Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡ് ബാധിച്ച് കേരളത്തിന് പുറത്ത് ഇന്നലെ മരിച്ചത് ആറ് മലയാളികൾ; മുംബൈയിലും പൂണെയിലുമായി അഞ്ച് മലയാളികൾ മരിച്ചപ്പോൾ അബുദാബിയിൽ ജോലിക്കിടെ ഷോക്കേറ്റ് മരിച്ച തിരൂർ സ്വദേശിക്കും കോവിഡ് സ്ഥിരീകരിച്ചു

കോവിഡ് ബാധിച്ച് കേരളത്തിന് പുറത്ത് ഇന്നലെ മരിച്ചത് ആറ് മലയാളികൾ; മുംബൈയിലും പൂണെയിലുമായി അഞ്ച് മലയാളികൾ മരിച്ചപ്പോൾ അബുദാബിയിൽ ജോലിക്കിടെ ഷോക്കേറ്റ് മരിച്ച തിരൂർ സ്വദേശിക്കും കോവിഡ് സ്ഥിരീകരിച്ചു

സ്വന്തം ലേഖകൻ

കോവിഡ് ബാധിച്ച് കേരളത്തിന് പുറത്ത് ഇന്നലെ മരിച്ചത് ആറ് മലയാളികൾ. ഇന്നലെ മരിച്ചവരിൽ അഞ്ചു പേരും മുംബൈയിലും പൂണെയിലുമാണ് കോവിഡിന് കീഴടങ്ങിയത്. അതേസമയം അബുദാബിയിൽ ജോലിക്കിടെ ഷോക്കേറ്റ് മരിച്ച തിരൂർ സ്വദേശിക്കും കോവിഡ് സ്ഥിരീകരിച്ചു. തിരൂർ പറവണ്ണ കുറ്റിയാമക്കണത്ത് ഹംസയുടെ മകൻ യാസർ അറാഫത്ത് (45) ഇന്നലെയാണ് ജോലി ചെയ്യുന്നതിനിടയിൽ അബുദാബിയിൽ ഷോക്കേറ്റ് മരിച്ചത്.

അന്ധേരി നിവാസിയായ കൊയിലാണ്ടി അരിക്കുളം ചേടപ്പള്ളി കെ.വി. നാരായണൻ കിടാവ് (84), കൊല്ലം സ്വദേശിയായ അംബർനാഥ് നിവാസി സുദർശനൻ (66), തലശ്ശേരി സ്വദേശിയായ നവിമുംബൈ ഐരോളി നിവാസി വിജയൻ രായരത്ത് (70) എന്നിവരാണു മുംബൈയിൽ മരിച്ചത്.

പുണെയിൽ ഷൊർണൂർ സ്വദേശിയും ഭോസരി നിവാസിയുമായ ഇന്ദിര നമ്പ്യാർ (65), ചിഞ്ച്‌വാഡ് ചിക്ക്ളി നിവാസിയായ തിരുവനന്തപുരം സ്വദേശി സജീവ്കുമാർ നായർ (47) എന്നിവരാണു മരിച്ചത്. ഇതോടെ മഹാരാഷ്ട്രയിൽ ആകെ മലയാളി മരണം 46. മുംബൈയിൽ 43 ഉം പുണെയിൽ മൂന്നു പേരുമാണ് മരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP