Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സൈമൺ കോൾ ഇന്നും മലയാളി കുട്ടി സൗവിനോട് 'നോ' പറയുമോ ? ഐടിവിയിൽ സൗപർണിക ഇന്ന് പാടുമ്പോൾ നെഞ്ചിടിക്കാതെ എങ്ങനെ കണ്ടിരിക്കും ? യുകെ മലയാളികൾ മെസേജ് ചെയ്താൽ സൗവിനു അടുത്ത റൗണ്ടിൽ കയറാം; ബ്രിട്ടൻ ഗോട്ട് ടാലന്റ് ഫൈനലിൽ മലയാളി കുഞ്ഞിനെ കണ്ടു കയ്യടിക്കാൻ അപൂർവ്വാവസരം

സൈമൺ കോൾ ഇന്നും മലയാളി കുട്ടി സൗവിനോട് 'നോ' പറയുമോ ? ഐടിവിയിൽ സൗപർണിക ഇന്ന് പാടുമ്പോൾ നെഞ്ചിടിക്കാതെ എങ്ങനെ കണ്ടിരിക്കും ? യുകെ മലയാളികൾ മെസേജ് ചെയ്താൽ സൗവിനു അടുത്ത റൗണ്ടിൽ കയറാം; ബ്രിട്ടൻ ഗോട്ട് ടാലന്റ് ഫൈനലിൽ മലയാളി കുഞ്ഞിനെ കണ്ടു കയ്യടിക്കാൻ അപൂർവ്വാവസരം

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: ഇന്ന് രാത്രി എട്ടുമണി . യുകെ മലയാളികളുടെ കുടിയേറ്റ ചരിത്രത്തിൽ ഡോ ബിനു നായരുടെയും ഭാര്യ രഞ്ജിതയുടെയും മകൾ പത്തുവയസുകാരി സൗപർണിക നായർ ഒരു ചരിത്രം രചിക്കും , ആദ്യമായി ബ്രിട്ടൻ ഗോട്ട് ടാലന്റ് എന്ന ജനപ്രിയ റിയാലിറ്റി ഷോയിലൂടെ ലക്ഷക്കണക്കിന് ലോക സംഗീത പ്രേമികളുടെ ഹൃദയത്തിൽ ഇടം പിടിച്ചു കൊണ്ടാണ് ആ ചരിത്ര രചന .

തന്റെ സ്വപ്നങ്ങൾക്കും പ്രതീക്ഷകൾക്കും വിലങ്ങിടാൻ ലോകത്തെ വിറപ്പിച്ച മഹാമാരിയായ കോവിഡിന് പോലും സാധിക്കില്ലെന്ന് തെളിയിച്ചു യുകെ മലയാളികളുടെ സിലിബ്രിറ്റി ഗായിക സൗപർണിക ഇന്ന് രാത്രി വീണ്ടും ഐടിവിയുടെ ഏറ്റവും ജനപ്രിയമായ റിയാലിറ്റി ഷോയിൽ പ്രത്യക്ഷപ്പെടുമ്പോൾ യുകെ മലയാളികൾ മാത്രമല്ല ലോക മലയാളി സമൂഹം ഒന്നായി നെഞ്ചടിപ്പോടെ പ്രാർത്ഥനയിലാണ് . . ഇക്കഴിഞ്ഞ മെയ് 23 രാത്രി കാണികളുടെ മുന്നിൽ സൗ എന്ന് ആരാധകർ വിളിക്കുന്ന സൗപർണിക എത്തുമ്പോൾ ആദ്യ പാട്ടിനു നോ ബട്ടൺ ഞെക്കിയ ഷോ ജഡ്ജ് സൈമൺ കോൾ ഇന്നെന്തു പറയും എന്നറിയാൻ ഉള്ള ആകാഷയാണ് പ്രാർത്ഥനകളോടെ കാണികൾ ടിവിക്കു മുന്നിൽ ഇടംപിടിക്കാൻ കാരണമാകുന്നത് .

ലക്ഷക്കണക്കിന് ആരാധകർ ഉള്ള ബ്രിട്ടൻ ഗോട്ട് ടാലന്റ് പ്രകടനം വഴി മില്യൺ കണക്കിന് ആളുകളാണ് സൗവിന്റെ പാട്ടുകൾ ഇതിനകം കേട്ടുകഴിഞ്ഞതു . ഈ ഷോയുടെ സെമി ഫൈനലിൽ ആദ്യമായി ഒരു മലയാളിയെന്ന ലേബലോടെ ഈ പെൺകുട്ടി പാടാനെത്തുമ്പോൾ അവളുടെ പാട്ടിനെ ലോകത്തിനു മുന്നിൽ ഒരിക്കൽ കൂടി കേൾപ്പിക്കാൻ , ബ്രിട്ടൻ ഗോട്ട് ടാലന്റിന്റെ ഫൈനലിൽ എത്തിക്കാൻ യുകെ മലയാളികളായ ഓരോരുത്തരുടെയും ഒരു ചെറു സഹായം കൂടി ആവശ്യമുണ്ട് .

പത്തു പൈസ മുടക്കില്ലാതെ ബി ജി ടിയുടെ പേരിലുള്ള ആപ് വഴി സൗവിനു വേണ്ടി വോട്ട് ചെയ്താൽ മാത്രമേ അവൾക്കു ഫൈനലിൽ എത്താനാകൂ . മറ്റു മത്സരാർത്ഥികൾക്ക് സ്വാഭാവികമായും നാട്ടുകാരുടെ വോട്ടുകൾ കിട്ടുമ്പോൾ സൗവിനു ആ സ്‌നേഹം പൂർണമായും കിട്ടണമെന്നില്ല . അതിനാൽ ബ്രിട്ടീഷ് മലയാളിയുടെ ഓരോ വായനക്കാരോടും സൗവും കുടുംബവും നടത്തുന്ന സ്‌നേഹാഭ്യര്ഥനയാണ് അവൾക്കു വേണ്ടിയുള്ള മെസേജുകൾ . ഒരാൾക്ക് അഞ്ചു മെസേജുകൾ അയക്കാം എന്നതും പ്രത്യേകതയാണ് .

മാത്രമല്ല ലോകത്തിന്റെ മറ്റൊരു ഭാഗത്തു നിന്നും എത്തുന്ന മെസേജുകൾ പരിഗണിക്കുകയുമില്ല . പൂർണമായും യുകെയിൽ നിന്നെത്തുന്ന വോട്ടുകൾ മാത്രമേ ഇങ്ങനെ ചെയ്യാനാകൂ . ഇതേ ഷോയ്ക്കു അമേരിക്ക ഉൾപ്പെടെ മറ്റു രാജ്യങ്ങ ളുടെ പ്രത്യേക എഡിഷൻ ഉള്ളതിനാലാണ് ഈ നിയന്ത്രണം . ഇതോടൊപ്പം ചാനൽ സ്‌ക്രീനിൽ തെളിയുന്ന നമ്പറിൽ സാധാരണ ഫോര്മാറ്റിലും സൗപര്ണികക്കായി വോട്ടു ചെയ്യാം .

മത്സരം നടക്കുന്ന ശനിയാഴ്ച രാത്രി മുതൽ തിങ്കളാഴ്ച വരെ വോട്ടു ചെയ്യുവാനും സൗകര്യമുണ്ട് . ഏതായാലും കോവിഡ് വന്നപ്പോൾ പാതി വഴിയിൽ ഉപേക്ഷിക്കപ്പെടും എന്ന് കരുതിയ മത്സരം വീണ്ടും കൂടുതൽ പ്രതീക്ഷകളുമായി കാണികളുടെ മുന്നിൽ എത്തുമ്പോൾ സൗവിനെ പോലെ പലരുടെയും ജീവിതത്തിലെ വഴിത്തിരിവ് കൂടിയായി മാറുകയാണ് ബ്രിട്ടൻ ഗോട്ട് ടാലന്റ് .

നാലു വര്ഷം മുൻപ് ഇന്ത്യൻ സ്വതന്ത്ര ദിനത്തിൽ സൗ എന്ന് ഇപ്പോൾ ബ്രിട്ടീഷുകാർ സ്‌നേഹത്തോടെ വിളിക്കുന്ന സൗപർണിക പാടിയ വന്ദേമാദരം ഗാനം ആദ്യമായി വായനക്കാരിൽ എത്തിച്ചത് ബ്രിട്ടീഷ് മലയാളിയാണ് . അന്ന് രണ്ടു ലക്ഷം കാഴ്‌ച്ചക്കാരെ സ്വന്തമാക്കിയ ആ വിഡിയോ ഇപ്പോൾ രണ്ടര മില്യൺ ആളുകളിൽ എത്തിക്കഴിഞ്ഞു .

ഇന്നലെ ബ്രിട്ടൻ ഗോട്ട് ടാലന്റ് പ്രകടനത്തിന് ശേഷം ലോകത്തിന്റെ പല ഭാഗത്തു നിന്നും അച്ഛൻ ബിനു നായരുടെയും 'അമ്മ രഞ്ജിതയുടെയും ഫോണിൽ ബന്ധുക്കളും സുഹൃത്തുക്കളും അറിഞ്ഞു കേട്ട് നമ്പർ സംഘടിപ്പിച്ചവരും എല്ലാം നിരന്തരം വിളിച്ചു കൊണ്ടേയിരിക്കുകയാണ് , സന്തോഷം പങ്കിടാൻ . ബി ജി ടിയിലെ പ്രകടനത്തിന് ശേഷം സൗപര്ണികയുടെ വാക്കുകൾ ആദ്യമായി എത്തുന്നതും ബ്രിട്ടീഷ് മലയാളി വായനക്കാരിലേക്കാണ് ഇന്നും സൗവിന്റെ ജീവിതത്തിലെ സന്തോഷ നിമിഷങ്ങളിൽ പലതും ബ്രിട്ടീഷ് മലയാളിയിലൂടെ തന്നെയാണ് പുറം ലോകം അറിയുന്നത് എന്നതും സവിശേഷതയാണ് .

ടിവിയിൽ എത്തും മുൻപ് ബ്രിട്ടനിലെ ഒട്ടെറെ സംഗീത വിരുന്നുകളിൽ പാട്ടുമായി എത്തിയതോടേയാണ് നാട്ടുകാർ സൗപര്ണികയുടെ കൗതുകമുള്ള മുഖം മനസ്സിൽ കൊത്തിയെടുത്തത് . കിഴക്കൻ ഇന്ഗ്ലണ്ടിലെ പ്രധാന സംഗീത മേളയായ കോൾചെസ്റ്റർ ഫെസ്റ്റിൽ സിംഗർ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടത് കഴിഞ്ഞ വർഷമാണ് . ബ്രിട്ടനിലെ രണ്ടാമത്തെ ക്രിസ്മസ് മേളയെന്നു സംഘാടകർ അവകാശപ്പെടുന്ന ബറി ഫെയറിൽ കഴിഞ്ഞ രണ്ടു വർഷമായി ഓപ്പണിങ് സെറിമണിയിൽ അരമണിക്കൂർ എങ്കിലും സൗപർണിക പാടണം എന്നത് സംഘാടകർക്കും നാട്ടുകാർക്കും നിര്ബന്ധമാണ് . സൗപര്ണികയുടെ പാട്ടുകേൾക്കാൻ മാത്രം ഈ ഫെസ്‌റിവലിൽ എത്തുന്നത് അനേകം പേരാണ് . ഇതോടെയാണ് സൗപര്ണികയ്ക്കു സെലിബ്രിറ്റിയല്ല , താരം എന്ന പദവിയാണ് കൂടുതൽ ഇണങ്ങുന്നത് എന്ന് പറയാൻ കാരണമാകുന്നതും.

ഏതായാലും ഇന്നത്തെ പ്രകടനത്തോടെ സൗപർണിക എന്ന പത്തുവയസുകാരി , ഈ ചെറുപ്രായത്തിൽ തന്നെക്കൊണ്ട് കഴിയാവുന്നതിന്റെ എത്രയോ മടങ്ങു ഉയരത്തിൽ എത്തിക്കഴിഞ്ഞു . ഇതൊക്കെ ആരാധകരുടെ വാക്കുകളിൽ അറിയണമെങ്കിൽ സൗ പാടിയ പാട്ടുകളുടെ യുട്യൂബ് ലിങ്കുകൾ സന്ദർശിച്ചാൽ മതി . മഴ പോലെ പെയ്യുന്ന കമന്റുകളിൽ താനൊക്കെ ഈ പ്രായത്തിൽ പാട്ടുപാടിയിരുന്നത് ടോയ്ലെറ്റിൽ പോകുന്ന സമയത്തു ട്വിങ്കിൾ ട്വിങ്കിൾ മാത്രമായിരുന്നു എന്നൊക്കെ മനസ് തുറന്നു എഴുതുന്ന ആരാധകരുടെ കളങ്കമില്ലാത്ത വാക്കുകളാണ് സൗ എത്ര ഉയരത്തിലാണ് എന്ന് വക്തമാക്കുന്നത് . ഇന്നത്തെ രാത്രിയോടെ ആ ഉയരം കുറച്ചു കൂടി മുകളിലേക്ക് എത്തും എന്നുറപ്പാണ് . ഫൈനൽ റൗണ്ട് എന്ന കൊടുമുടിയോളം ഉയരത്തിൽ എത്താൻ നമ്മുടെ കുഞ്ഞി സൗവിനു കഴിയുമോ, കാത്തിരിക്കാം , പ്രാർത്ഥനകളോടെ . അപ്പോൾ മറക്കണ്ട, ഇന്ന് രാത്രി എട്ടുമണിക്ക് , കുടുംബസമേതം എത്തുക , ഐ ടി വിക്കു മുന്നിൽ, എന്നിട്ടു ആപ് തുറന്നു സൗവിന് വേണ്ടി , ഓരോ മലയാളിക്കും വേണ്ടി അഞ്ചു വോട്ടുകൾ ചെയ്യുക . ശേഷം നമുക്ക് ആഘോഷിക്കാം .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP