Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

വ്യോമസേനയുടെ വിമാനത്തിൽ കുവൈറ്റിൽ നിന്നും സാധിക എത്തി; ഇന്ത്യൻ മെഡിക്കൽ സംഘത്തോടൊപ്പം നാടണഞ്ഞ ആറു വയസ്സുകാരിയുടെ ആർബുദ ചികിത്സ ഇനി ഡൽഹി എയിംസിൽ നടക്കും

വ്യോമസേനയുടെ വിമാനത്തിൽ കുവൈറ്റിൽ നിന്നും സാധിക എത്തി; ഇന്ത്യൻ മെഡിക്കൽ സംഘത്തോടൊപ്പം നാടണഞ്ഞ ആറു വയസ്സുകാരിയുടെ ആർബുദ ചികിത്സ ഇനി ഡൽഹി എയിംസിൽ നടക്കും

സ്വന്തം ലേഖകൻ

കുവൈത്ത്: ചികിത്സയ്ക്കായി നാടണയാൻ പാടുപെട്ട ആറു വയസ്സുകാരി ഇന്ത്യൻ വ്യോമസേനയുടെ കരുതലിൽ നാട്ടിലെത്തി. കുവൈത്തിൽ വൈദ്യപരിശീലനം നൽകി തിരിച്ചുവന്ന ഇന്ത്യൻ മെഡിക്കൽ സംഘത്തിനൊപ്പം വ്യോമസേനയുടെ വിമാനത്തിൽ ഡൽഹിയിലെത്തിയ സാധിക എന്ന ആറു വയസ്സുകാരിയുടെ അർബുദത്തിനുള്ള ചികിത്സ ഇനി ഡൽഹി എയിംസിൽ നടക്കും.

പാലക്കാട് സ്വദേശി രതീഷ്‌കുമാറും മകൾ ആറുവയസ്സുകാരി സാധികയുമാണ് അർബുദചികിത്സയ്ക്കായി പതിനഞ്ചംഗ ഇന്ത്യൻ മെഡിക്കൽസംഘത്തോടൊപ്പം നാടണഞ്ഞത്.സാധികയുടെ ചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് കുവൈത്തിൽ വിമാനസർവീസുകൾ നിർത്തലാക്കുകയും ഇന്ത്യയിൽ ലോക്ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തത്. ഇതോടെ നാട്ടിലെത്താൻ കഴിയാതായി. ഇതോടെ മകളുടെ ചികിത്സ നടത്താനാവാത്തതിന്റെ വിഷമത്തിലായിരുന്നു മാതാപിതാക്കൾ.

തുടർന്ന് വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ, മീനാക്ഷിലേഖി എംപി., വി.കെ. ശ്രീകണ്ഠൻ എംപി. തുടങ്ങിയവരുടെ സഹായം തേടി. ബി.പി.പി., സേവാദർശൻ തുടങ്ങിയ സംഘടനകളും ഇന്ത്യൻ എംബസിയും രമേഷ് മന്നത്തും ഇതിനായി ഇടപെട്ടിരുന്നു. ഇതിനിടെയാണ് കുവൈത്തിൽ കോവിഡ് ചികിത്സാ പരിശീലനത്തിന് ഇന്ത്യൻ സംഘമെത്തിയത്. ഇവരെത്തിയ വ്യോമസേനാ വിമാനത്തിൽ സാധികയെ നാട്ടിലെത്തിക്കാൻ തീരുമാനമായി. ശനിയാഴ്ച രാത്രി ഡൽഹിയിലെത്തിയ സാധിക തിങ്കളാഴ്ച എയിംസിൽ ചികിത്സ തേടും.

കുവൈത്തിൽ വർഷങ്ങളായി ജോലി ചെയ്തുവരുകയാണ് സാധികയുടെ മാതാപിതാക്കൾ. കുവൈത്തിന്റെ അഭ്യർത്ഥനയനുസരിച്ചാണ് കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ വിദഗ്ധ വൈദ്യസംഘം രണ്ടാഴ്ചമുമ്പ് പരിശീലനത്തിനായി കുവൈത്തിലെത്തിയത്. ഇന്ത്യയിലെയും കുവൈത്തിലെയും പ്രധാനമന്ത്രിമാരും വിദേശകാര്യമന്ത്രിമാരും തമ്മിൽ നടത്തിയ ചർച്ചയെത്തുടർന്നായിരുന്നു ഇത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP