Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കിടപ്പ് രോഗികൾക്ക് വിമാന ടിക്കറ്റ് നിരക്ക് അഞ്ചിരട്ടി വർധിപ്പിച്ച് എയർ ഇന്ത്യ; ടിക്കറ്റ് നിരക്കിന് പുറമെ അധിക നികുതിയുടെ ഭാരവും; എയർ ഇന്ത്യയുടെ നടപടിയിൽ വ്യാപക പ്രതിഷേധം

കിടപ്പ് രോഗികൾക്ക് വിമാന ടിക്കറ്റ് നിരക്ക് അഞ്ചിരട്ടി വർധിപ്പിച്ച് എയർ ഇന്ത്യ; ടിക്കറ്റ് നിരക്കിന് പുറമെ അധിക നികുതിയുടെ ഭാരവും; എയർ ഇന്ത്യയുടെ നടപടിയിൽ വ്യാപക പ്രതിഷേധം

ദുബായ്: കിടപ്പ് രോഗിഗൾക്ക് വിമാനയാത്ര ചെയ്യുന്നതിനുള്ള ടിക്കറ്റ് നിരക്ക് അഞ്ചിരട്ടിയാക്കി എയർ ഇന്ത്യ. രോഗികളെ വിമാനത്തിൽ കൊണ്ടുപോകുന്ന സ്ട്രെച്ചർ സംവിധാനമുള്ള ടിക്കറ്റിന്റെ നിരക്കിലാണ് വൻ വർധന നിലവിൽ വന്നത്.നിലവിൽ ദുബായിയിൽ നിന്ന് ഒരു രോഗിക്ക് കേരളത്തിലെത്താൻ ചെലവ് നാലര ലക്ഷം രൂപയാണ്. ദേശീയവിമാനക്കമ്പനിയുടെ ഈ നടപടി പ്രവാസികൾക്ക് വലിയ തിരിച്ചടിയായി മാറും. ഇതിനെതിരെ പ്രതിഷേധവും വ്യാപകമാണ്.

ഇക്കണോമിക് ക്ലാസ്സിലെ തന്നെ ഏറ്റവും ഉയർന്ന ക്ലാസ്സായ വൈ ക്ലാസ്സിലേക്ക് സ്ട്രെച്ചർ ടിക്കറ്റ് മാറ്റിയാണ് രോഗികളായ യാത്രക്കാരെ പിഴിയുന്ന നടപടി എയർ ഇന്ത്യ തുടങ്ങിവച്ചിരിക്കുന്നത്. നേരത്തെ ഇക്കണോമിക് ക്ലാസ്സിലെ സബ് ക്ലാസ്സായ കെ ക്ലാസ്സിലായിരുന്നു കിടപ്പിലായ രോഗികളെ കൊണ്ടുപോകാനുള്ള സ്ട്രെച്ചർ ടിക്കറ്റ് നല്കിയിരുന്നത്. സർക്കുലർ നമ്പർ 2933ലുള്ള തീരുമാനം ഈ മാസം 20 മുതൽ പ്രാബല്യത്തിൽ വന്നു. എയർ ഇന്ത്യയുടെ ടിക്കറ്റ് നിരക്ക് നിർണയിക്കുന്ന വകുപ്പിന്റെ എജിഎം സുനിൽ ദബാറെയാണ് സർക്കുലറിൽ ഒപ്പുവച്ചിരിക്കുന്നത്.

അന്താരാഷ്ട്രവിമാനനിരക്കിൽ അഞ്ചിരട്ടിയും ആഭ്യന്തര നിരക്കുകളിൽ നാലിരട്ടിയും നിരക്ക് വർധനയുണ്ട്. ടിക്കറ്റ് നിരക്ക് കൂടാതെ അധികമായി നികുതിയും അടയ്ക്കേണ്ടി വരും. ഗൾഫിലെ ചികിത്സാച്ചെലവ് താങ്ങാനാവാതെ നിരവധി പേരെയാണ് സ്ട്രെച്ചറിൽ നാട്ടിലേക്ക് എത്തിച്ചിരുന്നത്. അതിനായി ഏറെപ്പേരും ആശ്രയിച്ചിരുന്നത് എയർ ഇന്ത്യയെയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP