Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202028Wednesday

ഗൾഫ് രാജ്യങ്ങളിൽ കോവിഡ് ബാധിച്ച് ഇന്നലെ മരിച്ചത് നാല് മലയാളികൾ; ഇതോടെ ഗൾഫിൽ കോവിഡ് കവർന്നെടുത്ത മലയാളി ജീവനുകളുടെ എണ്ണം 201 ആയി: യുഎഇയിൽ മാത്രം മരിച്ചത് 92 മലയാളികൾ

ഗൾഫ് രാജ്യങ്ങളിൽ കോവിഡ് ബാധിച്ച് ഇന്നലെ മരിച്ചത് നാല് മലയാളികൾ; ഇതോടെ ഗൾഫിൽ കോവിഡ് കവർന്നെടുത്ത മലയാളി ജീവനുകളുടെ എണ്ണം 201 ആയി: യുഎഇയിൽ മാത്രം മരിച്ചത് 92 മലയാളികൾ

സ്വന്തം ലേഖകൻ

ദുബായ്: ഗൾഫിൽ കോവിഡ് ബാധിച്ച് ഇന്നലെ നാലു മലയാളികൾ കൂടി മരിച്ചു. ഇതോടെ ഗൾഫ് രാജ്യങ്ങളിലായി കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 201 ആയി. ഗൾഫിലെ വിവിധ രാജ്യങ്ങളിലായി നാലു പേരാണ് തിങ്കളാഴ്ച കോവിഡ് ബാധിച്ച് മരിച്ചത്. സിനിമാനടനും വ്യവസായിയുമായ ആലുവ സ്വദേശി എസ്.എ.ഹസൻ റാസൽഖൈമയിൽ മരിച്ചു. 51 വയസായിരുന്നു. കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നതിനിടെയാണ് മരണം. ദുബായിക്കാരൻ എന്ന സിനിമ നിർമ്മിക്കുകയും അഭിനയിക്കുകയും ചെയ്തിരുന്നു.

ഹസന്റെ മരണത്തോടെ ഏറ്റവും കൂടുതൽ പേർ മരിച്ച യുഎഇയിൽ മാത്രം മരിച്ച മലയാളികളുടെ എണ്ണം 92 ആയി. ആലപ്പുഴ മുതുകുളം സ്വദേശി ശർമമ്മദൻ റിയാദിലും പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി പി.എ.താജുദീൻ സൗദി അറേബ്യയിലെ ജിദ്ദയിലുമാണ് മരിച്ചത്. 50 വയസായിരുന്നു. ഇതോടെ സൗദിയിൽ മരിച്ച മലയാളികളുടെ എണ്ണം 58ആയി. കണ്ണൂർ ചേലേരി സ്വദേശി 50കാരൻ സിദ്ദിഖ് ഖത്തറിൽ മരിച്ചു. ഇതോടെ ഖത്തറിൽ മരിച്ച മലയാളികളുടെ എണ്ണം ആറായി. ഏപ്രിൽ ഒന്നിന് യുഎഇയിലാണ് ഗൾഫിൽ ആദ്യമായി കോവിഡ് ബാധിച്ച് മലയാളി മരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP