Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഓരേ കമ്പനിയിൽ ജോലിയും ഒരുമിച്ച് താമസവും; രാഗേഷ് രാജന്റെ ജീവനെടുത്തത് വാക്കു തർക്കത്തെ തുടർന്ന് പാക്കിസ്ഥാനിക്കുണ്ടായ കലി; ഒമാനിലെ ബുറൈമിയിൽ കൊല്ലപ്പെട്ട തൃശൂർ സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കുന്നത് കാർ​ഗോ വിമാനത്തിൽ

ഓരേ കമ്പനിയിൽ ജോലിയും ഒരുമിച്ച് താമസവും; രാഗേഷ് രാജന്റെ ജീവനെടുത്തത് വാക്കു തർക്കത്തെ തുടർന്ന് പാക്കിസ്ഥാനിക്കുണ്ടായ കലി; ഒമാനിലെ ബുറൈമിയിൽ കൊല്ലപ്പെട്ട തൃശൂർ സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കുന്നത് കാർ​ഗോ വിമാനത്തിൽ

മറുനാടൻ ഡെസ്‌ക്‌

മസ്‌ക്കറ്റ്: പാക്കിസ്ഥാനി വെട്ടിക്കൊലപ്പെടുത്തിയ തൃശ്ശൂർ സ്വദേശിയുടെ മുതദേഹം നാളെ നാട്ടിലെത്തിക്കും. കഴിഞ്ഞ ശനിയാഴ്‌ച്ച രാത്രിയിൽ ഒമാനിലെ ബുറൈമിയിൽ കൊല്ലപ്പെട്ട തൃശൂർ സ്വദേശി രാഗേഷ് രാജന്റെ മൃതദേഹം കാർ​ഗോ വിമാനത്തിലാണ് ഇന്ത്യയിൽ എത്തിക്കുക. ദോഹ വഴി ഖത്തർ എയർവേസിന്റെ കാർഗോ വിമാനത്തിൽ നാളെ രാവിലെ 11.30ന് രാഗേഷ് രാജന്റെ മൃതശരീരം ബംഗളൂരുവിൽ എത്തിക്കും. അവിടെ നിന്ന് റോഡ് മാർഗം തൃശൂരിലെ രാഗേഷിന്റെ വീട്ടിൽ എത്തിക്കും. കൊവിഡ് 19 പശ്ചാത്തലത്തിൽ യാത്രാ വിമാനങ്ങളെല്ലാം റദ്ദാക്കിയ സാഹചര്യത്തിലാണ് കാർഗോ വിമാനത്തിൽ മൃതദേഹം കൊണ്ടുവരുന്നത്.

ശനിയാഴ്ച രാത്രിയിലായിരുന്നു തൃശ്ശൂർ സ്വദേശി രാഗേഷ് രാജനും തമിഴ്‌നാട് സ്വദേശി കണ്ണരാജിനും വെട്ടേറ്റത്. ഇവരോടൊപ്പം ക്യാമ്പിൽ താമസിച്ചു വന്നിരുന്ന പാക്കിസ്ഥാൻ സ്വദേശി വാഖിർ അലി ഖാനുമായുണ്ടായ ഉണ്ടായ വാക്ക് തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. തലയ്ക്കു മാരകമായ പരിക്കേറ്റ രാഗേഷ് രാജൻ സംഭവ സ്ഥലത്തുവെച്ചു തന്നെ മരണപ്പെടുകയായിരുന്നു.ബുറൈമിയിലെ സാറയിലുള്ള ഒരു ഫയർ ആൻഡ് സേഫ്റ്റി കമ്പനിയിലെ ജീവനക്കാരായിരുന്നു കൊല്ലപ്പെട്ട രാഗേഷ് രാജനും ചികിത്സയിലുള്ള കണ്ണ രാജയും വാഖിർ അലി ഖാനും.

രാഗേഷ് രാജനോടൊപ്പം ആക്രമണത്തിനിരയായ തമിഴ്‌നാട് സ്വദേശി കണ്ണരാജ് അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ആക്രമണത്തിൽ തലയ്ക്കും മുഖത്തിനും മാരകമായ മുറിവുകളേറ്റ് സൊഹാർ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശി കണ്ണരാജ് അപകടനില തരണം ചെയ്തുവെന്ന് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി. ഇവരോടൊപ്പം ജോലി ചെയ്തു വന്നിരുന്ന പാക്കിസ്ഥാൻ സ്വദേശി വാഖിർ അലി ഖാനെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. രാഗേഷ് രാജന്റെ പോസ്റ്റ്‌മോർട്ടവും മറ്റു നിയമ നടപടികളുമെല്ലാം തിങ്കളാഴ്ച തന്നെ പൂർത്തിയായിരുന്നു.

അതേസമയം, ഒമാനിൽ ആദ്യ കോവിഡ്​ മരണം സ്ഥിരീകരിച്ചു. 72കാരനായ സ്വദേശിയാണ്​ മരിച്ചതെന്ന്​ ആരോഗ്യ വകുപ്പ്​ ചൊവ്വാഴ്​ച രാത്രി അറിയിച്ചു. തലസ്​ഥാന നഗരമായ മസ്​കറ്റിൽ നിന്നുള്ളയാളാണ്​ മരിച്ചത്​. ഒമാനിൽ 18 പേർക്ക്​ കൂടി കോവിഡ്​ 19 ഇന്ന് സ്ഥിരീകരിച്ചു. ഇതോടെ മൊത്തം വൈറസ്​ സ്​ഥിരീകരിച്ചവരുടെ എണ്ണം 210 ആയി. ഇതുവരെ 34 പേർ അസുഖത്തിൽ നിന്ന്​ സുഖം പ്രാപിച്ചിട്ടുണ്ട്​. സാമൂഹിക അകലം പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും അത്യാവശ്യക്കാർ അല്ലാത്തവർ വീടുകൾക്ക്​ പുറത്തിറങ്ങരുതെന്നും അധികൃതർ നിർദ്ദേശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP