Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോവിഡ് വാർഡിൽ ചികിത്സിച്ച മലയാളി മരിച്ചു; മരണ കാരണം കൊറോണയെന്ന് സ്ഥിരീകരണമില്ല; പ്രമുഖ മാധ്യമ പ്രവർത്തകൻ ജോയിച്ചൻ പുതുക്കുളം ഉൾപ്പെടെ ഒട്ടേറെ മലയാളികൾ കൊറോണ ചികിത്സയിൽ; ന്യൂയോർക്കിലെ മലയാളികൾ വീടിന് പുറത്തിറങ്ങുന്നേയില്ല: നടുക്കുന്ന കൊറോണ ബാധയിൽ പെട്ടു പോയവരിൽ അനേകം മലയാളികളും

കോവിഡ് വാർഡിൽ ചികിത്സിച്ച മലയാളി മരിച്ചു; മരണ കാരണം കൊറോണയെന്ന് സ്ഥിരീകരണമില്ല; പ്രമുഖ മാധ്യമ പ്രവർത്തകൻ ജോയിച്ചൻ പുതുക്കുളം ഉൾപ്പെടെ ഒട്ടേറെ മലയാളികൾ കൊറോണ ചികിത്സയിൽ; ന്യൂയോർക്കിലെ മലയാളികൾ വീടിന് പുറത്തിറങ്ങുന്നേയില്ല: നടുക്കുന്ന കൊറോണ ബാധയിൽ പെട്ടു പോയവരിൽ അനേകം മലയാളികളും

മറുനാടൻ മലയാളി ബ്യൂറോ

പള്ളിക്കത്തോട്: ന്യൂയോർക്കിൽ കോവിഡ് വാർഡിൽ ചികിത്സയിൽ പ്രവേശിപ്പിച്ച മലയാളി മരിച്ചു. കാഞ്ഞിരമറ്റം കുന്നേലെമുറിയിൽ ജോസഫ് കെ. തോമസ് (കുഞ്ഞേപ്പച്ചൻ 72) ആണ് മരിച്ചത്. അതേസമയം ഇയാളുടെ മരണ കാരണം കൊറോണയാണെന്ന് സ്ഥിരീകരണമില്ല. ഇന്നലെ പുലർച്ചെയായിരുന്നു മരണം. കഴിഞ്ഞ ദിവസം ന്യൂയോർക്കിൽ നിര്യാതനായ ബന്ധുവിന്റെ സംസ്‌കാരചടങ്ങിൽ ജോസഫ് തോമസ് പങ്കെടുത്തിരുന്നു.

പിന്നീട് വീട്ടിലെത്തിയ ജോസഫ് തോമസിന് കടുത്ത പനി അനുഭവപ്പെട്ടു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും കോവിഡ് വാർഡിലാണ് പ്രവേശിപ്പിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. അതേസമയം കോവിഡ് ആണെന്ന് ഉറപ്പില്ലാതെയാണ് കോവിഡ് രോഗികളെ ചികിത്സിക്കുന്ന വാർഡിലേക്ക് ഇദ്ദേഹത്തെ മാറ്റിയത്. പരിശോധനയിൽ ആദ്യം നെഗറ്റീവ് ആയിരുന്നു ഫലം. സംസ്‌കാര ചടങ്ങിൽ പങ്കെടുത്തിരുന്ന മറ്റു ചില ബന്ധുക്കൾക്കും പനി ബാധിച്ചിരുന്നു.

ഇന്നലെ പുലർച്ചെ ഹൃദ്രോഗമുണ്ടായി ജോസഫ് തോമസ് മരിച്ചതായാണ് ആശുപത്രി അധികൃതർ നൽകിയ പ്രാഥമിക വിവരം. രണ്ടാമത്തെ കോവിഡ് പരിശോധനയുടെ ഫലം കൂടി ലഭിച്ച ശേഷം വിശദമായി കാര്യങ്ങൾ അറിയിക്കുമെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കിയതെന്ന് ബന്ധുക്കൾ പറഞ്ഞു. വർഷങ്ങളായി ന്യൂയോർക്കിൽ കുടുബസമേതം താമസിക്കുകയാണ് ജോസഫ് തോമസ്. ഭാര്യ എരുമേലി മണിപ്പുഴ കണയങ്കൽ റോസ്. മക്കൾ: റെജീന, ജയ്‌സൺ. മരുമക്കൾ: ജോ, മീര.

അതേസമയം അമേരിക്കയിൽ അനേകം മലയാളികൾ കോവിഡിന്റെ പിടിയിലാണ്. പ്രമുഖ മാധ്യമ പ്രവർത്തകൻ ജോയിച്ചൻ പുതുക്കുളം ഉൾപ്പെടെ ഒട്ടേറെ മലയാളികൾ കൊറോണയ്ക്ക് ചികിത്സയിലാണ്. അമേരിക്കയിൽ കോവിഡിന്റെ എപ്പിസെന്ററായ ന്യൂയോർക്കിൽ മലയാളികൾ വീടിന് പുറത്തിറങ്ങുന്നതേയില്ല. അമേരിക്കയിൽ പ്രത്യേകിച്ച് ന്യൂയോർക്കിൽ മരണ നിരക്ക് ദിവസവും കുതിച്ചുയർന്നതോടെ മലയാളി സമൂഹം ഒന്നടങ്കം ഭീതിയിലാണ്. അമേരിക്കയിലെ ആരോഗ്യ മേഖലയിൽ നിരവധി മലയാളികളാണ് ജോലി നോക്കുന്നത്. കോവിഡ് അനിയന്ത്രിതമായി രാജ്യത്ത് പടർന്ന് പിടിച്ചതോടെ ഇവർ ഒന്നടങ്കം ആശങ്കയിലാണ്. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരടക്കം അമേരിക്കയിൽ നിരവധി മലയാളികൾ ഇപ്പോൾ തന്നെ കൊറോണയുടെ പിടിയിലാണ്.

ദിവസവും കുതിച്ചുയരുന്ന മരണ നിരക്കും പുതുതായി റിപ്പോർട്ട് ചെയ്യുന്ന രോഗികളുടെ എണ്ണത്തിലും അമേരിക്കയിൽ വൻ വർദ്ധനവാണ്. മരണ നിരക്കിൽ വരുന്ന ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ അമേരിക്ക ഇറ്റലിയേയും സ്‌പെയിനേയും മറികടക്കും. ആരോഗ്യ സംവിധാനങ്ങളെ പാടെ തകർത്തുകൊറോണ അമേരിക്കയിൽ പടർന്നു പിടിക്കുമ്പോൾ എന്തു ചെയ്യണമെന്ന് അറിയാതെ ആശങ്കയിലാണ് ഇവിടുത്തെ മലയാളി സമൂഹം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP