Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

ദുബായിൽ കോവിഡ് ബാധിച്ച് മലയാളി യുവാവ് മരിച്ചു; മരിച്ചത് ഒരാഴ്‌ച്ചയായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തലശ്ശേരി ടെമ്പിൾ ഗെയിറ്റ് സ്വദേശി പ്രദീപ് സാഗർ; ദുബായ് ടാക്‌സി കോർപ്പറേഷനിൽ ഡ്രൈവറായ പ്രദീപിന് രോഗം തുടങ്ങിയ സമയത്ത് വൈദ്യസഹായം ലഭിച്ചില്ലെന്ന് കുടുംബാംഗങ്ങൾ; പ്രവാസികളെ നാട്ടിലെത്തിക്കണം എന്ന ആവശ്യം ശക്തമാകുന്നതിനിടെ കോവിഡ് മലയാളികളുടെ ജീവനെടുക്കുന്നു; വിദേശത്ത് കോവിഡ് ബാധിച്ചു മരിച്ച മരിച്ച പ്രവാസികളുടെ എണ്ണം മുപ്പതായി

ദുബായിൽ കോവിഡ് ബാധിച്ച് മലയാളി യുവാവ് മരിച്ചു; മരിച്ചത് ഒരാഴ്‌ച്ചയായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തലശ്ശേരി ടെമ്പിൾ ഗെയിറ്റ് സ്വദേശി പ്രദീപ് സാഗർ; ദുബായ് ടാക്‌സി കോർപ്പറേഷനിൽ ഡ്രൈവറായ പ്രദീപിന് രോഗം തുടങ്ങിയ സമയത്ത് വൈദ്യസഹായം ലഭിച്ചില്ലെന്ന് കുടുംബാംഗങ്ങൾ; പ്രവാസികളെ നാട്ടിലെത്തിക്കണം എന്ന ആവശ്യം ശക്തമാകുന്നതിനിടെ കോവിഡ് മലയാളികളുടെ ജീവനെടുക്കുന്നു; വിദേശത്ത് കോവിഡ് ബാധിച്ചു മരിച്ച മരിച്ച പ്രവാസികളുടെ എണ്ണം മുപ്പതായി

മറുനാടൻ ഡെസ്‌ക്‌

അബുദാബി: ദുബായിൽ കോവിഡ് 19 ബാധിച്ച് മലയാളി യുവാവ് മരിച്ചു. തലശ്ശേരി ടെമ്പിൾ ഗെയിറ്റ് സ്വദേശി പ്രദീപ സാഗറാണ് മരിച്ചത്. ഒരാഴ്ചയായി ചികിത്സയിലായിരുന്നു. 41 വയസ്സുള്ള പ്രദീപ് സ്വകാര്യആശുപത്രിയിൽ ആണ് ചികിത്സ തേടിയത്. ദുബായ് ടാക്‌സി കോർപ്പറേഷനിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു പ്രദീപ്. പ്രദീപിനെ അസുഖം കൂടുതലായതോടെ ഒരാഴ്ച മുൻപാണ് ആശുപത്രിയിലേക്ക് മാറ്റിയത്. രോഗം തുടങ്ങിയ സമയത്ത് വൈദ്യസഹായം കിട്ടിയിരുന്നില്ലെന്ന് കുടുംബാഗങ്ങൾ പറയുന്നു.

Stories you may Like

മൃതദേഹം ദുബായിൽ സംസ്‌കരിക്കും. പ്രദീപിന്റെ മരണത്തോടെ യു.എ.ഇയിൽ കോവിഡ്-19 നെ തുടർന്ന് മരിച്ച മലയാളികളുടെ എണ്ണം മൂന്നായി. യു.എ.ഇയിൽ കഴിഞ്ഞയാഴ്ച രണ്ടുമലയാളികൾ മരിച്ചിരുന്നു. ഇതു കൂടാതെ സൗദി അറേബ്യയിലും രണ്ടു മലയാളികൾ കോവിഡ്-19നെ തുടർന്ന് മരിച്ചു. ഇതോടെ ഗൾഫിൽ കോവിഡ്-19നെ തുടർന്ന് മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി.

അതിനിടെ ബ്രിട്ടനിൽ കോവിഡ്-19 ബാധിച്ച് ഒരു മലയാളി കൂടി മരിച്ചിരുന്നു. കോട്ടയം കങ്ങഴ സ്വദേശി ഡോ.അമീറുദ്ദിനാ(73)ണ് ബെർമിങ്ഹാമിൽ മരിച്ചത്. കോവിഡ്-19നെ തുടർന്ന് യു.കെയിൽ മരിക്കുന്ന ആറാമത്തെ മലയാളിയാണ് ഇദ്ദേഹം. ബ്രിട്ടന്റെ നാഷണൽ ഹെൽത്ത് സർവീസിലായിരുന്നു ഇദ്ദേഹത്തിനു ജോലി. വിരമിച്ച ശേഷം കുടുംബത്തോടൊപ്പം വിശ്രമജീവിതം നയിക്കുകയായിരുന്നു. മൂന്നാഴ്ച മുമ്പാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ടാഴ്ചയോളമായി വെന്റിലേറ്ററിലായിരുന്നു. ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്. അമീറുദ്ദീന്റെ മരണത്തോടെ വിദേശത്ത് മരിച്ച പ്രവാസികളുടെ എണ്ണം മുപ്പതായി.

ഗൾഫ് നാടുകളിലുള്ള പ്രവാസികളെ നാട്ടിൽ തിരിച്ചെത്തിക്കണം എന്ന ആവശ്യം ശക്തമാകുന്നതിന് ഇടെയാണ് കോവിഡ് ബാധിച്ച് മലയാളി യുവാവ് ദുബായിൽ മരിച്ചെന്ന വാർത്ത കൂടി പുറത്തുവരുന്നത്. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ യു.എ.ഇയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പ്രവാസികളെ നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ദുബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന സംരംഭകരുടെ നെറ്റ്‌വർക് ആയ ഐ.പി.എ സുപ്രീംകോടതിയിൽ റിട്ട് ഹരജി ഫയൽ ചെയ്തിരുന്നു.

ഇന്ത്യൻ സർക്കാർ യാത്രവിലക്ക് ഏർപ്പെടുത്തിയതിനാൽ നിരവധി ഇന്ത്യൻ സന്ദർശക വിസക്കാരും രോഗികളും മാതൃരാജ്യത്തേക്ക് തിരിക്കാൻ കഴിയാതെ പ്രയാസപ്പെടുകയാണ്. പൗരന്മാർ നാട്ടിലേക്ക് വരുന്നത് വിലക്കിയതിലൂടെ തുല്യതക്കും ആരോഗ്യ പരിരക്ഷക്കുമുള്ള ഭരണഘടന സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നു ചൂണ്ടിക്കാട്ടിയാണ് അഡ്വ. വി. ദിനേശ് മുഖേന ഐ.പി.എ ചെയർമാൻ ഷംസുദ്ദീൻ നെല്ലറ സുപ്രീംകോടതിയെ സമീപിച്ചത്.

ഇന്ത്യൻ പ്രവാസികൾ അനുഭവിക്കുന്ന പ്രയാസങ്ങൾക്ക് ഉടൻ പരിഹാരം കാണണമെന്നും ആവശ്യമായ നടപടിക്രമങ്ങളും യാത്രസൗകര്യങ്ങളും ഏറ്റവും വേഗത്തിൽ തന്നെ ഇന്ത്യൻ സർക്കാർ ഒരുക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു. വിദേശകാര്യ വകുപ്പ്, ഇന്ത്യൻ വ്യോമയാന വകുപ്പ് എന്നിവരാണ് എതിർകക്ഷികൾ.
ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ യു.എ.ഇയിലെ വിമാന കമ്പനികൾ പലതവണ സന്നദ്ധ അറിയിച്ചിട്ടും കേന്ദ്ര സർക്കാർ അനുമതി നൽകിയില്ല. മറ്റു രാജ്യങ്ങൾ അവരുടെ പൗരന്മാരെ മാതൃരാജ്യത്ത് തിരിച്ചെത്തിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കുമ്പോഴും ഇക്കാര്യത്തിൽ ഇന്ത്യൻ സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ഐ.പി.എ ആരോപിക്കുന്നു.

ഈ വിഷയത്തിൽ മറ്റു പ്രവാസി സംഘടനങ്ങൾ ഫയൽ ചെയ്ത ഹരജികൾകൂടി പരിഗണിച്ചാണ് തുടർനടപടികൾ ഏകോപിപ്പിക്കുകയെന്ന് ഐ.പി.എ ഡയറക്ടർ ബോർഡ് അറിയിച്ചു.കോവിഡ് വ്യാപനത്തെ തുടർന്ന് ഭക്ഷണത്തിനും മറ്റും പ്രയാസങ്ങൾ നേരിട്ട ആയിരക്കണക്കിന് ആളുകൾക്ക് ആവശ്യമായ എല്ലാ സഹായ സഹകരണങ്ങളും തുടക്കം മുതൽ തന്നെ ഐ.പി.എ ഒരുക്കിവരുന്നു. വിവിധ സന്നദ്ധ-സേവന കൂട്ടായ്മകൾക്കും ഐ.പി.എ പിന്തുണകൾ നൽകുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP