Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രണ്ട് മലയാളി വിദ്യാർത്ഥികൾ ദുബായിൽ കാറപകടത്തിൽ മരിച്ചു; ദുബായ്- അബുദാബി റോഡിൽ ജബൽഅലിക്ക് സമീപത്തുണ്ടായ കാർ അപകടത്തിൽ മരിച്ചത് പട്ടാമ്പി സ്വദേശി രോഹിത് കൃഷ്ണകുമാറും തിരുവനന്തപുരം സ്വദേശി ശരത് കുമാറും; ദുബായ് ഡി.പി.എസിയിലെ സഹപാഠികളുടെ വിയോഗം അവധി ആഘോഷിക്കാൻ എത്തിയപ്പോൾ; ശരത് ഉപരിപഠനം നടത്തിയത് അമേരിക്കയിലെ ബോസ്റ്റണിലും രോഹിത് യു.കെയിലും; ക്രിസ്മസ് ദിനത്തിലെ ദുരന്ത വാർത്തയുടെ ഞെട്ടലിൽ ബന്ധുക്കളും സുഹൃത്തുക്കളും

രണ്ട് മലയാളി വിദ്യാർത്ഥികൾ ദുബായിൽ കാറപകടത്തിൽ മരിച്ചു; ദുബായ്- അബുദാബി റോഡിൽ ജബൽഅലിക്ക് സമീപത്തുണ്ടായ കാർ അപകടത്തിൽ മരിച്ചത് പട്ടാമ്പി സ്വദേശി രോഹിത് കൃഷ്ണകുമാറും തിരുവനന്തപുരം സ്വദേശി ശരത് കുമാറും; ദുബായ് ഡി.പി.എസിയിലെ സഹപാഠികളുടെ വിയോഗം അവധി ആഘോഷിക്കാൻ എത്തിയപ്പോൾ; ശരത് ഉപരിപഠനം നടത്തിയത് അമേരിക്കയിലെ ബോസ്റ്റണിലും രോഹിത് യു.കെയിലും; ക്രിസ്മസ് ദിനത്തിലെ ദുരന്ത വാർത്തയുടെ ഞെട്ടലിൽ ബന്ധുക്കളും സുഹൃത്തുക്കളും

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: ദുബായിൽ വാഹനാപകടത്തിൽ രണ്ട് മലയാളി വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. സ്‌കൂളിലെ പൂർവ വിദ്യാർത്ഥികളായ രണ്ട് മലയാളി വിദ്യാർത്ഥികളാണ് കാർ അപകടത്തിൽ മരിച്ചത്. ക്രിസ്മസ് ദിനത്തിൽ പുലർച്ചെയാണ് ദുരന്തമുണ്ടായത്. ബുധനാഴ്ച രാവിലെ ദുബായ്- അബുദാബി റോഡിൽ ജബൽഅലിക്ക് അടുത്താണ് അപകടമുണ്ടായത്. പട്ടാമ്പി സ്വദേശി രോഹിത് കൃഷ്ണകുമാർ (19), തിരുവനന്തപുരം കവടിയാറിലെ ആനന്ദ് കുമാറിന്റെയും രാജേശ്വരിയുടെയും മകൻ ശരത് കുമാർ (21) എന്നിവരാണ് മരിച്ചത്.

ഇരുവരും നേരത്തെ ദുബായ് ഡി.പി.എസിൽ സഹപാഠികളായിരുന്നു. അപകടത്തിൽ രണ്ടുപേരും തത്ക്ഷണം മരിച്ചു. ദുബായിലെ പഠനത്തിന് ശേഷം വിദേശത്തേക്ക് ഉപരിപഠനത്തിന് പോയ ഇരുവരും ക്രിസ്മസ് അവധിക്ക് ദുബായിലുള്ള രക്ഷിതാക്കളുടെ അടുത്തേക്ക് വന്ന വേളയിലാണ് അപകടം ഉണ്ടായത്. ബുധനാഴ്ച പുലർച്ചെ രോഹിതിനെ താമസസ്ഥലത്തേക്ക് കൊണ്ടുവിടാൻ പോകുന്നതിനിടയിലായിരുന്നു അപകടം ഉണ്ടായത്.

ശരത് അമേരിക്കയിലെ ബോസ്റ്റണിലും രോഹിത് യു.കെയിലുമാണ് ഉപരിപഠനം നടത്തിക്കൊണ്ടിരിക്കുന്നത്. തിരുവനന്തപുരം കുറവൻകോണത്ത് സായി പ്രസാദത്തിൽ ആനന്ദ് കുമാറിന്റേയും(നന്ദു) രാജശ്രീ പ്രസാദിന്റേയും മകനാണ് ശരത് കുമാർ നമ്പ്യാർ. കണ്ണനെന്ന പേരിൽ അറിയപ്പെട്ടിരുന്നു ശരത്. അവധിയായതിനാൽ അമേരിക്കയിൽ നിന്ന് ദുബായിൽ ജോലി ചെയ്യുന്ന അമ്മയുടെ അടുത്ത് എത്തിയതാണ് ശരത്.

അമ്മയും ഒന്നിച്ച് തിരുവനന്തപുരത്തേക്ക് ഒരുമിച്ച് വരാനായിരുന്നു ദുബായിൽ എത്തിയത്. ദുബായിൽ ഐടി കമ്പനിയിൽ ജീവനക്കാരിയാണ് അമ്മ രാജ്രീ പ്രസാദ്. നന്ദു എന്ന പേരിൽ അറിയപ്പെടുന്ന ആനന്ദ കുമാറിന് തലസ്ഥാനത്ത് രാഷ്ട്രീയ സാമൂഹ്യ രംഗത്ത് വലിയ ബന്ധങ്ങളുള്ള വ്യക്തിയാണ്. എങ്ങനെയാണ് കാർ അപകടം ഉണ്ടായതെന്ന വിവരങ്ങൾ പുറത്തുവരുന്നതേയുള്ളൂ. അപകടസ്ഥലത്ത് വെച്ച് തന്നെ ഇരവരും മരിച്ചുവെന്ന് ബന്ധുക്കൾ അറിയിച്ചു.

ഉറ്റു സുഹൃത്തുക്കളുടെ വേർപാടിന്റെ ഞെട്ടലിലാണ് ബന്ധുക്കളും സുഹൃത്തുക്കളും അടക്കമുള്ളവർ. ദുരന്തവാർത്ത അറിഞ്ഞ് കാര്യങ്ങൾ തിരിക്കയുള്ള ഫോൺ വിളികളും ദുബായിലേക്ക് എത്തുന്നുണ്ട്. അടുത്ത സുഹൃത്തുക്കളുടെ ഒത്തുചേരൽ ദുരന്തത്തിൽ കലാശിച്ചെന്ന് വിശ്വസിക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലാണ് ഇവർക്കൊപ്പം പഠിച്ചവരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP