Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ലോകകപ്പ് ഫുട്ബോൾ ടൂർണ്ണമെന്റ്; ഖത്തറിലേക്കുള്ള സന്ദർശക വിസകൾക്ക് വിലക്ക്; വിലക്കേർപ്പെടുത്തിയത് നവംബർ ഒന്നുമുതൽ ഡിസംബർ 23 വരെ

ലോകകപ്പ് ഫുട്ബോൾ ടൂർണ്ണമെന്റ്; ഖത്തറിലേക്കുള്ള സന്ദർശക വിസകൾക്ക് വിലക്ക്; വിലക്കേർപ്പെടുത്തിയത് നവംബർ ഒന്നുമുതൽ ഡിസംബർ 23 വരെ

മറുനാടൻ മലയാളി ബ്യൂറോ

ദോഹ: ഫുട്‌ബോൾ ലോകകപ്പ് സമയത്ത് ഖത്തറിലേക്കുള്ള സന്ദർശക വിസകൾക്ക് വിലക്ക് പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം. നവംബർ ഒന്നുമുതൽ ഡിസംബർ 23 വരെയാണ് സന്ദർശക വിസകൾക്ക് വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഓൺ അറൈവൽ ഉൾപ്പെടെയുള്ള സന്ദർശക വിസകൾ അനുവദിക്കില്ല.

ഹയ്യാ കാർഡ് വഴിയാണ് ലോകകപ്പ് സമയത്ത് ആരാധകർക്ക് ഖത്തറിലേക്ക് പ്രവേശനം അനുവദിക്കുക. ഖത്തർ ലോകകപ്പ് കാണാനായി 15 ലക്ഷത്തോളം ആരാധകരെത്തുമെന്നാണ് കണക്കാക്കുന്നത്. ഈ സമയത്ത് തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് എല്ലാ തരം സന്ദർശക വിസകൾക്കും താത്കാലിക വിലക്ക് ഏർപ്പെടുത്തുന്നത്.

ഡിസംബർ 23ന് ശേഷം സന്ദർശക വിസ വഴിയുള്ള പ്രവേശനം സാധാരണ ഗതിയിലാവുമെന്നും അധികൃതർ വ്യക്തമാക്കുന്നു. ഹയ്യാ കാർഡ് ഉടമകൾക്ക് ലോകകപ്പ് കഴിഞ്ഞും ഒരു മാസത്തിലേറെ ഖത്തറിൽ തുടരാനാവും. 2023 ജനുവരി 23നുള്ളിൽ മടങ്ങി പോയാൽ മതിയാവും.

ഖത്തർ പൗരന്മാർ, താമസക്കാർ, ഖത്തർ ഐഡിയുള്ള ജിസിസി പൗരന്മാർ എന്നിവർക്ക് ഹയ്യാ കാർഡില്ലാതെ ലോകകപ്പിന്റെ സമയം രാജ്യത്തേക്ക് പ്രവേശനം അനുവദിക്കും. ഖത്തറിലേക്ക് വർക്ക് പെർമിറ്റിലും, വ്യക്തിഗത റിക്രൂട്ട്മെന്റ് വിസയിലും എത്തുന്നവർക്കും പ്രവേശനത്തിന് തടസ്സങ്ങളില്ല.

ആദ്യമായൊരു അറബ് രാജ്യം വേദിയാവുന്ന ഫിഫ ലോകകപ്പ് നവംബർ 20 മുതൽ ഡിസംബർ 18 വരെയാണ് ഖത്തറിൽ നടക്കുക. എട്ട് സ്റ്റേഡിയങ്ങളിലായി നടക്കുന്ന ലോകകപ്പിൽ ആകെ 64 മത്സരങ്ങൾ അരങ്ങേറും. ലോകകപ്പ് ഗ്രൂപ്പുകളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഖത്തർ ദേശീയ ദിനമായ ഡിസംബർ 18ന് നടക്കുന്ന ലോകകപ്പ് ഫൈനൽ പോരാട്ടം കാണാനുള്ള ടിക്കറ്റിനായി മാത്രം മൂന്ന് ലക്ഷം അപേക്ഷകളാണ് ലഭിച്ചതെന്ന് ഫിഫ നേരത്തെ വ്യക്തമാക്കിയിരുന്നു. 80000 പേർക്കിരിക്കാവുന്ന ലൂസെയിൽ സ്റ്റേഡിയത്തിലാണ് കലാശപ്പോര് നടക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP