Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് ബാധിച്ച് കേരളത്തിന് പുറത്ത് ഇന്നലെ മരിച്ചത് ആറ് മലയാളികൾ; മൂന്ന് മലയാളികൾ ഗൾഫിൽ മരണത്തിന് കീഴടങ്ങിയപ്പോൾ മൂന്ന് മലയാളികൾ മരിച്ചത് ഡൽഹി, മുംബൈ, ചെന്നൈ എന്നിവിടങ്ങളിൽ

കോവിഡ് ബാധിച്ച് കേരളത്തിന് പുറത്ത് ഇന്നലെ മരിച്ചത് ആറ് മലയാളികൾ; മൂന്ന് മലയാളികൾ ഗൾഫിൽ മരണത്തിന് കീഴടങ്ങിയപ്പോൾ മൂന്ന് മലയാളികൾ മരിച്ചത് ഡൽഹി, മുംബൈ, ചെന്നൈ എന്നിവിടങ്ങളിൽ

സ്വന്തം ലേഖകൻ

ദുബായ്: കോവിഡ് ബാധിച്ച് കേരളത്തിന് പുറത്ത് ഇന്നലെ ആറ് മലയാളികൾ മരിച്ചു. മൂന്ന് പേർ ഗൾഫ് രാജ്യങ്ങളിലും മൂന്ന് പേർ ഡൽഹി, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലുമാണ് മരിച്ചത്. രണ്ട് മലയാളികൾ ഒമാനിലും ഒരാൾ അൽഐനിലുമാണ് മരിച്ചത്. ഇത് കൂടാതെ ഡൽഹി, മുംബൈ, ചെന്നൈ എന്നിവിടങ്ങളിൽ ഓരോ മലയാളികൾ കൂടി മരിച്ചതോടെ കേരളത്തിന് പുറത്തെ മലയാളി മരണം ഇന്നലെ ആറ് ആകുക ആയിരുന്നു.

പാമ്പാടി മാഞ്ചേരി തുപ്പത്ത് അലവി കുരിക്കളുടെ മകൻ ഇസ്മായിൽ കുരിക്കൾ (കുഞ്ഞിപ്പ51) (അൽ ഐൻ), പാലക്കാട് പഴമ്പാലക്കോട് തോട്ടുംപള്ള കൊട്ടേക്കാട് തോട്ടത്തിൽ ശശിധരൻ (58) (ഒമാൻ), കോഴഞ്ചേരി പാറോലിൽ മാത്യു ഫിലിപ് (സണ്ണി 70) (ഒമാൻ) എന്നിവരാണ് കോവിഡ് ബാധിച്ചു ഗൾഫിൽ മരിച്ചത്.

കേരള ഹൗസ് മുൻ ജീവനക്കാരനാണ് ന്യൂഡൽഹിയിൽ കോവിഡ് ബാധിച്ച് മരിച്ചത്. തിരുവനന്തപുരം നന്ദൻകോട് സ്വദേശി രാജുവാണ്(69) ഒരാഴ്ച മുൻപു മരിച്ചത്. പത്തനംതിട്ട കുളനട സ്വദേശി ജഗന്നാഥൻ (58) (മുംബൈ), വടകര വളയം സ്വദേശി പത്മനാഭൻ നമ്പ്യാർ (82) (ചെന്നൈ) എന്നിവരും മരിച്ചു. ഇസ്മായിൽ കുരിക്കളിന്റെ മൃതദേഹം അവിടെ കബറടക്കും. മാർച്ച് 30നു നാട്ടിലേക്കു മടങ്ങാൻ ടിക്കറ്റ് എടുത്തിരുന്നെങ്കിലും ലോക്ഡൗൺ മൂലം യാത്ര മുടങ്ങി. ഒന്നര മാസമായി ചികിത്സയിൽ ആയിരുന്നു. മാതാവ്: എൻ.വി.ഖദീജ. ഭാര്യ: റഷീദ. മക്കൾ: ഇർഷാദ്, ഹർഷൽ, ഷിഫിൻ, നഷ്വ.

ശശിധരൻ ബുധനാഴ്ച രാത്രി മരിച്ചതായി ഇന്നലെ പുലർച്ചെയാണ് ബന്ധുക്കൾക്കു വിവരം ലഭിച്ചത്. മസ്‌കത്ത് റോയൽ ആശുപത്രിയിൽ 12 ദിവസമായി ചികിത്സയിലായിരുന്നു. ഇതിനിടെ ഹൃദയസംബന്ധമായ അസുഖം വർധിച്ചതും മരണത്തിനു കാരണമായി. 22 വർഷം വിദേശത്തായിരുന്ന ശശിധരൻ 10 വർഷമായി നാട്ടിലായിരുന്നു. ഒരു വർഷം മുൻപാണു വീണ്ടും ഒമാനിലേക്കു പോയത്. റൂഹിയിൽ ടെയ്ലർ ആയി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: പങ്കജാദേവി. മക്കൾ: ശിൽപ, അഖിൽ, അജിത്ത്. മരുമക്കൾ: മിജീഷ്, നിമിഷ. ഈ മാസം രണ്ട് മുതൽ റൂവിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു ഒമാനിൽ മരിച്ച മാത്യു ഫിലിപ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP