Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മഹാമാരിക്കാലത്ത് സഹജീവികൾക്ക് താങ്ങായി ലണ്ടനിലെ മലയാളി സംഘടനകൾ; ഭക്ഷ്യസാധനങ്ങൾ ഉൾപ്പെടെ വിതരണം ചെയ്തത് യാതൊരു സംഘടനാ പക്ഷപാതിത്വവും പ്രകടിപ്പിക്കാതെ; കോവിഡ് ജാഗ്രതാസമിതി ലണ്ടനിലെ മലയാളികൾക്ക് കൈത്താങ്ങായത് ഇങ്ങനെ..

മഹാമാരിക്കാലത്ത് സഹജീവികൾക്ക് താങ്ങായി ലണ്ടനിലെ മലയാളി സംഘടനകൾ; ഭക്ഷ്യസാധനങ്ങൾ ഉൾപ്പെടെ വിതരണം ചെയ്തത് യാതൊരു സംഘടനാ പക്ഷപാതിത്വവും പ്രകടിപ്പിക്കാതെ; കോവിഡ് ജാഗ്രതാസമിതി ലണ്ടനിലെ മലയാളികൾക്ക് കൈത്താങ്ങായത് ഇങ്ങനെ..

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: കോവിഡ് ബാധയെ തുടർന്ന് ബുദ്ധിമുട്ടുന്ന മലയാളികൾക്ക് സഹായ ഹസ്തവുമായി ലണ്ടനിലെ മലയാളി സംഘടനകൾ. ലണ്ടനിലെ വിവിധ സമൂഹിക സാംസ്കാരിക സംഘടനകൾ ചേർന്ന് രൂപീകരിച്ച കോവിഡ് ജാഗ്രതാസമിതിയുടെ പ്രവർത്തനം ലണ്ടനിലെ മലയാളി സമൂഹത്തിന് മഹാമാരിക്കാലത്ത് ആശ്വാസമായി. കോവിഡ് രോഗവ്യാപനം മുന്നിൽ കണ്ടതോടെ ഭക്ഷ്യസാധനങ്ങൾ ശേഖരിച്ച് മലയാളികൾക്ക് വിതരണം ചെയ്യാൻ സമിതിക്ക് തുടക്കത്തിൽ തന്നെ സാധിച്ചു.

ലണ്ടനിലെ വിവിധ സമൂഹിക സാംസ്കാരിക സംഘടനകൾ ചേർന്നാണ് കോവിഡ് ജാഗ്രതാസമിതി എന്ന ആശയം മുന്നോട്ടുവച്ചത്. ലണ്ടൻ ഒന്റാരിയോ മലയാളി അസോസിയേഷൻ, തത്ത്വമസി ലണ്ടൻ ഒന്റാറിയോ, കളിക്കൂട്ടം കൾച്ചറൽ ക്ലബ്ബ്, ലണ്ടൻ ലയൺസ് ക്ലബ്, വിവിധ സംഘടനാ ഭാരവാഹികളായ ജോജി തോമസ്, രാജേഷ് ജോസ്, മനോജ് പണിക്കർ, മനോജ് വിശ്വനാഥൻ, ബിജോയ് ജോൺ, എബ് തോമസ്, ഡിനോ വെട്ടം തുടങ്ങി നിരവധി സംഘടനകളും വ്യക്തികളുമാണ് കോവിഡ് ജാഗ്രതാ സമിതിക്കു പിന്നിൽ പ്രവർത്തിച്ചത്.

വിവിധ സംഘടനകളുടെ പ്രതിനിധികൾ ചേർന്ന ജാഗ്രതാ സമിതി യാതൊരു സംഘടനാ പക്ഷപാതിത്വവും പ്രകടിപ്പിക്കാതെയാണ് പ്രവർത്തിച്ചത്. കനേഡിയൻ സർക്കാറിന്റെ എമർജൻസി ഫണ്ട് ലഭ്യമാകാതിരുന്ന കേരളത്തിലെ വിദ്യാർത്ഥികൾക്ക് സഹായമെത്തിക്കാൻ ലണ്ടനിലെ ഫാൻഷാവെ കോളജിന്റെ ഔദ്യോഗിക വിദ്യാർത്ഥി പ്രതിനിധി അരവിന്ദന്റെ നേതൃത്വത്തിൽ ശ്രമം നടത്തുകയും നീഡ് അസൈമെന്റ് ഫോം തയ്യാറാക്കി വിതരണം നിർവഹിക്കുകയും ചെയ്തു. പൊതുജനങ്ങളിൽ നിന്നും ലഭിച്ച ഭക്ഷ്യവസ്തുക്കൾ ലണ്ടനിലും സാരണ്യ, ചാത്തം തുടങ്ങിയ സമീപ നഗരങ്ങളിലുമായാണ് വിതരണം ചെയ്തത്. നാനൂറോളം വിദ്യാർത്ഥികൾക്ക് ഇത് ലഭ്യമാക്കുകയും ചെയ്തു.

ബിജോ തട്ടിൽ, ബിജു കുര്യാക്കോസ്, അനി പൗലോസ്, ജോളി സേവ്യർ തുടങ്ങിയ നിരവധി വളർണ്ടിയർമാരുടെ സഹായത്തോടെയാണ് ശേഖരണവും വിതരണവും നടത്തിയത്. വെസ്‌റ്റേൺ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥി ചൈതന്യ നായർ കോവിഡ് സ്ഥിതിവിവര കണക്കുകൾ ക്രോഡീകരിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP