Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദുബായ് വിമാനത്താവളത്തിൽ കുടുങ്ങിപ്പോയത് നാൽപ്പതോളം മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാർ; രാജ്യത്തെ യാത്രാ നിയമങ്ങൾ പരിഷ്കരിച്ചതറിയാതെ യുഎഇയിൽ എത്തിയവർ ഭക്ഷണത്തിന് പോലും വകയില്ലാതെ വലയുന്നു

ദുബായ് വിമാനത്താവളത്തിൽ കുടുങ്ങിപ്പോയത് നാൽപ്പതോളം മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാർ; രാജ്യത്തെ യാത്രാ നിയമങ്ങൾ പരിഷ്കരിച്ചതറിയാതെ യുഎഇയിൽ എത്തിയവർ ഭക്ഷണത്തിന് പോലും വകയില്ലാതെ വലയുന്നു

മറുനാടൻ ഡെസ്‌ക്‌

ദുബായ്: നാൽപ്പതോളം മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യാക്കാരും മറ്റ് രാജ്യങ്ങളിലെ പൗരന്മാരും ​ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ കുടുങ്ങി. യുഎഇയിലെ യാത്രാ നിയമങ്ങൾ പരിഷ്കരിച്ചതറിയാതെ എത്തിയവരാണ് വിമാനത്താവളത്തിൽ നിന്നും പുറത്ത് കടക്കാനാകാതെ കഴിയുന്നത്. യുഎഇലേക്ക് സന്ദ​ർശക വിസയിലും ടൂറിസ്റ്റ് വിസയിലും എത്തുന്നവർ 2000 ​ദിർഹം(40,000 ത്തോളം ഇന്ത്യൻ രൂപ) കയ്യിൽ കരുതണമെന്നും താമസ സ്ഥലം മുൻകൂട്ടി ബുക്ക് ചെയ്തതിന്റെ രേഖകൾ ഹാജരാക്കണമെന്നും യുഎഇയിൽ താമസിക്കുന്ന ബന്ധുക്കളുടെ വിവരങ്ങൾ നൽകണം എന്നുമാണ് പുതിയ നിയമ ഭേദ​ഗതി. എന്നാൽ, ഇതറിയാതെ എത്തിയ സാധാരണക്കാരാണ് ഇപ്പോൾ എയർപോർട്ടിൽ ഭക്ഷണത്തിന് പോലും വകയില്ലാതെ കുടുങ്ങിയിരിക്കുന്നത്.

ഇന്നലെ എത്തിയതു മുതൽ യാത്രക്കാരെല്ലാം വിമാനത്താവളത്തിനകത്ത് തണുപ്പ് സഹിച്ച് കഴിയുകയാണ്. പലരും കൈയിൽ പണമില്ലാത്തതിനാൽ രാത്രി പട്ടിണിയായിരുന്നു. ഇന്ന് രാവിലെ ഗോ എയർ വിമാന അധികൃതർ സാൻഡ് വിച് വാങ്ങിത്തന്നായി യാത്രക്കാർ പറഞ്ഞു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒട്ടേറെ പേർ ഇതുപോലെ വിമാനത്താവളത്തിൽ കുടുങ്ങിയിട്ടുണ്ട്. കൂടാതെ, ലഹോർ, കറാച്ചി, പെഷവാർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നെത്തിയ 180 പാക്കിസ്ഥാനികളും ദുബായിൽ കുടുങ്ങി.

ഹോട്ടൽ റിസർവേഷൻ, റിട്ടേൺ ടിക്കറ്റ് ബുക്കിങ് തുടങ്ങിയവയില്ലാത്ത സന്ദർശക, ടൂറിസ്റ്റ് വീസയിൽ വന്ന കുറച്ചുപേരെയാണ് ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ തടഞ്ഞതെന്ന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻ‍ഡ് ഫോറിൻ അഫയേഴ്സ് (ജിഡിആർഎഫ്എ) അധികൃതർ പറഞ്ഞു.

നിയമ ഭേദഗതി അറിയാതെ എത്തി കുടുങ്ങിയ തങ്ങളുടെ പ്രശ്നത്തിൽ ഇന്ത്യൻ കോൺസുലേറ്റ് ഇടപെട്ട് പരിഹാരമുണ്ടാക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു. ദുബായിൽ എത്തിയവരിൽ ഭൂരിഭാഗവും തൊഴിൽതേടി വന്ന സാധാരണക്കാരാണ്. ഇന്നലെ വൈകിട്ട് ആറരയ്ക്ക് ഗോ എയർ വിമാനത്തിൽ കണ്ണൂരിൽ നിന്ന് പുറപ്പെട്ട് രാത്രി ഒൻപതിന് ദുബായ്‍ രാജ്യാന്തര വിമാനത്താവളത്തിലെത്തിയവരാണ് കുടുങ്ങിയത്. ദുബായ് എമിഗ്രേഷൻ അധികൃതർ 2,000 ദിർഹം കൈയിലുണ്ടോ എന്ന് ചോദിച്ചതായും ഇല്ലെന്ന് അറിയിച്ചപ്പോൾ പുറത്തിറങ്ങാൻ കഴിയില്ലെന്ന് പറഞ്ഞതായും യാത്രക്കാർ വ്യക്തമാക്കുന്നു. തങ്ങളുടെ സ്ഥാപനത്തിന്റെ ദുബായിലെ പ്രതിനിധികൾ ഉടൻ ബന്ധപ്പെടുമെന്നാണ് ട്രാവൽ ഏജൻസി അറിയിച്ചിട്ടുള്ളത്. അവരെ കാത്തിരിക്കുകയാണ് എല്ലാവരും. അതോടൊപ്പം ഇന്ത്യൻ കോൺസുലേറ്റിന്റെ ഭാഗത്ത് നിന്ന് ഇടപെടലുണ്ടാകുമെന്ന പ്രതീക്ഷയും പുലർത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP