Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202025Sunday

കേരളത്തിന് പുറത്ത് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചത് എട്ടുപേർ; ഏഴുപേർ മരിച്ചത് ​ഗൾഫിലും ഒരാൾ ചെന്നൈയിലും; ​ഗൾഫിൽ കോവിഡ് വ്യാപനം ക്രമാതീതമാകുമ്പോൾ ആശങ്കയോടെ മലയാളികൾ

കേരളത്തിന് പുറത്ത് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചത് എട്ടുപേർ; ഏഴുപേർ മരിച്ചത് ​ഗൾഫിലും ഒരാൾ ചെന്നൈയിലും; ​ഗൾഫിൽ കോവിഡ് വ്യാപനം ക്രമാതീതമാകുമ്പോൾ ആശങ്കയോടെ മലയാളികൾ

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: ​ഗൾഫിൽ കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചത് ആറ് മലയാളികൾ. കണ്ണൂർ ജില്ലയിൽ ഇരിണാവ് പടിഞ്ഞാറെപുരയിൽ ലത്തീഫ് (42), കൊല്ലം പൂയപ്പള്ളി മരുതമൺപള്ളി സിജോഭവനിൽ യോഹന്നാൻ കുഞ്ഞുമോൻ (57) എന്നിവർ ദുബായിൽ മരിച്ചു. ഇടുക്കി ഏലപ്പാറ സ്വദേശി ‘ഹെലിബറിയ ഞാറയ്ക്കൽ’ ജോൺസൺ ജോർജ് (39) ഷാർജയിൽ മരിച്ചു. ഭാര്യ: ജിനു ജോൺസൺ. മക്കൾ: ഡെന്ന, എഡ് ലൈൻ. ലത്തീഫിന്റെ ഭാര്യ: ജസീല. മക്കൾ: ലബീബ്, സഹൽ. കൊട്ടാരക്കര കിഴക്കേതെരുവ് മുള്ളിക്കൽ കുടുംബാംഗമാണ് കുഞ്ഞുമോൻ. ഭാര്യ സാലി. മക്കൾ: സിജോ, സ്നേഹ.

സൗദി അറേബ്യയിൽ ക്വാറന്റീനിൽ കഴിഞ്ഞിരുന്ന എരുവ പാലേലി സൗപർണികയിൽ ഷിബു രാധാകൃഷ്ണൻ (47) ഹൃദയാഘാതം മൂലം മരിച്ചു. പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. ഭാര്യ: ശാരു. മക്കൾ: സിദ്ധാർഥ്, സ്വാതി. ജിദ്ദയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം തിരൂർ ചെമ്പ്ര ചെറിയേടത്ത് ഹുസൈൻ (61) മരിച്ചു. ഭാര്യ: സുലൈഖ, മക്കൾ: നൗഫിറ, ഇംതിയാസ്, നുസ്റത്ത്. മരുമക്കൾ: ഖദ്‍രിയ, നാസർ, അഷ്ഫിറ. മാതാവ്: ബീക്കുട്ടി.കുട്ടനാട് രാമങ്കരി വേഴപ്ര മന്നത്തുംതറ മുട്ടശേരി വീട്ടിൽ അനിൽകുമാർ (48) സൗദിയിൽ മരിച്ചു. ഭാര്യ: സുമ. മലപ്പുറം തിരൂരങ്ങാടി വെന്നിയൂർ കൊടിമരം സ്വദേശി കൊടവണ്ടി അബ്ദുൽ ജബ്ബാർ (റിട്ട. എസ് ഐ)ന്റെ മകൻ കൊടവണ്ടി മുഫീദ് (29) ആണ് വ്യാഴം ഉച്ചക്ക് റിയാദിൽ വെച്ച് മരിച്ചത്. റിയാദിൽ സോഫ്‌റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: ഫാത്തിമ ബിൻസിയ. മാതാവ്.സഫിയ.സഹോദങ്ങൾ: ജാസിം, ( ജിദ). മുൻദിർ, മുഷറഫ്, ജവാദ് , കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു വിവാഹം.

അതിനിടെ കഴിഞ്ഞ ദിവസം ചെന്നൈയിലും ഒരു മലയാളി കോവിഡ് ബാധിച്ച് മരിച്ചു. മുംബൈയിൽ 15 ദിവസം മുൻപുണ്ടായ ഒരു മരണം കോവിഡ് കാരണമാണെന്നു സ്ഥിരീകരിക്കുകയും ചെയ്തു. മാവേലിക്കര ചുനക്കര സ്വദേശി എ.ഹരികുമാർ (49) ചെന്നൈയിൽ മരിച്ചു. ഭാര്യ: രാജശ്രീ (അദ്ധ്യാപിക, യുസിസി മെട്രിക്കുലേഷൻ സ്കൂൾ) മക്കൾ: ഹർഷ, ഹരിപ്രിയ. നവിമുംബൈയിൽ ഹൃദയാഘാതം മൂലം 15 ദിവസം മുൻപു മരിച്ച പത്തനംതിട്ട ഏഴംകുളം നിറപ്പിൽ വടക്കത്തിൽ രാജു ചെല്ലപ്പന് (52) പരിശോധനയിൽ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു.

​ഗൾഫിൽ കോവിഡ് ബാധ ക്രമാതീതമായി വർധിക്കുകയാണ്. സൗദി അറേബ്യയിൽ 4757 പേരിൽകൂടി വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം ഇതോടെ 1,45,991-ലേക്കുയർന്നു. കോവിഡ് ബാധിച്ച് 48 പേർകൂടി മരിച്ചതോടെ മരണസംഖ്യ 1139 -ലേക്കെത്തി.ഇതാദ്യമായാണ് ഒരുദിവസം ഇത്രയുംപേരുടെ മരണം സൗദിയിൽ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം 2253 പേർകൂടി പുതുതായി രോഗമുക്തരായി. രോഗമുക്തി നേടിയവരുടെ എണ്ണം 93,915 ആയി.

യു.എ.ഇ.യിൽ 388 പേരിൽ മാത്രമാണ് പുതുതായി രോഗം റിപ്പോർട്ട് ചെയ്തത്. ആകെ രോഗികൾ ഇതോടെ 43,752 ആയി. മൂന്നുപേർകൂടി മരിച്ചതോടെ ആകെ മരണം 298. അതേസമയം സുഖം പ്രാപിക്കുന്നവരുടെ എണ്ണം ഉയർന്ന് 30,241 ആയി. രണ്ടുപേർകൂടി കുവൈത്തിൽ കോവിഡ് ബാധിച്ച് മരിച്ചു. ആകെമരണം ഇതോടെ 308-ലേക്കെത്തി. 541 പേരിൽകൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 38,047 ആയി. 28,896 പേർ ഇതുവരെ രോഗമുക്തി നേടി ആശുപത്രി വിട്ടു.

ഒമാനിൽ 739 പേരിൽകൂടി രോഗം റിപ്പോർട്ട് ചെയ്തു. മൂന്നുപേരാണ് രോഗം ബാധിച്ച് പുതുതായി മരിച്ചത്. ആകെ മരണം 119. ആകെ രോഗികളുടെ എണ്ണം 26,818. 13,264 പേർ ഇതുവരെ രോഗമുക്തി നേടി. ഖത്തറിൽ നാല് മരണം കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു. ആകെ മരണം 86 ആയി. അതേസമയം 1470 പേർകൂടി രോഗത്തിൽനിന്ന്‌ പൂർണമായും മുക്തരായി. സുഖംപ്രാപിച്ചവർ ഇതോടെ 63,642 ആയി. 1267 പേരിൽകൂടി പുതുതായി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികൾ 84,423. ബഹ്‌റൈനിൽ 5723 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 14,185 പേർ ഇതുവരെ രോഗമുക്തി നേടി. നാല് പേർകൂടി പുതുതായി രോഗം ബാധിച്ച് മരിച്ചതോടെ ആകെ മരണം 53.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP