഎ അനുമതി ആവശ്യമില്ല. ദുബായ് താമസ വീസയുള്ളവർ ദുബായ് താമസ കുടിയേറ്റ വിഭാഗത്തിന്റെ(GDRFA Dubai) വെബ്‌സൈറ്റ് വഴിയും അനുമതി വാങ്ങാം. കോവിഡ്19 പിസിആർ പരിശോധന നടത്തി നെഗറ്റീവ് റിപോർട് നിർബന്ധമാണ്. ഇത് 96 മണിക്കൂറിനുള്ളതായിരിക്കണം.

ഇന്ത്യയുൾപ്പെടെ 12 രാജ്യങ്ങളിൽ നിന്ന് യുഎഇയിലേയ്ക്ക് വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർടിഫിക്കറ്റ് നിർബന്ധമാണെന്ന് എമിറേറ്റ്‌സ് അധികൃതർ ആവർത്തിച്ചു. യുഎഇ സ്വദേശികൾക്കും പ്രവാസികൾക്കും ദുബായ് വിമാനത്താവളത്തിൽ പിസിആർ പരിശോധന നിർബന്ധമാണ്. ഇത് സൗജന്യമായാണ് നൽകുന്നത്. തങ്ങളുടെ ആരോഗ്യം സംബന്ധിച്ച സത്യവാങ് മൂലത്തിൽ യാത്രക്കാർ ഒപ്പിടണം. ഈ അപേക്ഷാ ഫോറം COVID-19 DXB SMART APP ൽ ലഭ്യമാണ്. ദുബായ് വിമാനത്താവളത്തിൽ നടത്തിയ കോവിഡ് പരിശോധന നെഗറ്റീവ് ആകുന്നതുവരെ ക്വാറന്റീനിൽ നിൽക്കേണ്ടത് നിർബന്ധമാണ്. യുഎഇ സ്വദേശികൾക്കും പ്രവാസികൾക്കും ഇത് ബാധകം. ടൂറിസ്റ്റ് വീസയിൽ വരുന്നവർക്ക് നെഗറ്റീവ് സർടിഫിക്കറ്റ് കാണിച്ചാൽ യാത്രാ നിയന്ത്രണങ്ങളൊന്നുമില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP