Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

അബുദാബിയിൽ മദ്യം വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള പ്രത്യേക പെർമിറ്റ് സംവിധാനം നിർത്തലാക്കി; ദുബായിക്ക് പിന്നാലെ മദ്യനയത്തിൽ മാറ്റവുമായി അബുദാബി സർക്കാരും; 21 വയസ് പ്രായമുള്ളവർക്ക് മദ്യം ലഭിക്കും; പൊതുസ്ഥലത്ത് മദ്യപാനം അനുവദിക്കില്ല

മറുനാടൻ ഡെസ്‌ക്‌

യു.എ.ഇ: അബുദാബിയിൽ മദ്യം വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള പ്രത്യേക പെർമിറ്റ് സംവിധാനം നിർത്തലാക്കി. സമാന ഭേദഗതി ദുബായ് വരുത്തിയതിനു പിന്നാലെയാണ് അബുദാബിയും മദ്യം വാങ്ങുന്നതിനുള്ള പെർമിറ്റ് സംവിധാനം ഒഴിവാക്കിയത്.

' മദ്യത്തിനുള്ള പെർമിറ്റ് റദ്ദാക്കുന്നെന്ന് ഞങ്ങൾ പ്രഖ്യാപിക്കുന്നു. താമസക്കാർക്കും വിനോദ സഞ്ചാരികൾക്കും അംഗീകൃത സ്റ്റോറുകളിൽ നിന്ന് ഇത് വാങ്ങാൻ അവകാശമുണ്ട്,' അബുദാബി ഡിപാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം ഇറക്കിയ പ്രസ്താവനയിൽ പറയുന്നു.

മദ്യം വാങ്ങുന്നവർക്ക് കുറഞ്ഞത് 21 വയസ്സ് പ്രായമുണ്ടായിരിക്കണം. പൊതു സ്ഥലങ്ങളിൽ നിന്ന് മദ്യപിക്കുകയും ചെയ്യരുത്. അതേ സമയം പ്രസ്താവനയിൽ മുസ്ലിങ്ങൾക്ക് മദ്യം വാങ്ങാമോ എന്നത് സംബന്ധിച്ച് പരാമർശമില്ല. നേരത്തെ മദ്യം വാങ്ങാൻ മുസ്ലിങ്ങൾക്ക് അബുദാബിയിൽ അനുമതിയുണ്ടായിരുന്നില്ല. അബുദാബിയിൽ സാധാരണമായി മദ്യം വിൽപ്പനയിൽ സ്റ്റോറുകൾ പെർമിറ്റ് ആവശ്യപ്പെടാറില്ലെങ്കിലും ഈ നിയമം നിലവിലുണ്ട്.

കോവിഡ് പ്രതിസന്ധിക്കിടയിൽ തകർന്ന ടൂറിസം രംഗത്തെ തിരിച്ചു പിടിക്കുന്നതിന്റെ ഭാഗമായാണ് അബുദാബിയുടെയും ദുബായുടെയും ഈ നിയമ ഭേദഗതി. ഇതിനൊപ്പം ഇസ്രഈലുമായി സമാധാന കരാറിലായതിനു പിന്നാലെ ഇവിടെ നിന്നുള്ള വിനോദ സഞ്ചാരികളെയും യു.എ.ഇയിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.

ദുബായിൽ ടൂറിസ്റ്റുകൾക്കും താമസക്കാർക്കും സ്റ്റോറുകളിൽ നിന്നും മദ്യം വാങ്ങാൻ പ്രത്യേക പെർമിറ്റ് ആവശ്യമുണ്ടായിരുന്നു. അതേ സമയം ബാറുകൾക്കും റെസ്റ്റോറന്റുകൾക്കും പെർമിറ്റ് വേണ്ടായിരുന്നു. ഈ വർഷമാദ്യമാണ് ദുബായ് പെർമിറ്റ് സംവിധാനം ഒഴിവാക്കിയത്.

ദുബായ് താമസവിസക്കാർക്ക് നിലവിൽ തങ്ങളുടെ ഐ.ഡി കാർഡും നിലവിലെ അഡ്രസ് വെളിപ്പെടുത്തുന്ന ഒരു ഫോമും പൂരിപ്പിച്ചു നൽകിയാൽ മതി. ഒപ്പം ഫോമിനായി 270 ദിർഹവും നൽകണം.

ബിയർ, വൈൻ എന്നിവയുടെ ഹോം ഡെലിവറിയും ദുബായിൽ നിയമപരമാക്കിയിരുന്നു. അതേ സമയം മുസ്ലിങ്ങൾക്ക് മദ്യം വാങ്ങാൻ അനുമതിയില്ല. നിലവിൽ യു.എ.ഇയിലെ ഏഴ് എമിറേറ്റുകളിൽ ആറെണ്ണം മദ്യ വിൽപ്പനയ്ക്ക് അനുമതി നൽകിയിട്ടുണ്ട്. ഷാർജയിൽ മാത്രമാണ് മദ്യ വിൽപ്പനയ്ക്ക് വിലക്കുള്ളത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP