Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുല്ലപ്പൂ മാലയും കുഞ്ഞു ദേശീയ പതാകയും ബലൂണും സ്വീകരിച്ച് മുന്നോട്ട് നീങ്ങിയ ഇന്ത്യക്കാർക്ക് പിന്നീട് കിട്ടിയത് മധുരം; അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിൽ എത്തിയവരെ കാത്തിരുന്നത് ഊഷ്മള സ്വീകരണം; കാശ്മീരിൽ ഇന്ത്യൻ പതാക ഉയർന്നപ്പോൾ പിന്തുണയുമായി എത്തിയവരിൽ യുഎഇ ഭരണകൂടവും; വിമാനത്താവളത്തിലെ സ്വീകരണ വീഡിയോ വൈറലാക്കി യുഎഇയ്ക്ക് നന്ദി പറഞ്ഞ് പ്രവാസികളും

മുല്ലപ്പൂ മാലയും കുഞ്ഞു ദേശീയ പതാകയും ബലൂണും സ്വീകരിച്ച് മുന്നോട്ട് നീങ്ങിയ ഇന്ത്യക്കാർക്ക് പിന്നീട് കിട്ടിയത് മധുരം; അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിൽ എത്തിയവരെ കാത്തിരുന്നത് ഊഷ്മള സ്വീകരണം; കാശ്മീരിൽ ഇന്ത്യൻ പതാക ഉയർന്നപ്പോൾ പിന്തുണയുമായി എത്തിയവരിൽ യുഎഇ ഭരണകൂടവും; വിമാനത്താവളത്തിലെ സ്വീകരണ വീഡിയോ വൈറലാക്കി യുഎഇയ്ക്ക് നന്ദി പറഞ്ഞ് പ്രവാസികളും

മറുനാടൻ മലയാളി ബ്യൂറോ

അബുദാബി: ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യയും യുഎഇയും തമ്മിലുള്ള ഊഷ്മള ബന്ധം നിറഞ്ഞത് അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ. ഇന്ത്യയിൽ നിന്നെത്തുന്ന യാത്രക്കാരെ ഹാരാർപ്പണം നടത്തിയും ഇന്ത്യൻ ദേശീയ പതാകയും ബലൂണും മധുരവും നൽകിയാണ് വിമാനത്താവളത്തിൽ സ്വീകരിച്ചത്. ഇതിന് നേതൃത്വം നൽകിയത് തദ്ദേശിയരായ വിമാനത്താവളം ജീവനക്കാരും. ദിവസങ്ങൾക്ക് ശേഷവും ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

ഓഗസ്റ്റ് 15ന് എത്തിയ യാത്രക്കാർക്കാണ് ഇതുവരെ കാണാത്ത രീതിയിയിലുള്ള സ്വീകരണം ലഭിച്ചത്. മുല്ലപ്പൂ മാലയും കുഞ്ഞു ദേശീയ പതാകയും ബലൂണും സ്വീകരിച്ച് മുന്നോട്ട് നീങ്ങിയ ഇന്ത്യക്കാർ മധുരം കൂടി സ്വീകരിച്ചാണ് മുന്നോട്ട് നീങ്ങിയത്. ഇതാദ്യമാണ് ഇത്തരമൊരു മധുര തരമായ സ്വീകരണമെന്ന് യാത്രക്കാർ പറഞ്ഞു. ഇതിന്റെ വീഡിയോ വൈകാതെ വൈറലാകുകയും ചെയ്തു. സ്വാതന്ത്ര്യ ദിനത്തിൽ വ്യത്യസ്ത ആഘോഷമൊരുക്കിയ യുഎഇയ്ക്ക് പ്രവാസികളും നന്ദി പറയുകയാണ്.

ഇരു രാജ്യങ്ങളും തമ്മിൽ ഊഷ്മളമായ ബന്ധമാണ് എല്ലാ മേഖലയും നിലനിൽക്കുന്നത്. വൈകാതെ ഇന്ത്യയിൽ നിന്ന് പ്രമുഖ വ്യക്തിത്വം യുഎഇ സന്ദർശിക്കുമെന്ന് രാവിലെ യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി നവ് ദീപ് സിങ് സുരി സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പറഞ്ഞിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോ രാഷ്ട്രപതി രാംനാഥ് കോവിന്ദോ ആകാനാണ് സാധ്യത. കാശ്മീരിലെ വിഷയങ്ങളിൽ ഉൾപ്പെടെ ഇന്ത്യയ്‌ക്കൊപ്പം ഉറച്ചു നിന്നവരാണ് യുഎഇ.

കാശ്മീരിൽ ആദ്യമായി ഇന്ത്യൻ പതാക ഉയർന്നത് ഈ സ്വാതന്ത്ര്യ ദിനത്തിലാണ്. അപ്പോഴാണ് യുഎഇയും വേറിട്ട വഴിയിലൂടെ ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തെ ആഘോഷിക്കുന്നു. കാശ്മീരിൽ ഇന്ത്യയ്ക്ക് ഒപ്പം യുഎഇ ഉറച്ചു നിൽക്കുമെന്ന സന്ദേശമാണ് ഇതിലുള്ളത്. അറബ് രാഷ്ട്രങ്ങളെ ഒപ്പം നിർത്തി കാശ്മീരിലെ രാഷ്ട്രീയം തങ്ങൾക്ക് അനുകൂലമാക്കാനായിരുന്നു പാക് ശ്രമം. അതാണ് യുഎഇ തള്ളിക്കളയുന്നതും. ചൈന മാത്രമാണ് വിഷയത്തിൽ പാക്കിസ്ഥാനെ പിന്തുണയ്ക്കുന്നത്. അറബ് രാഷ്ട്രങ്ങളുടെ പിന്തുണ ഇന്ത്യയ്ക്കുള്ളതും പാക്കിസ്ഥാനെ വലയ്ക്കും.

കനത്ത സുരക്ഷയിലാണ് ജമ്മുകശ്മീരിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തുന്നത. ഷേർ എ കാശ്മീർ സ്റ്റേഡിയത്തിൽ നടന്ന സ്വാതന്ത്രദിനാഘോഷചടങ്ങിൽ ഗവർണർ സത്യപാൽ മലിക് ആണ് പതാക ഉയർത്തിയത്. ജമ്മുകശ്മീരിലെ കേന്ദ്രസർക്കാർ നടപടി ചരിത്രപരമാണെന്നും സ്വന്തം സ്വത്വം ഓർത്ത് ആരും ആശങ്കപ്പെടേണ്ടെന്നും ഗവർണർ പറഞ്ഞു. കുപ്വാര, ലഡാക്ക് എന്നീ മേഖലകളിലും സ്വാതന്ത്ര്യ ദിനാഘോഷം നടന്നു.

അനുച്ഛേദം 370 റദ്ദാക്കിയതിന് ശേഷം നടക്കുന്ന ആദ്യ സ്വാതന്ത്ര്യ ദിനാഘോഷം കനത്ത സുരക്ഷയിലാണ് നടന്നത്. ശ്രീനഗറിലെ ഷേർ എ സ്റ്റേഡിയത്തിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ ഗവർണർ സത്യപാൽ മാലിക് സി.ആർ.പി.എഫിന്റെയും ജമ്മുകശ്മീർ പൊലീസിന്റെയും പരേഡ് വീക്ഷിച്ചു. ചരിത്രപരമായി നടപടിയാണ് ജമ്മുകശ്മീരിലേതെന്നും സ്വത്വം ഓർത്ത് ആരും ആശങ്കപ്പെടേണ്ടതില്ലെന്നും ഗവർണർ സ്വാതന്ത്ര്യദിന സന്ദേശത്തിൽ പറഞ്ഞു. എല്ലാ വിഭാഗങ്ങൾക്കും വളരാനുള്ള സംരക്ഷണം ഭരണഘടന നൽകുന്നുണ്ടെന്നും ഗവർണർ വ്യക്തമാക്കി.

ഭീകരവാദത്തിന് നേരെ സഹിഷ്ണുത ഉള്ള നിലപാടല്ല സർക്കാരിന്റേത്. സൈനിക നടപടികളിലൂടെ ഭീകരർ അടിയറവ് പറഞ്ഞുവെന്നും ഗവർണർ പറഞ്ഞു. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ശ്രീനഗറിൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിരുന്നു. എന്നാൽ നിയന്ത്രണങ്ങളിൽ തന്നെയാണ് കശ്മീരിൽ പലയിടങ്ങളും ഇപ്പോഴും ഉള്ളത്. മെഹബൂബ മുഫ്തി, ഉമർ അബ്ദുള്ള അടക്കമുള്ള നിരവധി നേതാക്കളെ ഇപ്പോഴും അറസ്റ്റ് ചെയ്തിരിക്കുകയാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP