Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എണ്ണ വില കുറഞ്ഞപ്പോൾ പിടിച്ചു നിൽക്കാനുള്ള തന്ത്രങ്ങൾ പലത് പയറ്റി ഗൾഫ് രാജ്യങ്ങൾ; അബുദാബി എമിറേറ്റ്‌സിലെ താമസക്കാരും ബിസിനസ്സുകാരും വാടകയുടെ മൂന്ന് ശതമാനം സർക്കാരിന് അടയ്ക്കണം; വാടകയ്ക്ക് പുറമേ ലെവി കൂടിയായതോടെ നട്ടം തിരിഞ്ഞ് പ്രവാസികൾ

എണ്ണ വില കുറഞ്ഞപ്പോൾ പിടിച്ചു നിൽക്കാനുള്ള തന്ത്രങ്ങൾ പലത് പയറ്റി ഗൾഫ് രാജ്യങ്ങൾ; അബുദാബി എമിറേറ്റ്‌സിലെ താമസക്കാരും ബിസിനസ്സുകാരും വാടകയുടെ മൂന്ന് ശതമാനം സർക്കാരിന് അടയ്ക്കണം; വാടകയ്ക്ക് പുറമേ ലെവി കൂടിയായതോടെ നട്ടം തിരിഞ്ഞ് പ്രവാസികൾ

അബൂദബി: എണ്ണ വില ഇടിവിലെ പ്രതിസന്ധി മറികടക്കാൻ പുതിയ തന്ത്രവുമായി അബുദാബി ഭരണകൂടം. അബൂദബി എമിറേറ്റിൽ താമസിക്കുന്ന എല്ലാ വിദേശികൾക്കും നഗരസഭ താമസ ഫീസ് ഏർപ്പെടുത്തി. താമസയിടത്തിന്റെ വാർഷിക വാടകയുടെ മൂന്ന് ശതമാനമാണ് ഫീസ്. ഈ രീതി യുഎഇയിലെ മറ്റ് എമിറേറ്റുകളും പിന്തുടരാൻ സാധ്യതയുണ്ട്. ജീവിതച്ചെലവ് ഉയരുകയും അതിന് അനുസൃതമായി ശമ്പളവർധന ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പുതിയ ഫീസ് പ്രവാസികളെ വെട്ടിലാക്കും.

അബുദാബിയിൽ ഫീസ് സംബന്ധിച്ച നിയമത്തിന് 2016 ഫെബ്രുവരി മുതൽ പ്രാബല്യമുള്ളതിനാൽ ഈ വർഷത്തെ മാത്രമല്ല 2016ലെ 11 മാസത്തെ ഫീസ് കൂടി അടക്കേണ്ടി വരും. അബൂദബി ഡിസ്ട്രിബ്യൂഷൻ കമ്പനി (എ.ഡി.സി) വൈദ്യൂതി, വെള്ളം തുടങ്ങിയവക്കുള്ള ഫീസിനൊപ്പം ഈ ഫീസ് കൂടി ചേർത്തായിരിക്കും ഇനി ബില്ല് നൽകുക. താമസ ഫീസ് ഈടാക്കുന്നത് സംബന്ധിച്ച നിയമം 2016 ഫെബ്രുവരിയിലെ ഔദ്യോഗിക വിജ്ഞാപനത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. അതിനാലാണ് കഴിഞ്ഞ 11 മാസത്തെ ഫീസ് കൂടി ഈടാക്കുന്നത്. 11 മാസത്തെ ഫീസ് ഒന്നിച്ച് അടക്കേണ്ടി വരുമെന്ന് അധികൃതർ പറഞ്ഞു. എന്നാൽ, 2017 ജനുവരി മുതലുള്ള ഫീസ് മാസത്തവണകളായി അടച്ചാൽ മതി. കെട്ടിടങ്ങളിലെ താമസക്കാർക്ക് മാത്രമാണ് ഈ ഫീസ് ബാധകം. ഉടമകൾക്ക് ബാധകമല്ല.

ഊർജ-ബാങ്കിങ് മേഖലകളിലെ ജോലി നഷ്ടപ്പെടൽ കാരണം ആവശ്യക്കാർ കുറഞ്ഞ് താമസയിടങ്ങളുടെ വാടക കഴിഞ്ഞ വർഷം അഞ്ച് ശതമാനത്തോളം കുറഞ്ഞിരുന്നു. ഫീസ് ഏർപ്പെടുത്തുന്നതോടെ താമസക്കാർ കെട്ടിട ഉടമകളിൽ സമ്മർദം ചെലുത്തുമെന്നും ഇതു കാരണം കെട്ടിട ഉടമകൾ വാടക കുറക്കാൻ നിർബന്ധിതരാകുമെന്നും മേഖലയിലുള്ളവർ ചൂണ്ടിക്കാണിക്കുന്നു.

താമസ ഫീസ് ഏർപ്പെടുത്തുന്നത് മൂലം സർക്കാറിന്റെ വരുമാനം പ്രതിവർഷം 61.2 കോടി ദിർഹം വർധിക്കുമെന്ന് നാഷനൽ ബാങ്ക് ഓഫ് അബൂദബി കണക്കാക്കുന്നു. എണ്ണവില ഇടിഞ്ഞതോടെ ജി.സി.സി രാജ്യങ്ങളിലെ സർക്കാറുകൾ വിവിധ വരുമാന സ്രോതസ്സുകൾ തേടിക്കൊണ്ടിരിക്കുകയാണ്.

ജി.സി.സി തലത്തിൽ മൂല്യവർധിത നികുതി ഏർപ്പെടുത്താനുള്ള ആലോചന ഇതിന്റെ ഭാഗമാണ്. അബൂദബി സർക്കാർ ഈയിടെ വിനോദസഞ്ചാര മേഖലയിലും പുതിയ ഫീസ് ഏർപ്പെടുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP