Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഗൾഫിൽ വീണ്ടും മലയാളിക്ക് ലോട്ടറിയടിച്ചു; ഡ്യൂട്ടി ഫ്രീ മില്ലെനിയം നറുക്കെടുപ്പിൽ സന്ദീപ് മേനോന് 6.85 കോടി സമ്മാനം; ഒന്നാം സമ്മാനം ദുബായ് വിമാനത്താവളത്തിൽ നിന്നും വാങ്ങിയ ടിക്കറ്റിന്; ജീവിതത്തിൽ സമ്മാനം ലഭിക്കുന്നത് ആദ്യമെന്നും ഭാഗ്യദേവതയുടെ ഇഷ്ട പുത്രൻ

ഗൾഫിൽ വീണ്ടും മലയാളിക്ക് ലോട്ടറിയടിച്ചു; ഡ്യൂട്ടി ഫ്രീ മില്ലെനിയം നറുക്കെടുപ്പിൽ സന്ദീപ് മേനോന് 6.85 കോടി സമ്മാനം; ഒന്നാം സമ്മാനം ദുബായ് വിമാനത്താവളത്തിൽ നിന്നും വാങ്ങിയ ടിക്കറ്റിന്; ജീവിതത്തിൽ സമ്മാനം ലഭിക്കുന്നത് ആദ്യമെന്നും ഭാഗ്യദേവതയുടെ ഇഷ്ട പുത്രൻ

ദുബായ്: ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലെനിയർ പ്രമോഷൻ നറുക്കെടുപ്പിൽ വീണ്ടും മലയാളിക്ക് കോടികളുടെ സമ്മാനം. കുവൈത്തിൽ ജോലി ചെയ്യുന്ന സന്ദീപ് മേനോനാണ് 132ാമത് നറുക്കെടുപ്പിൽ 6.85 കോടി രൂപ സമ്മാനമായി ലഭിച്ചത്.ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നാണ് സന്ദീപ് മേനോൻ ഭാഗ്യം കൊണ്ടുവന്ന 2095 നമ്പർ ടിക്കറ്റ് വാങ്ങിയത്. മുൻപും ഓൺലൈൻ വഴി ഡ്യൂട്ടി ഫ്രീ ടിക്കറ്റുകൾ വാങ്ങിയിട്ടുണ്ട്. ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു സമ്മാനം ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ദുബായ്, അബുദാബി ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പുകളിൽ ഏറ്റവും കൂടുതൽ സമ്മാനം വാങ്ങിയിട്ടുള്ളത് മലയാളികളടക്കമുള്ള ഇന്ത്യക്കാരാണ്. ഇത് പലപ്പോഴും വാർത്തകളിലും ഇടം പിടിക്കുന്നു.നറുക്കെടുപ്പിന്റെ സർപ്രൈസ് പ്രെമോഷനിൽ രണ്ടു പേർക്ക് ആഡംബര കാറും ബൈക്കും സമ്മാനമായി ലഭിച്ചു. ഇതിൽ ഒരാൾ ഇന്ത്യക്കാരിയാണ്. ദുബായിൽ ജീവിക്കുന്ന ശാന്തി ബോസിനാണ് ബിഎംഡബ്യു ആർ 9 ടി സ്‌ക്രാംബ്ലർ ബൈക്ക് സമ്മാനമായി ലഭിച്ചത്. 341 സീരീസിലെ 0809 എന്ന നമ്പറിനാണ് സമ്മാനം ലഭിച്ചത്. ദുബായിലുള്ള ഈജിപ്ഷ്യൻ പൗരൻ ഹൊസാം ഹുസൈൻ സൽമാൻ എന്ന വ്യക്തിക്ക് നറുക്കെടുപ്പിൽ ബിഎംഡബ്യു 750എൽഐ കാറാണ് ലഭിച്ചത്. ബുധനാഴ്ച തന്റെ പിറന്നാൾ ആണെന്നും ഈ സമ്മാനം വളരെ പ്രത്യേകത നിറഞ്ഞതാണെന്നും അദ്ദേഹം പ്രതികരിച്ചു.

ദുബായ് ഉൾപ്പടെയുള്ള ഗൾഫ് മേഖലയിൽ മലയാളികൾക്ക് ലോട്ടറി ഉൾപ്പടെയുള്ള നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ലഭിക്കുന്നത് ഇപ്പോൾ പതിവായി മാറിയിരിക്കുകയാണ്.നറുക്കെടുപ്പെന്നാൽ മലയാളികൾക്കായുള്ള നറുക്കെടുപ്പെന്നാണ് ഇപ്പോൾ ഗൾഫിലെ സംസാരം. കാരണം മറ്റൊന്നുമല്ല, അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ അത്രയധികം മലയാളികൾക്കാണ് സമ്മാനമടിച്ചിരിക്കുന്നത്. ഓരോ നറുക്കെടുപ്പിലും സമ്മാനം നേടുന്നവരുടെ പട്ടികയിൽ ഒരു മലയാളിയെങ്കിലും ഉണ്ടാവുമെന്നാണ് സമീപകാലത്തെ നറുക്കെടുപ്പുകൾ നൽകുന്ന സൂചന. ഓരോ മാസവും നറുക്കെടുക്കുന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഈ വർഷം മൂന്ന് തവണ സമ്മാനം മലയാളികൾക്കാണ് ലഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP