Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളിപ്പുഞ്ചിരി; ട്രെമൻഡസ് 25 മില്യൻ നറുക്കെടുപ്പിൽ 50 കോടി രൂപ നേടി പ്രവാസി മലയാളി; എല്ലാ സമ്മാനങ്ങളും ഇന്ത്യക്കാർക്ക്

ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളിപ്പുഞ്ചിരി;  ട്രെമൻഡസ് 25 മില്യൻ നറുക്കെടുപ്പിൽ 50 കോടി രൂപ നേടി പ്രവാസി മലയാളി; എല്ലാ സമ്മാനങ്ങളും ഇന്ത്യക്കാർക്ക്

മറുനാടൻ മലയാളി ബ്യൂറോ

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ വേദിയിൽ വീണ്ടും മലയാളിപ്പുഞ്ചിരി. 235ാമത് സീരീസ് ട്രെമൻഡസ് 25 മില്യൻ നറുക്കെടുപ്പിൽ 2.5 കോടി ദിർഹം (50 കോടിയിലേറെ ഇന്ത്യൻ രൂപ) ഗ്രാൻഡ് പ്രൈസ് സ്വന്തമാക്കി പ്രവാസി മലയാളിയായ ഹരിദാസൻ മൂത്തട്ടിൽ വാസുണ്ണി. ഇദ്ദേഹം ഡിസംബർ 30ന് വാങ്ങിയ 232976 എന്ന നമ്പരിലുള്ള ടിക്കറ്റാണ് സമ്മാനാർഹമായത്. എല്ലാ സമ്മാനവും ഇന്ത്യക്കാർക്കാണെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. 20 ലക്ഷം ദിർഹത്തിന്റെ രണ്ടാം സമ്മാനം നേടിയത് ഇന്ത്യക്കാരനായ അശ്വിൻ അരവിന്ദാക്ഷൻ ആണ്. 390843 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനം നേടിയത്.

കഴിഞ്ഞ നറുക്കെടുപ്പിലെ ഒന്നാം സമ്മാന വിജയിയാണ് ഇത്തവണത്തെ ഗ്രാൻഡ് പ്രൈസ് ടിക്കറ്റ് തെരഞ്ഞെടുത്തത്. സമ്മാനാർഹനായ വിവരം അറിയിക്കാൻ ബിഗ് ടിക്കറ്റ് പ്രതിനിധി റിച്ചാർഡ് ഫോൺ വിളിച്ചപ്പോൾ തനിക്കിത് വിശ്വസിക്കാനാവുന്നില്ലൊണ് ഗ്രാൻഡ് പ്രൈസ് വിജയിയായ ഹരിദാസൻ പ്രതികരിച്ചത്.

മൂന്നാം സമ്മാനമായ 100,000 ദിർഹം നേടിയത് ഇന്ത്യക്കാരനായ ദീപക് രാംചന്ദ് ഭാട്ടിയയാണ്. ഇദ്ദേഹം വാങ്ങിയ 096192 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാർഹമായത്. ഇന്ത്യയിൽ നിന്നുള്ള തേജസ് ഹാൽബേ വാങ്ങിയ 291978 എന്ന ടിക്കറ്റ് നമ്പരാണ് നാലാം സമ്മാനമായ 90,000 സ്വന്തമാക്കിയത്. അഞ്ചാം സമ്മാനമായ 80,000 ദിർഹം സ്വന്തമാക്കിയത് ഇന്ത്യക്കാരനായ ദിനേഷ് ഹാർലേയാണ്. ഇദ്ദേഹം വാങ്ങിയ 029081 എന്ന ടിക്കറ്റ് നമ്പരാണ് വിജയിച്ചത്. 70,000 ദിർഹത്തിന്റെ ആറാം സമ്മാനം സ്വന്തമാക്കിയത് ഇന്ത്യയിൽ നിന്നുള്ള സുനിൽകുമാർ ശശിധരനാണ്. 349235 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാർഹമായത്.

ബിഗ് ടിക്കറ്റിന്റെ ഡ്രീം കാർ പ്രൊമോഷനിലൂടെ ഇന്ത്യയിൽ നിന്നുള്ള അശോക് കുമാർ കോനേറു മസെറാതി കാർ സ്വന്തമാക്കി. 012276 എന്ന നമ്പരിലുള്ള ടിക്കറ്റാണ് വിജയിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP