Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബുർജ് ഖലീഫയിൽ ത്രിവർണ്ണ പതാക തെളിഞ്ഞത് മൂന്ന് ദിവസം കഴിഞ്ഞപ്പോൾ; ഇന്ത്യൻ ദേസീയ പതാക തിളങ്ങും മുമ്പ് പാക്കിസ്ഥാന്റെ ദേശീയ പതാകയും ഉയർത്തി; തോളോട് തോൾ ചേർന്നു നിന്നും ഹർഷാരവങ്ങൾ മുഴക്കി ഇന്ത്യക്കാരും പാക്കിസ്ഥാനികളും

ബുർജ് ഖലീഫയിൽ ത്രിവർണ്ണ പതാക തെളിഞ്ഞത് മൂന്ന് ദിവസം കഴിഞ്ഞപ്പോൾ; ഇന്ത്യൻ ദേസീയ പതാക തിളങ്ങും മുമ്പ് പാക്കിസ്ഥാന്റെ ദേശീയ പതാകയും ഉയർത്തി; തോളോട് തോൾ ചേർന്നു നിന്നും ഹർഷാരവങ്ങൾ മുഴക്കി ഇന്ത്യക്കാരും പാക്കിസ്ഥാനികളും

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: ഇന്ത്യയും പാക്കിസ്ഥാനും ഒടുവിൽ ഒരുമിച്ചു! രണ്ട് കൂട്ടരും ഒരുമിച്ച് നിന്ന് കൈയടിച്ചു. ദുബായിലെ ബുർജ് ഖലീഫയിലായിരുന്നു ഈ അത്യപൂർവ്വ സംഗമം. മൂന്ന് ദിവസം വൈകിയെങ്കിലും ഇന്ത്യയുടേയും പാക്കിസ്ഥാന്റേയും സ്വാതന്ത്ര്യ ദിനത്തെ ബുർജ് ഖലീഫ് മറന്നില്ല. ഇത് മനസ്സിലാക്കി എത്തിയ ഇന്ത്യാക്കാരും പാക്കിസ്ഥാനികളുമാണ് ഒരുമിച്ച് സന്തോഷം പങ്കിട്ടത്.

ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിന് ആദരമർപ്പിച്ച് ലോകത്തെ ഏറ്റവും ഉയരം കൂടിയ മനുഷ്യനിർമ്മിത കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയിൽ ത്രിവർണ ഇന്ത്യൻ പതാക തെളിഞ്ഞിരുന്നു. ഈ മാസം 14ന് പാക്കിസ്ഥാൻ സ്വാതന്ത്ര്യദിനത്തിലും ബുർജ് ഖലീഫയിൽ പാക്ക് പതാക തെളിഞ്ഞിരുന്നില്ല. രണ്ടിനും ഇന്നലെ കടം വീട്ടുകയായിരുന്നു. രാത്രി 8.42ന് പാക്കിസ്ഥാന്റെ ദേശീയ പതാകയും തൊട്ടുപിന്നാലെ 8.44ന് ഇന്ത്യൻ ദേശീയ പതാകയും തെളിഞ്ഞപ്പോൾ കാത്തിരുന്ന നൂറുകണക്കിന് പേരെ കോരിത്തരിപ്പിച്ചു. ഇന്ത്യക്കാരും പാക്കിസ്ഥാനികളും തൊട്ടടുത്ത് നിന്നാണ് കാഴ്ച ആസ്വദിച്ചത്.

സ്വാതന്ത്ര്യദിന രാവിൽ ബുർജ് ഖലീഫ ത്രിവർണമണിയുമെന്നായിരുന്നു നേരത്തെ ഇന്ത്യൻ സ്ഥാനപതി നവ് ദീപ് സിങ് സൂരി അറിയിച്ചിരുന്നതെങ്കിലും സാങ്കേതിക പ്രശ്‌നത്താൽ സാധിച്ചിരുന്നില്ല. ഇതാണ് കഴിഞ്ഞ ദിവസം പരിഹരിക്കപ്പെട്ടത്. മൂന്ന് ദിവസം കഴിഞ്ഞെങ്കിലും പതാക തെളിയിക്കാൻ ബുർജ് ഖലീഫ തീരുമാനിക്കുകയായിരുന്നു. ഓരോ രാജ്യങ്ങളുമായി ബന്ധപ്പെട്ട പ്രധാന ദിവസങ്ങളിൽ ആ രാജ്യത്തോടുള്ള ആദരസൂചകമായി ബുർജ് ഖലീഫയിൽ അവരുടെ പതാകയുടെ നിറം കാണിച്ച് ലേസർ ഷോകൾ നടത്താറുണ്ട്.

സാങ്കേതികതകരാറു മൂലം ഇത്തവണ ബുർജ് ഖലീഫയിൽ ഇന്ത്യൻ ത്രിവർണപതാക കാണിക്കാൻ കഴിയില്ലെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ നവദീപ് സൂരി ട്വിറ്ററിൽ കുറിച്ചിരുന്നു. നിരവധി ഇന്ത്യക്കാർ ഈ ട്വീറ്റിന് മറുപടിയുമായി രംഗത്തെത്തി. പലരും തങ്ങളുടെ നിരാശയും പങ്കുവച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുർജ് ഖലീഫയിൽ വിവിധ സന്ദർഭങ്ങളിൽ നേരത്തെ ഇന്ത്യൻ ദേശീയ പതാക പ്രദർശിപ്പിച്ചിട്ടുണ്ട്.

നേരത്തെ യുഎഇ ഭരണാധികാരികൾ സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യയ്ക്ക് അഭിനന്ദനം അറിയിച്ചിരുന്നു. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്‌യാൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ആശംസാ സന്ദേശമയച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ എന്നിവർ രാഷ്ട്രപതിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആശംസാ സന്ദേശങ്ങളയച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP