Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അബുദാബിയിലെ യാത്രാ വിലക്ക് നീട്ടി; നിലവിലെ നിയന്ത്രണം 15 വരെ തുടരും; വിമാന യാത്രികർക്ക് ഇളവ്

മറുനാടൻ ഡെസ്‌ക്‌

അബുദാബി: ജൂൺ രണ്ട് മുതൽ ഒരാഴ്ചത്തേക്ക് അബുദാബിയിൽ ഏർപ്പെടുത്തിയ യാത്രാവിലക്ക് നീട്ടി. നിലവിലെ നിയന്ത്രണം 15 വരെയാണ് നീട്ടിയിരിക്കുന്നത്. വിവിധ എമിറേറ്റിൽനിന്ന് അബുദാബിയിലേക്കു പ്രവേശിക്കുന്നതിനും തിരിച്ചുപോകാനും എമിറേറ്റിനകത്ത് അബുദാബി, അൽഐൻ, അൽദഫ്റ മേഖലാ അതിർത്തി കടക്കുന്നതിനുമാണ് വിലക്കുള്ളത്.

അണുവിമുക്ത യജ്ഞം തുടരുന്ന രാത്രി 10 മുതൽ രാവിലെ 6 വരെയുള്ള സമയത്തും ജനങ്ങൾ പാടില്ല. അടിയന്തരമായി യാത്ര ചെയ്യേണ്ടവർ പ്രത്യേക അനുമതി വാങ്ങണമെന്ന് അബുദാബി പൊലീസ് അറിയിച്ചു. ആരോഗ്യപ്രവർത്തകർ, പൊലീസ്, ആംബുലൻസ്, അഗ്നിശമന സേന തുടങ്ങി അവശ്യസേവന വിഭാഗങ്ങളിലെ സർക്കാർ, സ്വകാര്യ മേഖലാ ജീവനക്കാർക്കു ഇളവുണ്ട്.

വിമാനയാത്രക്കാർക്കും നിലവിലെ യാത്രാ വിലക്ക് ബാധകമെല്ല. ഇവർ പരിശോധനാ സമയത്ത്, പാസ്‌പോർട്ടും വിമാനയാത്രാ ടിക്കറ്റും കാണിച്ചാൽ മതിയാകും. അബുദാബി വിമാനത്താവളത്തിലേക്കോ, ദുബായ് വിമാനത്താവളങ്ങളിലേക്കോ പോകുന്നവർക്കാണ് ഈ ഇളവ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP