Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അക്‌ബർ ട്രാവൽസ് ഓഫ് ഇന്ത്യ ചെയർമാൻ അബ്ദുൽ നാസറിന് യുഎഇ ഗോൾഡൻ വിസ; പൊന്നാനി സ്വദേശി ട്രാവൽ മേഖലയിൽ പ്രവർത്തിക്കുന്നത് നാല് പതിറ്റാണ്ടായി; അബ്ദുൾ നാസർ ഗോൾഡൻ വിസ സ്വന്തമാക്കുന്ന ആദ്യ മുംബൈ മലയാളി

അക്‌ബർ ട്രാവൽസ് ഓഫ് ഇന്ത്യ ചെയർമാൻ അബ്ദുൽ നാസറിന് യുഎഇ ഗോൾഡൻ വിസ; പൊന്നാനി സ്വദേശി ട്രാവൽ മേഖലയിൽ പ്രവർത്തിക്കുന്നത് നാല് പതിറ്റാണ്ടായി;  അബ്ദുൾ നാസർ ഗോൾഡൻ വിസ സ്വന്തമാക്കുന്ന ആദ്യ മുംബൈ മലയാളി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഇന്ത്യയിലെ പ്രമുഖ ട്രാവൽസ് ഗ്രൂപ്പായ അക്‌ബർ ട്രാവൽസ് ഓഫ് ഇന്ത്യ ചെയർമാൻ അബ്ദുൽ നാസറിന് യുഎഇ ഗോൾഡൻ വിസ ലഭിച്ചു. മലപ്പുറം പൊന്നാനി സ്വദേശിയായ നാസർ മുംബൈ ആസ്ഥാനമായി ട്രാവൽ മേഖലയിൽ നാലു പതിറ്റാണ്ടായി പ്രവർത്തിക്കുന്നു. യുഎഇ 10 വർഷത്തെ ഗോൾഡൻ വിസയാണ് സമ്മാനിച്ചത്. ഗോൾഡൻ വിസ സ്വന്തമാക്കുന്ന ആദ്യ മുംബൈ മലയാളിയാണ് അബ്ദുൽ നാസർ.

മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിക്കും താരചക്രവർത്തി മോഹൻ ലാലിനും രണ്ട് ആഴ്ച മുൻപ് ഗോൾഡൻ വിസ യു എ ഇ സർക്കാർ സമ്മാനിച്ചത്. ഇതിന് പിന്നാലെ പോയ വാരം ടൊവിനോ തോമസിനും യു എ ഇ സർക്കാർ ഗോൾഡൻ വിസ സമ്മാനിച്ചു . നേരത്തെ ഷാരൂഖ് ഖാൻ, സഞ്ജയ് ദത്ത് ഉൾപ്പടെയുള്ള സിനിമ താരങ്ങൾക്കും സാനിയ മിർസ ഉൾപ്പടെയുള്ള കായികതാരങ്ങൾക്കും ഗോൾഡൻ വിസ നൽകിയിരുന്നു.

വിവിധ വിഭാഗങ്ങളിൽപെട്ടവർ സമൂഹത്തിന് നൽകിയ സമഗ്രസംഭാവനകൾ പരിഗണിച്ചാണ് യു എ ഇ വീസാ നൽകിവരുന്നത്.വീസാ ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും, അതിന് ഈ രാജ്യത്തിലെ ഭരണാധികാരികളോട് നന്ദി പറയുന്നുവെന്ന് നാസർ പ്രതികരിച്ചു.

കഴിഞ്ഞ 40 വർഷത്തിലധികമായി ട്രാവൽ വ്യവസായ രംഗത്ത് മികച്ച സേവനം തുടർന്ന് വരുന്ന അക്‌ബർ ഗ്രൂപ്പിന് ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം ബ്രാഞ്ചുകളുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP