Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ട്രംപ് അവസാനിപ്പിക്കുന്നത് ഇന്ത്യൻ ബിസിനസ്സുകാരും സിനിമാക്കാരും സ്പോർട്സ് താരങ്ങളും വരെ സാധാരണമായി ഉപയോഗിച്ച് വിജയിച്ച രീതി; അതിസമ്പന്നരായ പല ഇന്ത്യാക്കാരുടേയും മക്കളിൽ ഒരാൾ എങ്കിലും പൊതുവേ ജനിക്കുന്നത് അമേരിക്കയിൽ തന്നെ; വിസിറ്റിങ് വിസ എടുത്ത് പ്രസവിക്കാൻ അമേരിക്കയിൽ പോകുന്നവരിൽ പ്രമുഖരും ഏറെ; 30 വർഷം മുമ്പ് ബ്രിട്ടൻ അവസാനിപ്പിച്ച ജനന പൗരത്വം അമേരിക്കയും നിർത്തുമ്പോൾ

ട്രംപ് അവസാനിപ്പിക്കുന്നത് ഇന്ത്യൻ ബിസിനസ്സുകാരും സിനിമാക്കാരും സ്പോർട്സ് താരങ്ങളും വരെ സാധാരണമായി ഉപയോഗിച്ച് വിജയിച്ച രീതി; അതിസമ്പന്നരായ പല ഇന്ത്യാക്കാരുടേയും മക്കളിൽ ഒരാൾ എങ്കിലും പൊതുവേ ജനിക്കുന്നത് അമേരിക്കയിൽ തന്നെ; വിസിറ്റിങ് വിസ എടുത്ത് പ്രസവിക്കാൻ അമേരിക്കയിൽ പോകുന്നവരിൽ പ്രമുഖരും ഏറെ; 30 വർഷം മുമ്പ് ബ്രിട്ടൻ അവസാനിപ്പിച്ച ജനന പൗരത്വം അമേരിക്കയും നിർത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

വാഷിങ്ടൻ: കുടിയേറ്റക്കാർക്കെതിരെ കടുത്ത നിലപാടുകളാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾ ട്രംപ് നടപ്പാക്കിയത്. വിസാ നിയമങ്ങളിൽ കാലോചിത മാറ്റം നടപ്പാക്കി അമേരിക്കയിലെ സമ്പത്ത് അന്യരാജ്യങ്ങളിലേക്ക് ഒഴുകുന്നതും തടഞ്ഞു. അമേരിക്ക അമേരിക്കക്കാർക്കെന്ന പ്രാദേശിക വാദത്തിന് പുതിയ മാനം നൽകി യുഎസിൽ പ്രവാസികൾക്കു ജനിക്കുന്ന കുട്ടികൾക്ക് അമേരിക്കൻ പൗരത്വം ലഭിക്കുന്ന രീതിക്കു മാറ്റം വരുത്താാണ് ട്രംപിന്റെ പുതിയ നീക്കം. ചുളുവിൽ അമേരിക്കയിൽ സ്ഥിരതാമസത്തിനും ആനുകൂല്യങ്ങൾ തട്ടിയെടുക്കാൻ ശ്രമിക്കുന്നവർക്കും തിരിച്ചടി നൽകാനാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ശ്രമിക്കുന്നത്.

'ബർത്ത് ടൂറിസ'ത്തിന്റെ കേന്ദ്രമാണ് ന്യൂയോർക്കടക്കമുള്ള അമേരിക്കൻ നഗരങ്ങൾ. അനധികൃതമായി പ്രസവശുശ്രൂഷ എന്ന പേരിൽ നിരവധി സ്ഥാപനങ്ങളാണ് ഇവിടെ പ്രവർത്തിക്കുന്നത്. കൂണുകൾ പോലെയാണ് ന്യൂയോർക്കിൽ പ്രസവശുശ്രൂഷാ കേന്ദ്രങ്ങൾ. നിയമവിധേയ കേന്ദ്രങ്ങൾക്കു പുറമെ കൂടുതലും അനധികൃത സ്ഥാപനങ്ങളുമാണ്. പ്രസവം അമേരിക്കയിലെങ്കിൽ കുഞ്ഞിന് പൗരത്വം സങ്കീർണമല്ലാത്ത പ്രക്രിയ എന്നതാണ് കൂടുതൽ ആളുകളേയും ആകൃഷ്ടരാക്കുന്നത്. കുഞ്ഞിന് അമേരിക്കൻ പൗരത്വം മോഹിച്ച് എത്തുന്നവരിൽ അധികവും ചൈനയിൽ നിന്നുള്ള അമ്മമാരാണ്. ഈജിപ്ത്, കൊറിയ, നൈജീരിയ, റഷ്യ, തുർക്കി എന്നീ രാജ്യങ്ങളിൽ നിന്നും ഗർഭിണികളും എത്തുന്നു. ഇന്ത്യക്കാരും കുട്ടികൾക്ക് അമേരിക്കൻ പൗരത്വത്തിനായി ഈ വഴി തരഞ്ഞെടുക്കുന്നുണ്ട്. ഇത് വലിയ സാമൂഹിക പ്രശ്‌നമായി ഭാവിയിൽ മാറുമെന്ന് ട്രംപ് തിരിച്ചറിയുന്നു. ഇതിന് തടയിടാനാണ് പുതിയ നിയമ നിർമ്മാണത്തിന് ശ്രമിക്കുന്നത്.

നിയമത്തിൽ മാറ്റം വരുത്താൻ എക്സിക്യൂട്ടീവ് ഓർഡർ ഇറക്കാൻ ട്രംപ് തയ്യാറെടുക്കുന്നതായാണു വിവരം. 'ഒരാൾ ഇവിടെ വരുന്നു. അയാൾക്കു കുഞ്ഞുണ്ടാകുന്നു. ആ കുഞ്ഞിനു യുഎസ് പൗരത്വവും എല്ലാ അവകാശങ്ങളും ലഭിക്കുന്നു. ലോകത്ത് 85 വർഷമായി ഇങ്ങനെയൊരു സാഹചര്യമുള്ളത് യുഎസിൽ മാത്രമാണ്. തികച്ചും വിഡ്ഢിത്തമാണിത്' ട്രംപ് കാര്യങ്ങൾ വിശദീകരിക്കുന്നത് ഇങ്ങനെയാണ്. ഇന്ത്യക്കാരുൾപ്പെടെ നിരവധി പ്രവാസികൾക്കു തിരിച്ചടിയാകുന്ന തീരുമാനമാണിത്. പ്രവാസികൾ ഇനി അമേരിക്കയിൽ പ്രസവിച്ചാലും അതിലൂടെ മക്കൾക്ക് ആനുകൂല്യമൊന്നും ലഭിക്കില്ല.

ഭരണഘടനാ ഭേദഗതിയിലൂടെയേ ഈ അവകാശം സാധാരണ നിലയ്ക്ക് എടുത്തുമാറ്റാനാകൂ. എന്നാൽ പ്രസിഡന്റിന്റെ അധികാരം ഉപയോഗിച്ച് എക്സിക്യൂട്ടീവ് ഓർഡറിലൂടെ ഭേദഗതി കൊണ്ടുവരാൻ സാധിക്കുമെന്ന് നിയമവിദഗ്ദ്ധർ ട്രംപിനെ അറിയിച്ചെന്നാണു സൂചന. അമേരിക്കയിൽ ജനിക്കുന്ന വിദേശികളുടെ കുട്ടികളെ അമേരിക്കൻ പൗരന്മാരായി കണക്കാക്കുന്ന നിലവിലെ നിയമത്തിനാണ് ഭേദഗതി വരുത്താനുറച്ചാണ് നീക്കങ്ങൾ. അമേരിക്കയിൽ ജനിക്കുന്ന അമേരിക്കക്കാരല്ലാത്തവരുടെയും അഭയാർഥികളുടെയും കുട്ടികൾക്ക് അമേരിക്കൻ പൗരത്വം ലഭിക്കും വിധമാണ് നിലവിലുള്ള നിയമം. ഇത് അമേരിക്കൻ പൗരന്മാർക്ക് ജനിക്കുന്ന കുട്ടികൾക്ക് മാത്രം അമേരിക്കയിൽ പൗരത്വം എന്നാക്കി മാറ്റും. അമ്മയോ അച്ഛനോ ആരെങ്കിലും ഒരാൾക്ക് അമേരിക്കൻ പൗരത്വം ഉണ്ടെങ്കിൽ മാത്രം കുട്ടികൾക്ക് പൗരത്വം. അല്ലാത്ത കുട്ടികളേയും പ്രവാസികളായി മാത്രമേ കരുതാനാകൂവെന്നാണ് ട്രംപിന്റെ നിലപാട്.

അമേരിക്കയിലേക്കുള്ള കുടിയേറ്റം തടയുന്നതിന് ട്രംപ് ഭരണകൂടം നിയമഭേദഗതിയിലൂടെയും നയവ്യതിയാനങ്ങളിലൂടെയും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽനിന്നുള്ളവർക്ക് യാത്രാവിലക്കും കുടിയേറ്റക്കാരെ കുട്ടികളിൽനിന്ന് വേർപെടുത്തി പാർപ്പിക്കുന്നതും അടക്കമുള്ള നടപടികൾ സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കവുമായി ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. ഭരണഘടനാ ഭേദഗതിക്ക് പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. എന്നാൽ ഇതില്ലാതെ തന്നെ പ്രസിഡന്റിന്റെ അധികാരം ഉപയോഗിച്ച് എക്‌സിക്യൂട്ടീവ് ഓർഡറിലൂടെ ഭേദഗതി കൊണ്ടുവരാനാണ് നീക്കം. അമേരിക്കയിൽ കുട്ടികളെ പ്രസവിക്കാനും അതു വഴി അവർക്ക് അജീവനാന്ത അമേരിക്കൻ വിസ കിട്ടാനും ഇന്ത്യയിലെ മാതാപിതാക്കളും ശ്രമിക്കാറുണ്ട്. പ്രസവം അടുക്കുമ്പോൾ വിസിറ്റിങ് വിസയിൽ ്അമേരിക്കയിലെത്തി പ്രസവിക്കുകയാണ് മാതാപിതാക്കൾ ചെയ്യുക. ഇതിന് ശേഷം നാട്ടിലേക്ക് മടങ്ങുകയും ചെയ്യും. അപ്പോഴും കുട്ടിക്ക് അമേരിക്കൻ പൗരത്വം നിലനിർത്താം.

ഭാവിയിൽ അമേരിക്കയിൽ സുരക്ഷിത ജീവിതം കുട്ടികൾക്ക് ഉറപ്പാക്കാൻ വേണ്ടിയാണ് ഈ തന്ത്രം പലരും സ്വീകരിക്കുന്നത്. നാട്ടിൽ കുട്ടികളെ വളർത്തുമ്പോഴും അമേരിക്കക്കാരായി നിലനിർത്താനുള്ള നീക്കം. പല ബിസിനസ്സുകാരും സെലബ്രട്ടികളുമെല്ലാം ഇത് ചെയ്യാറുണ്ട്. കേരളത്തിലെ പേരെടുത്ത കായികതാരങ്ങൾ പോലും ഇത്തരത്തിൽ അമേരിക്കയിൽ കുട്ടികളെ പ്രസവിച്ച് അവർക്ക് അമേരിക്കൻ പൗരത്വം ഉറപ്പാക്കിയിട്ടുണ്ട്. ഇത് അമേരിക്കയുടെ സുരക്ഷയ്ക്ക് പോലും വലിയ വെല്ലുവിളിയാണെന്ന് ട്രംപ് മനസ്സിലാക്കുന്നു. ഭീകരവാദത്തിന്റെ വിത്തുകൾ അമേരിക്കയിൽ മുളച്ചു വളരുന്ന സാഹചര്യം കൂടി മനസ്സിലാക്കിയാണ് പുതിയ നീക്കം.

അമേരിക്കൻ മണ്ണിൽ ജനിച്ചു വീഴുന്ന എല്ലാവർക്കും പൗരത്വം ലഭ്യമാക്കിയ 150 വർഷങ്ങൾ പഴക്കമുള്ള ഭരണഘടനാ ഭേദഗതിക്ക് വിരുദ്ധമാണ് ട്രംപിന്റെ ഇപ്പോഴത്തെ നിലപാട്. നിലവിൽ അമേരിക്കയിൽ ജനിക്കുന്ന കുട്ടികൾക്ക് മാതാപിതാക്കളുടെ പൗരത്വം കണക്കാക്കാതെയാണ് പൗരത്വം ലഭിക്കുക. ജനന പൗരത്വം എന്നാണ് ഇതിനെ അറിയപ്പെടുന്നത്. ബ്രിട്ടൻ അടക്കമുള്ള രാജ്യങ്ങൾ ഈ രീതി 30 കൊല്ലം മുമ്പ് തന്നെ അവസാനിപ്പിച്ചിരിക്കുന്നത്. രാജ്യത്തിന്റെ സമ്പത്ത് തട്ടിയെടുക്കാനുള്ള അന്യരാജ്യക്കാരുടെ തന്ത്രമാണ് ട്രെപ് തിരിച്ചറിയുന്നത്. ഇടക്കാല തെരഞ്ഞെടുപ്പിനു മുമ്പ് കടുത്ത കുടിയേറ്റ നയം നടപ്പാക്കാനുറച്ചാണു ട്രംപിന്റെ പുതിയ നിർദ്ദേശം. കുടിയേറ്റ നിയന്ത്രണം അണികളെ ഉത്തേജിപ്പിക്കുമെന്നും യു.എസ്. കോൺഗ്രസിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ മേൽക്കൈ നിലനിർത്താൻ ഉപകരിക്കുമെന്നാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടൽ.ഭ

അതിനിടെ ട്രംപിന്റെ പ്രസ്താവനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധങ്ങളാണ് പ്രവാസികൾക്കിടയിൽ നിന്ന് ഉയർന്നിരിക്കുന്നത്. ഭരണഘടനയെ വെറുമൊരു ഉത്തരവിന്റെ ബലത്തിൽ മായ്ച്ചുകളയാൻ പ്രസിഡന്റിനാകില്ലെന്ന് ഭരണഘടനയുടെ 14-ാം ഭേദഗതി പ്രകാരമുള്ള പൗരത്വാവകാശം വ്യക്തമാക്കുന്നതായി എ.സി.എൽ.യു ഇമിഗ്രന്റ്‌സ് റൈറ്റ്‌സ് പ്രോജക്ട് ഡയറക്ടർ ഒമർ ജാവേദ് അഭിപ്രായപ്പെട്ടു. ഭരണഘടന ഭേദഗതി ചെയ്യാനുള്ള പ്രസിഡന്റിന്റെ അധികാരം കോടതിയിൽ ചോദ്യംചെയ്യപ്പെടാൻ ഇത് ഇടയാക്കുമെന്നു നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുമ്പോഴും തന്റെ എക്സിക്യൂട്ടിവ് ഉത്തരവ് മതിയാകുമെന്നാണു ട്രംപിന്റെ അവകാശവാദം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP