Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

യൂസഫലിയുടെ തോളിൽ കൈയിട്ടു നടക്കുന്ന പരിചയം; കൊച്ചിക്കായലിന്റെ സൗന്ദര്യം ആസ്വദിച്ചു നടന്ന വ്യക്തി; മലയാളികളെ സ്‌നേഹിക്കുന്ന ബഹ്‌റൈൻ രാജകുമാരൻ; ബഹ്‌റൈൻ പ്രധാനമന്ത്രിയായി ചുമതലയേറ്റ കിരീടാവകാശി ഷെയ്ഖ് സൽമാന്റെ സ്ഥാനലബ്ധി കേരളത്തിനും നേട്ടം

യൂസഫലിയുടെ തോളിൽ കൈയിട്ടു നടക്കുന്ന പരിചയം; കൊച്ചിക്കായലിന്റെ സൗന്ദര്യം ആസ്വദിച്ചു നടന്ന വ്യക്തി; മലയാളികളെ സ്‌നേഹിക്കുന്ന ബഹ്‌റൈൻ രാജകുമാരൻ; ബഹ്‌റൈൻ പ്രധാനമന്ത്രിയായി ചുമതലയേറ്റ കിരീടാവകാശി ഷെയ്ഖ് സൽമാന്റെ സ്ഥാനലബ്ധി കേരളത്തിനും നേട്ടം

മറുനാടൻ ഡെസ്‌ക്‌

മനാമ: ബഹ്‌റൈൻ പ്രധാനമന്ത്രിയായി ചുമതലയേറ്റ കിരീടാവകാശി കൂടിയായ ഷെയ്ഖ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരൻ മലയാളികളെ ഏറെ ഇഷ്ടപ്പടെുന്ന വ്യക്തിയാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ സ്ഥാനലബ്ദി കേരളവും ബഹ്‌റൈനും തമ്മിലുള്ള ആത്മബന്ധം കൂടുതൽ ദൃഢമാക്കാൻ ഇടയാക്കും.

കേരളത്തെയും മലയാളികളെയും ഏറെ അടുത്തറിയുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന വ്യക്തിയാണ് ഷെയ്ഖ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ. 2013 ൽ നടത്തിയ ഔദ്യോഗിക ഇന്ത്യ സന്ദർശന വേളയിൽ അദ്ദേഹം സൃഹൃത്തു കൂടിയായ യൂസഫലിയുടെ അതിഥിയായി കേരളം സന്ദർശിച്ചിരുന്നു. ഈ സന്ദർശനം അദ്ദേഹത്തിന് ഏറെ സന്തോഷം നൽകിയെന്ന് അദ്ദേഹം തന്നെ രേഖപ്പെടുത്തുകയുണ്ടായി.

കേരളീയരുടെ കഠിനാധ്വാനത്തിലും ആത്മാർഥതയിലും മതിപ്പ് പ്രകടിപ്പിച്ച സൽമാൻ രാജകുമാരൻ ബഹ്‌റൈനിലെ മലയാളികളോട് നന്ദി പറയാൻ കൂടിയാണ് എത്തിയതെന്ന് പറഞ്ഞിരുന്നു. കൊച്ചി കായലിന്റെ സൗന്ദര്യം ആസ്വദിച്ച് ഹൗസ് ബോട്ടിൽ യാത്ര നടത്തിയ അദ്ദേഹം കേരളത്തിന്റെ നാടൻ ഭക്ഷണവും കഴിച്ചു. കൊച്ചി ലുലു മാളും സന്ദർശിച്ചു. അന്നത്തെ ബഹ്‌റൈൻ വിദേശകാര്യമന്ത്രി ഖാലിദ് ബിൻ അഹമ്മദ് അൽ ഖലീഫ, രാഷ്ട്രീയ- സാമ്പത്തിക ഉപദേഷ്ടാവ് മുഹമ്മദ് ബിൻ ഈസ അൽ ഖലീഫ എന്നിവരും ബഹ്‌റൈൻ സംഘത്തോടൊപ്പമുണ്ടായിരുന്നു.

ബഹറൈൻ പ്രധാനമന്ത്രി ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ നിര്യാണത്തെ തുടർന്നാണ് ബഹ്‌റൈൻ ഭരണാധികാരി ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ മകനും കിരീടാവകാശിയുമായ ഷെയ്ഖ് സൽമാൻ ബിൻ ഹമദ് രാജകുമാരൻ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റത്. മലയാളികളുടെ വൈഭവത്തെക്കുറിച്ച് എപ്പോഴും മതിപ്പോടെ സംസാരിക്കുന്ന അദ്ദേഹത്തിന്റെ സ്ഥാനലബ്ധി കേരളത്തിനും മലയാളികൾക്കും ഏറെ ഗുണകരമാകുമെന്ന് യൂസഫലി പ്രത്യാശ പ്രകടിപ്പിച്ചു.

അടുത്തിടെ കോവിഡ് വാക്‌സിൻ ക്ലിനിക്കൽ പരീക്ഷണത്തിൽ ഭാഗമായി സൽമാൻ രാജകുമാരൻ വാക്‌സിനും സ്വീകരിച്ചുരുന്നു. ബഹ്‌റൈനിൽ വിവിധ വകുപ്പ് മന്ത്രിമാരടക്കം നിരവധി പ്രമുഖരാണ് വാക്‌സിൻ പരീക്ഷണത്തിൽ പങ്കാളികളായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP