Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

തിരുവനന്തപുരത്തുകാരൻ സിറിൽ മാർഷൽ ദുബായിൽ മരിച്ചത് അലൂമിനിയം ഫാബ്രിക്കേഷൻ ജോലിക്കിടെ ബിൽഡിംഗിൽ നിന്നും താഴേക്ക് വീണ്; ഒന്നാം നിലയിൽ ചുമരിനോട് ചേർത്തുവെച്ച വലിയ കോണി എടുത്തു മാറ്റുന്നതിനിടയിൽ പിന്നിലേക്ക് നടക്കുമ്പോഴുണ്ടായ ദുരന്തം; മൃതദേഹം നാട്ടിലെത്തിക്കാൻ നടപടികളുമായി പ്രവാസ സമൂഹം

തിരുവനന്തപുരത്തുകാരൻ സിറിൽ മാർഷൽ ദുബായിൽ മരിച്ചത് അലൂമിനിയം ഫാബ്രിക്കേഷൻ ജോലിക്കിടെ ബിൽഡിംഗിൽ നിന്നും താഴേക്ക് വീണ്; ഒന്നാം നിലയിൽ ചുമരിനോട് ചേർത്തുവെച്ച വലിയ കോണി എടുത്തു മാറ്റുന്നതിനിടയിൽ പിന്നിലേക്ക് നടക്കുമ്പോഴുണ്ടായ ദുരന്തം; മൃതദേഹം നാട്ടിലെത്തിക്കാൻ നടപടികളുമായി പ്രവാസ സമൂഹം

സ്വന്തം ലേഖകൻ

ദുബായ്:അലൂമിനിയം ഫാബ്രിക്കേഷൻ ജോലിക്കിടെ ബിൽഡിംഗിൽ നിന്നും താഴേക്ക്വീണ് തിരുവനന്തപുരം സ്വദേശി ദുബായിൽ കൊല്ലപ്പെട്ടു. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി സുകന്യ ഭവനിൽ സിറിൽ മാർഷൽ (30) ആണ് ഇന്ന് പുലർച്ചെ ഒരു മണിക്ക് അൽഖൂസിലുള്ള ജോലി സ്ഥലത്തുവെച്ച് മരണപ്പെട്ടത്.

ക്ലാസിക് വിഷൻ ഗ്ലാസ് & അലൂമിനിയം ഇൻസ്റ്റാളേഷൻ കമ്പനിയിൽ അലൂമിനിയം ഫിറ്ററായി ജോലി ചെയ്തുവരുകയായിരുന്ന സിറിലിന് ജോലിക്കിടെയാണ് അപകടം സംഭവിച്ചത്. ഒന്നാം നിലയിൽ ചുമരിനോട് ചേർത്തുവെച്ച വലിയ കോണി എടുത്തു മാറ്റുന്നതിനിടയിൽ പിന്നിലേക്ക് നടക്കുമ്പോൾ താഴേക്ക് വീഴുകയായിരുന്നു. അപകട സ്ഥലത്തുവെച്ചുതന്നെ മരണം സംഭവിക്കുകയായിരുന്നു.

നെപ്പോളിയൻ മാർഷൽ തങ്കമ്മ എന്നിവരുടെ മകനാണ് സിറിൽ. ഭാര്യ സൗമ്യ.നാലു വയസ്സുള്ള ജ്യുവൽ എസ് സിറിൽ മകളാണ്. നടപടി കൃമങ്ങൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് സാമൂഹ്യ പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP