Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്നലെ രണ്ടായിരത്തോളം പേരെത്തി..ഇന്ന് 4000 എത്തും; പിണറായിയുടെ ഇരുതലവാൾ മൂർച്ഛാ പ്രയോഗം നാളെ ആരംഭിക്കും മുമ്പ് പരമാവധി പ്രവാസികൾ ചാർട്ടേഡ് വിമാനത്തിൽ കേരളത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു; 23 വിദേശ വിമാന സർവ്വീസുകളുമായി കൊച്ചി വിമാനത്താവളം ഇന്ന് ഏറ്റവും തിരക്കേറിയ ദിവസമായി മാറും

ഇന്നലെ രണ്ടായിരത്തോളം പേരെത്തി..ഇന്ന് 4000 എത്തും; പിണറായിയുടെ ഇരുതലവാൾ മൂർച്ഛാ പ്രയോഗം നാളെ ആരംഭിക്കും മുമ്പ് പരമാവധി പ്രവാസികൾ ചാർട്ടേഡ് വിമാനത്തിൽ കേരളത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു; 23 വിദേശ വിമാന സർവ്വീസുകളുമായി കൊച്ചി വിമാനത്താവളം ഇന്ന് ഏറ്റവും തിരക്കേറിയ ദിവസമായി മാറും

സ്വന്തം ലേഖകൻ

നെടുമ്പാശേരി: കോവിഡ് ലോകത്ത് പടർന്ന് പിടിച്ചതോടെ കേരളത്തിലേക്ക് പ്രവാസി മലയാളികളുടെ കുത്തൊഴുക്കാണ്. ജോലി നഷ്ടപ്പെട്ടും മറ്റും ആയിരക്കണക്കിന് മലയാളികളാണ് വന്ദേ ഭാരത് മിഷൻ വഴിയും ചാർട്ടേഡ് വിമാനങ്ങൾ വഴിയും കേരളത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. അതിനിടയിൽ കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണവും കുതിച്ചുയർന്നു. വിദേശ രാജ്യങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും മലയാളികൾ എത്തിയതോടെയാണ് നൂറിൽ താഴെ മാത്രം കോവിഡ് രോഗികളുണ്ടായിരുന്ന കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരാൻ കാരണമായത്.അതേസമയം വിദേശ രാജ്യങ്ങളിൽ നിന്നും പ്രവാസികളുമായി വിമാനം എത്തിക്കൊണ്ടിരിക്കുകയാണ്.

ഇന്നലെ വിവിധ രാജ്യങ്ങളിൽ നിന്നായി രണ്ടായിരത്തോളം പേരാണ് കേരളത്തിലെത്തിയത്. ചാർട്ടേഡ് വിമാനങ്ങളിലടക്കം ഇന്ന് 4000 പേരെത്തുമെന്നാണ് റിപ്പോർട്ട്. ഇന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ 23 വിദേശ വിമാന സർവീസുകളാണ് ഉള്ളത്. കോവിഡ് ലോക്ഡൗണിന് ശേഷം വിമാനത്താവളത്തിലെ ഏറ്റവും തിരക്കേറിയ ദിവസമാണ് ഇന്നത്തേത്. 23 വിമാനങ്ങളിലുമായി നാലായിരത്തിലേറെ പ്രവാസികളാണ് ഇന്ന് കൊച്ചിയിൽ വിമാനം ഇറങ്ങുക. എന്നാൽ നാളെ മുതൽ പ്രവാസികൾക്ക് കൂട്ടത്തോടെ കേരളത്തിലെത്താനാവില്ല. നാളെ മുതൽ വിമാനം കയറണമെങ്കിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഇതോടെയാണ് ചാർട്ടേഡ് വിമാനങ്ങളിലായി പരമാവധി പ്രവാസികൾ കേരളത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

സിഡ്‌നിയിൽ നിന്ന് ഇന്നു പ്രത്യേക വിമാനം കൊച്ചിയിൽ എത്തുന്നുണ്ട്. 180 യാത്രക്കാരുമായി ഡൽഹി വഴി രാത്രി 10നാണ് ഈ എയർ ഇന്ത്യ വിമാനം കൊച്ചിയിലെത്തുക. എയർ അറേബ്യ ഷാർജയിൽ നിന്ന് അഞ്ച് സർവീസുകൾ നടത്തുന്നുണ്ട് രണ്ടെണ്ണം പുലർച്ചെയും മറ്റുള്ളവ രാത്രി 8.30, 11.15, ഉച്ചയ്ക്ക് 3.30 എന്നീ സമയങ്ങളിലും. ഗൾഫ് എയർ ബഹ്‌റൈനിൽ നിന്ന് 3 സർവീസുകൾ നടത്തും ഉച്ചയ്ക്ക് 2.30നും വൈകിട്ട് 5.30നും 6.30നും. മറ്റു വിമാനങ്ങളും കൊച്ചിയിൽ എത്തിച്ചേരുന്ന സമയവും: എയർഇന്ത്യ എക്സ്‌പ്രസ്, അബുദാബി പുലർച്ചെ 2.55, സ്‌പൈസ്‌ജെറ്റ്,

റാസൽഖൈമ 05.00, ഒമാൻ എയർ, മസ്‌കത്ത് 7.15, ഉച്ചയ്ക്ക് 1.30, സലാം എയർ, മസ്‌കത്ത് 9.30, ഉച്ചയ്ക്ക് 1.55, ഫ്‌ളൈ ദുബായ്, ദുബായ് രാവിലെ 10.15, ഉച്ചയ്ക്ക് 12.30, ഇൻഡിഗോ, ദോഹ ഉച്ചയ്ക്ക് 1.00, കുവൈത്ത് എയർവേയ്‌സ്, കുവൈത്ത് വൈകിട്ട് 4.30, രാത്രി 11.05. എയർഇന്ത്യ എക്സ്‌പ്രസ്, മസ്‌കത്ത് രാത്രി 7.30, 8.30. ദോഹ രാത്രി 9.45. ഇന്നലെ 9 വിമാനങ്ങളിലായി ആയിരത്തി അറുനൂറോളം പ്രവാസികൾ കൊച്ചിയിലെത്തി. 3 വിമാനങ്ങൾ റദ്ദാക്കി. ആഭ്യന്തര സെക്ടറിൽ 21 വിമാനങ്ങൾ സർവീസ് നടത്തി.

പ്രവാസിികൾ കൂട്ടത്തോടെ എത്തിയതോടെ കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയർന്നതോടെയാണ് കേരളാ സർക്കാർ വിദേശങ്ങളിൽ നിന്നും വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത്. ഇതോടെയാണ് പരമാവധി പ്രവാസികൾ ഇന്ന് തന്നെ നാട്ടിലെത്താൻ ശ്രമിക്കുന്നത്. കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാകുന്നതോടെ കേരളത്തിലേക്ക് എത്തുക ശ്രമകരമായിരിക്കും. അതിനാലാണ് പരമാവധി ആളുകൾ ഈ അവസരം പ്രയോജനപ്പെടുത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP