Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാരമ്പര്യത്തിന്റെ വഴിയേ പോകുമ്പോഴും ആവശ്യം വരുമ്പോൾ മലയാളി സ്ത്രീയുടെ ഉള്ളിലെ ശക്തി ഉയരുമെന്ന് ആനി കോലോത്ത്; വേൾഡ് മലയാളി കൗൺസിലിന്റെ സ്ത്രീ ശക്തി പുരസ്‌കാരം അമേരിക്കൻ മലയാളിക്ക്; പ്രതിസന്ധികളെ നിശ്ചയദാർഡ്യത്തോടെ തോൽപ്പിച്ച വനിതയുടെ കഥ

പാരമ്പര്യത്തിന്റെ വഴിയേ പോകുമ്പോഴും ആവശ്യം വരുമ്പോൾ മലയാളി സ്ത്രീയുടെ ഉള്ളിലെ ശക്തി ഉയരുമെന്ന് ആനി കോലോത്ത്; വേൾഡ് മലയാളി കൗൺസിലിന്റെ സ്ത്രീ ശക്തി പുരസ്‌കാരം അമേരിക്കൻ മലയാളിക്ക്; പ്രതിസന്ധികളെ നിശ്ചയദാർഡ്യത്തോടെ തോൽപ്പിച്ച വനിതയുടെ കഥ

ന്യൂജേഴ്സി: വേൾഡ് മലയാളി കൗൺസിലിന്റെ സ്ത്രീ ശക്തി പുരസ്‌കാരം ആനി കോലോത്തിന്. പതിനൊന്നാമത് ഗ്ലോബൽ കോൺഫറൻസിൽ പുരസ്‌കാരം ആനി കോലോത്തിന് നൽകി. അഞ്ച് മക്കൾക്കൊപ്പമെത്തിയാണ് ആനി സമ്മാനം സ്വീകരിച്ചത്. മലയാളി സ്ത്രീകൾ പാരമ്പര്യത്തിന്റെ വഴിയേ സഞ്ചരിക്കുന്നവരാണെന്നും എന്നാൽ ആവശ്യം വരുമ്പോൾ ഉള്ളിലുള്ള ശക്തി ഉപയോഗിക്കുന്നവരാണ് അവരെന്നും പുരസ്‌കാരം ഏറ്റുവാങ്ങി ആനി കോലോത്ത് പറഞ്ഞു.

അമേരിക്കയിലേക്ക് കുടിയേറി, കോലോത്ത് ഹോസ്പിറ്റാലിറ്റി ഗ്രൂപ്പ് എന്ന വൻ ബിസിനസ് ശൃംഖല കെട്ടിപ്പടുത്ത കോലോത്ത് ജോർജ്ജിന്റെ ഭാര്യയാണ് ആനി. ഒരു വിമാനാപകടത്തിൽ പെട്ട് ജോർജ്ജ് 2009-ൽ കൊല്ലപ്പെട്ടു. ഇതിന് ശേഷം ആനി കോലത്തും പ്രായപൂർത്തിയാകാത്ത അഞ്ചു മക്കളുമാണ് ഭർതൃവീട്ടുകാരുടെ തട്ടിപ്പിനിരയായത് വലിയ വാർത്തയായിരുന്നു. ഇതെല്ലാം മനക്കരുത്തുകൊണ്ട് അതിജീവിച്ചാണ് അമേരിക്കയിൽ ആനി കോലോത്ത് മുന്നോട്ട് പോകുന്നത്. വിവിധ മേഖലകളിൽ അവർ നടത്തിയ എല്ലാ പ്രവർത്തനങ്ങളും പരിഗണിച്ചാണ് സമഗ്ര സംഭാവനയ്ക്കുള്ള സ്ത്രീ ശക്തി അവാർഡ് ആനി കോലോത്തിന് ഇത്തവണ സമ്മാനിച്ചത്. 

ഹോട്ടൽ വ്യവസായിയായിരുന്ന മത്തായി 2009ൽ ചെറു സ്വകാര്യവിമാനം നദിയിൽ തകർന്നുവീണാണു മരിച്ചത്. മൂത്തമകൻ ജോർജ് ജൂനിയറും അന്ന് അപകടത്തിൽ മരിച്ചു. ജോർജ് കോലോത്തിന്റെ മരണത്തിന് ശേഷം വ്യാജ വിൽ പത്രങ്ങളുപയോഗിച്ചും ആധാരത്തിൽ തിരിമറി നടത്തിയും മറ്റും ജോർജിന്റെ ബന്ധുക്കൾ ആനിക്കും മക്കൾക്കും അവകാശപ്പെട്ട സ്വത്തുക്കൾ മറിച്ചു വിൽക്കാൻ ശ്രമിച്ചതും മറ്റും വലിയ വാർത്തയായി. ഭർത്താവും കുഞ്ഞും മരിച്ച് കിടക്കുമ്പോൾ ആനിയെ പാതി ബോധത്തിൽ തളർന്നിരുന്ന ഒരു നിമിഷത്തിൽ സംസ്‌കാര സംബന്ധിയായ പേപ്പറുകൾ ഒപ്പിടുന്ന കൂട്ടത്തിൽ സൂത്രത്തിൽ മറ്റ് പേപ്പറുകളും ഒപ്പിട്ട് വാങ്ങിയായിരുന്നു തട്ടിപ്പ്. വലിയ നിയമ പോരാട്ടം നടത്തിയാണ് ആനി ഈ പ്രതിസന്ധിയെ മറികടന്നത്. ഇതെല്ലാം പരിഗണിച്ചാണ് സ്ത്രീ ശക്തി അവാർഡ് അവർക്ക് സമ്മാനിച്ചത്.

അൽബനിയിൽ 30000 ചതുരശ്ര അടി വിസ്തീർണമുള്ള ബംഗ്ലാവിൽ, വീട്ടുവേലക്കാരിയെ ആറുവർഷത്തോളമാണ് നിർബന്ധിതമായി പണിയെടുപ്പിച്ചു എന്ന വ്യാജ കേസും ആനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. വീട്ടു ജോലിക്കാരിയായ വത്സമ്മ മത്തായി എന്ന സ്ത്രീ അധിക വേതനം നല്കാത്തതുൾപ്പടെ ആരോപിച്ചു ആനി കോലോത്തിനെതിരെ നൽകിയ പതിനെട്ടു കേസുകളും നില നില്ക്കില്ല എന്നു ബോധ്യം വന്നതിനെ തുടർന്ന് കോടതി തള്ളിയിരുന്നു. വർഷത്തിലേറെ നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് കേസുകളെല്ലാം കോടതി തള്ളിയത്.

വിധിയിൽ താൻ ഒട്ടും തൃപ്തയല്ലെന്നു ആനി അശ്വമേധത്തോടു പറഞ്ഞു.താൻ ഒരു തെറ്റും ചെയ്തിട്ടില്ല.വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കും.വത്സമ്മ മത്തായി എന്ന സ്ത്രീയെ വീട്ടുജോലിക്കും കുട്ടികളെ നോക്കാനും കൊണ്ടുവന്നത് തന്റെ ഭർത്താവാണ്.അതൊരിക്കലും തന്റെ തീരുമാനം ആയിരുന്നില്ല. മതിയായ രേഖകൾ ഉണ്ടോ എന്ന് പരിശോധിക്കാതിരുന്നത് അതുകൊണ്ടാണ്.സ്വന്തം കുടുംബംഗത്തെപ്പോലെയാണ് അവരെ നോക്കിയിരുന്നത്.കുടുംബത്തിലെ അംഗത്തിന് കൊടുത്തിരുന്ന സ്നേഹവും പരിചരണവും അവർക്കും നൽകിയിരുന്നു.പക്ഷെ അവർ വഞ്ചിച്ചു.അവരെ പലരും ചേർന്ന് തെറ്റിദ്ധരിപ്പിച്ചു കേസ് ഫയൽ ചെയ്യിപ്പിക്കുകയായിരുന്നു-ഇതായിരുന്നു ആനി ജോർജിന്റെ കേസ് സമയത്തെ നിലപാട്. സ്വത്ത് തട്ടാനുള്ള ചിലരുടെ ശ്രമമാണ് ഈ കേസിന് പിന്നിലെന്നും പിന്നീട് വ്യക്തമായിരുന്നു.

Stories you may Like

More News in this category+

MNM Recommends +

Go to TOP