Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രവാസികളുടെ യാത്ര മുടക്കി ഓൺലൈൻ ട്രാവൽ ഏജൻസികൾ; ഓൺലൈൻ വഴി ബുക്ക് ചെയ്ത് നൽകുന്ന ടിക്കറ്റുകൾ യാത്രയ്ക്ക് മുൻപ് ക്യാൻസൽ ചെയ്ത് പണം തട്ടുന്നതായി പരാതി; അടുത്ത കാലത്ത് വഞ്ചനയ്ക്കിരയായത് ആയിരത്തോളം പ്രവാസികൾ; ഓൺലൈൻ ബുക്കിങ് ആയതിനാൽ ബദൽ മാർഗം അനേഷിക്കാൻ സംവിധാനമുണ്ടാകില്ലെന്നത് തട്ടിപ്പിന്റെ വ്യാപ്തി കൂട്ടുന്നു

പ്രവാസികളുടെ യാത്ര മുടക്കി ഓൺലൈൻ ട്രാവൽ ഏജൻസികൾ; ഓൺലൈൻ വഴി ബുക്ക് ചെയ്ത് നൽകുന്ന ടിക്കറ്റുകൾ യാത്രയ്ക്ക് മുൻപ് ക്യാൻസൽ ചെയ്ത് പണം തട്ടുന്നതായി പരാതി; അടുത്ത കാലത്ത് വഞ്ചനയ്ക്കിരയായത് ആയിരത്തോളം പ്രവാസികൾ; ഓൺലൈൻ ബുക്കിങ് ആയതിനാൽ ബദൽ മാർഗം അനേഷിക്കാൻ സംവിധാനമുണ്ടാകില്ലെന്നത് തട്ടിപ്പിന്റെ വ്യാപ്തി കൂട്ടുന്നു

മറുനാടൻ ഡെസ്‌ക്‌

കുവൈത്ത് സിറ്റി; ഒരു ദിവസം വിമാന ടിക്കറ്റ് എടുക്കുന്ന മലയാളികൾ ആയിരക്കണക്കിനാണ്. ഒരു മാസത്തേ കണക്കുനോക്കിയാൽ പതിനായിരക്കണക്കിനും വർഷത്തിൽ ലക്ഷങ്ങളും വരും. ടിക്കറ്റെടുക്കാൻ ഏജന്റ് വഴിയാണോ ഓൺലൈൻ വഴിയാണോ നല്ലത്? ഒന്നും ആലോചിക്കാതെ വളരെ പെട്ടെന്ന് ടിക്കറ്റെടുത്ത് നമ്മൾ ചിലപ്പോൾ അബദ്ധത്തിൽ ചാടാറുണ്ട്. ക്യാൻസലേഷനും, മാറ്റങ്ങളും, ഒക്കെയായി ചിലപ്പോൾ 2പ്രാവശ്യം നാട്ടിൽ പോയി വരുന്ന തുക കീശയിൽ നിന്നും ചോരും.

ഓൺലൈൻ ട്രാവൽ ഏജൻസികൾ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർ വഞ്ചിതരാകുന്നതായി പരാതി ഉയരുകയാണ്. വിമാന കമ്പനി നിശ്ചയിച്ചതിലും കുറഞ്ഞ നിരക്കിൽ ഇത്തരം ഏജൻസികൾ ടിക്കറ്റ് ലഭ്യമാക്കാറുണ്ട്. പക്ഷേ, ടിക്കറ്റ് ലഭിച്ചാലും വിമാനത്താവളത്തിൽ എത്തുമ്പോൾ പലപ്പോഴും യാത്ര സാധ്യമാകാറില്ലെന്നാണു പരാതി ഉയരുന്നത്. ട്രാവൽ ഏജൻസികൾ വഴിയും വിമാന കമ്പനികളുടെ വെബ്‌സൈറ്റുകൾ, ട്രാവൽ ഏജൻസികളുടെ വെബ്‌സൈറ്റുകൾ എന്നിവ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനൊപ്പം ഓൺലൈനിൽ മാത്രം പ്രവർത്തിക്കുന്ന ഏജൻസികൾ വഴിയും ബുക്കിങ് സാധ്യമാണ്.

ഇതുവഴി ടിക്കറ്റെടുക്കുന്നവരാണു വഞ്ചിതരാകുന്നത്. യാത്രയ്ക്ക് മുൻപേ യാത്രക്കാരൻ അറിയാതെ ടിക്കറ്റ് ക്യാൻസൽ ചെയ്താണു തട്ടിപ്പ് നടക്കുന്നത്. വലിയ തോതിൽ ടിക്കറ്റ് ക്യാൻസൽ ചെയ്ത് തുകയുമായി ഏജൻസി മുങ്ങും. ഓൺലൈൻ ബുക്കിങ് ആയതിനാൽ ബദൽ മാർഗം അനേഷിക്കാൻ സംവിധാനമുണ്ടാകില്ല. അടുത്ത കാലത്ത് ആയിരക്കണക്കിന് ആളുകൾ ഇത്തരത്തിൽ വഞ്ചനയ്ക്കിരയായ സാഹചര്യത്തിൽ ഇവയുടെ പ്രവർത്തനം കർശനമായി നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമായി. വിമാന കമ്പനികളുടെ വെബ്‌സൈറ്റിൽ കാണുന്നതിനെക്കാൾ കൂടുതലാകും എപ്പോഴും ട്രാവൽ ഏജൻസി ഓഫിസുകളിൽ ടിക്കറ്റ് നിരക്ക്.

കമ്മിഷൻ കൂടി ഉൾപ്പെടുത്തുന്നതുകൊണ്ടാണ് തുക കൂടുന്നത്. സാധാരണ ട്രാവൽ ഏജൻസികളുടെ വെബ്‌സൈറ്റിലും ഇങ്ങനെതന്നെയായിരിക്കും നിരക്ക്. വിമാന കമ്പനികളുടെ വെബ്‌സൈറ്റ്, ട്രാവൽ ഏജൻസികളുടെ വെബ്‌സൈറ്റ്, ട്രാവൽ ഏജൻസി എന്നിവ വഴി ടിക്കറ്റെടുത്തവർക്ക് പരാതിയുമായി ചെല്ലാൻ ഇടമുണ്ടെങ്കിലും ഓൺലൈൻ ഏജൻസി വഴിയുള്ള ബുക്കിങ്ങിന് ആ സംവിധാനമില്ല.

ട്രാവൽ ഏജന്റുമാർ 2തരം

കോർപ്പറേറ്റ് ഏജന്റുമാരും, ലോക്കൽ ഏജന്റുമാരും ഉണ്ട്. ലോക്കൽ ഏജന്റുമാരാണ് നല്ലത്. കോർപറേറ്റ് ഏജന്റിന് എപ്പോഴും നിരക്ക് കുടുതൽ ആയിരിക്കും. കാരണം നിങ്ങൾ അവിടെ നിന്ന് ടിക്കറ്റ് എടുത്തിരിക്കണം എന്ന് അവർക്ക് യാതൊരു നിർബന്ധവുമില്ല. ലോകം മുഴുവൻ അവർക്ക് ചെയിനും കച്ചവടവും ഉണ്ടാകും. ബ്രാഞ്ചുകളുടെ കമ്മീഷൻ ഉണ്ടാകും. അവർ ടിക്കറ്റ് വില്പനക്കാർ മാത്രമല്ല ഒരു ചെയിൻ ബിസിനസ് കൂടിയാണ്. എന്നാൽ ലോക്കൽ ഏജന്റ് തീർത്തും സ്വതന്ത്രനാണ്. അവർക്ക് ടിക്കറ്റിൽ സ്വന്തം കമ്മീഷൻ പോലും കുറച്ച് നിങ്ങൾക്ക് നല്കാം. മാത്രമല്ല ടിക്കറ്റ് നിരക്കിൽ പരമാവധി കുറഞ്ഞ തുകയിൽ കച്ചവടം നടത്തുകയും ചെയ്യും.

അമേരിക്കൻ സൊസൈറ്റി ഓഫ് ട്രാവൽ ഏജന്റ് കണക്കുകൾ പ്രകാരം ഒരു ടിക്കറ്റ് ബുക്കിങ്ങിൽ കമ്മീഷൻ 20ഡോളറാണ് ശരാശരി ഒരു ഏജന്റിന് കിട്ടുക. അതായത് രൂപ വയ്ച്ച് നോക്കുമ്പോൾ 1200 മുതൽ 1500 വരെ. യാത്രാ കപ്പലുകൾക്ക് ഇത് 50 ഡോളർവരെ കമ്മീഷൻ ലഭിക്കും. അമേരിക്കൻ ഐ.ബി.എം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ് ( I.B.M. Institute for Business Value) സർവേ പ്രകാരം ഒരു ഓൺലൈൻ ടിക്കറ്റിനായി ഒരാൾ ചുരുങ്ങിയത് 5മണിക്കൂർ എങ്കിലും നെറ്റിൽ സേർച്ച് ചെയ്തു പഠിക്കാൻ സമയം എടുക്കുന്നുണ്ട്. ഓൺലൈനിൽ പലപ്പോഴും ടികറ്റ് നിരക്കുകൾ ഒരേ തുകയിലായിരിക്കും കാണുക. എന്നാൽ ടിക്കറ്റ് നിരക്കുകൾ ഓരോ ദിവസവും മാറുന്നുണ്ട്. ഏറ്റവും പുതിയ നിരക്കുകൾ ട്രാവൽ ഏജന്റിനാണ് ലഭിക്കുക.

ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിൽ മറ്റ് ചില അപകടം കൂടിയുണ്ട്. അത് ക്യാൻസൽ ചെയ്യാവുന്നതാണോ, യാത്രാ തിയതി മാറ്റാമോ എന്നൊന്നും ചിലപ്പോൾ വ്യക്തമായിരിക്കില്ല. പിന്നീട് മാറ്റങ്ങൾക്ക് ചെല്ലുമ്പോൾ ചിലപ്പോൾ ടിക്കറ്റ് കാശ് മുഴുവൻ പോയിരിക്കും. ആരും കമ്പ്യൂട്ടർ സ്‌ക്രീനിന് അടിയിലേക്ക് വരുന്ന നീണ്ടുകിടക്കുന്ന ടേംസ് ആൻഡ് കണ്ടീഷൻ വായിക്കാറില്ല. അവിടെ നമ്മളെ കുടുക്കാൻ പലതും ഒപ്പിച്ചു വയ്ച്ചിടുണ്ടാകും. എല്ലാം നന്നായി വായിച്ചു നോക്കണം.

കെ നെറ്റ് പുറത്ത്

പല വിമാന കമ്പനികളുടെയും വെബ്‌സൈറ്റിൽ കുവൈത്ത് ബാങ്കുകളുമായി ബന്ധപ്പെട്ട കെ-നെറ്റ് കാർഡ് സ്വീകാര്യമല്ല. മറ്റ് ക്രെഡിറ്റ് കാർഡുകൾ തന്നെ വേണം. അതേസമയം, ഓൺലൈൻ ഏജൻസികളുടെ സൈറ്റിൽ കെ-നെറ്റും സ്വീകരിക്കുമെന്നതിനാൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാത്ത സാധാരണക്കാർക്ക് ഓൺലൈൻ ഏജൻസികളാണ് ആശ്രയം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP