Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

യുഎഇയിൽ പിഞ്ചുകുഞ്ഞ് എട്ടാം നിലയിൽ നിന്ന് വീണു മരിച്ചു; രക്ഷിതാക്കളുടെ അശ്രദ്ധ അപകട കാരണമായതെന്നാണ് പൊലീസ് അനുമാനം; കുടുംബാംഗങ്ങൾ കസ്റ്റഡിയിൽ

യുഎഇയിൽ പിഞ്ചുകുഞ്ഞ് എട്ടാം നിലയിൽ നിന്ന് വീണു മരിച്ചു; രക്ഷിതാക്കളുടെ അശ്രദ്ധ അപകട കാരണമായതെന്നാണ് പൊലീസ് അനുമാനം; കുടുംബാംഗങ്ങൾ കസ്റ്റഡിയിൽ

മറുനാടൻ ഡെസ്‌ക്‌

ഷാർജ: യുഎഇയിൽ പിഞ്ചുകുഞ്ഞ് എട്ടാം നിലയിൽ നിന്നും വീണു മരിച്ചു. രക്ഷിതാക്കളുടെ അശ്രദ്ധയാണ് അപകടത്തിന് വഴിവെച്ചതെന്നാണ് ആക്ഷേപം. അപ്പാർട്ട്‌മെന്റ് കെട്ടിടത്തിന്റെ എട്ടാം നിലയിൽ നിന്നുമാണ് രണ്ടു വയസുകാരി കുഞ്ഞ് വീണു മരിച്ചത്. ഷാർജയിലെ അൽ മജാസ് - 2ലാണ് സംഭവം. രക്ഷിതാക്കളുടെ അശ്രദ്ധയാണ് അപകട കാരണമായതെന്നാണ് പൊലീസിന്റെ അനുമാനം.

Stories you may Like

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം 2.30നാണ് സംഭവം സംബന്ധിച്ച് പൊലീസിന് വിവരം ലഭിച്ചത്. അൽ ബുഹൈറ സ്റ്റേഷനിൽ നിന്നുള്ള പൊലീസ് സംഘം മൂന്ന് മിനിറ്റിനുള്ളിൽ സംഭവ സ്ഥലത്തെത്തി. കെട്ടിടത്തിന് താഴെ രക്തത്തിൽ കുളിച്ചുകിടക്കുകയായിരുന്ന കുട്ടിയെ ഉടൻ തന്നെ അൽ ഖാസിമി ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതര പരിക്കുകൾ അതിജീവിക്കാനാവാതെ കുഞ്ഞ് മരണത്തിന് കീഴങ്ങുകയായിരുന്നു.

വിശദമായ അന്വേഷണത്തിനായി മൃതദേഹം ഫോറൻസിക് ലബോറട്ടറിയിലേക്ക് മാറ്റിയിട്ടുണ്ട്. കുട്ടിയുടെ അമ്മ അടുക്കളയിൽ ജോലി ചെയ്തുകൊണ്ടിരിക്കെ, തുറന്നുകിടന്ന ജനലിനരികിൽ കുട്ടി എത്തുകയും അവിടെനിന്ന് താഴേക്ക് വീഴുകയുമായിരുന്നുവെന്നാണ് പൊലീസ് അനുമാനിക്കുന്നത്. കുട്ടിയുടെ ജീവൻ രക്ഷിക്കാൻ പരമാധി ശ്രമിച്ചെങ്കിലും ആശുപത്രിയിലെത്തിച്ച് മിനിറ്റുകൾക്കുള്ളിൽ തന്നെ മരണം സംഭവിച്ചതായി അധികൃതർ അറിയിച്ചു. ചോദ്യം ചെയ്യുന്നതിനായി കുട്ടിയുടെ കുടുംബാംഗങ്ങളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP