Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മലയാളിയായ തൊഴിലുടമ കമ്പനി പൂട്ടി മുങ്ങിയതോടെ പെരുവഴിയിലായത് മലയാളികളുൾപ്പെടുന്ന പ്രവാസികൾ; ലഭിക്കാനുള്ളത് നാലു മാസത്തെ ശമ്പളകുടിശ്ശിക ഉൾപ്പെടുന്ന വലിയ തുക; പൊതുമാപ്പിൽ നാട്ടിലെത്താമെങ്കിലും കയ്യിൽ അതിന് പോലും പണമില്ലെന്ന് കണ്ണീരോടെ തുറന്നു പറച്ചിൽ; കരുനാഗപ്പള്ളിക്കാരനായ തൊഴിലുടമ ചതിച്ച പ്രവാസികളുടെ ദുരിതകഥയിങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ഷാർജ: തൊഴിൽതട്ടിപ്പിന്റെ ഉദാഹരണവുമായി ഷാർജയിൽ നിന്ന് വീണ്ടുമൊരു ദുരിതക്കഥ. കരുനാഗപ്പള്ളി സ്വദേശിയയാ തൊഴിലുടമ കമ്പനി പൂട്ടി കബളിപ്പിച്ച് മുങ്ങിയതോടെ പെരുവഴിയിലായത് മലയാളികളുൾപ്പെടുന്ന നാലു പ്രവാസികൾ. നിതൃചെലവിന് പോലും വകയില്ലാതെ മരുഭൂമിയിൽ ദുരിതത്തിലായി മലയാളികൾ ഉൾപ്പെടുന്ന പ്രവാസികൾ സഹായഭ്യർഥന നടത്തുകയാണിപ്പോൾ. കഠിന ചൂടിൽ താമസിക്കാനിടമോ, കൂലിയോ വേലയോ ഭക്ഷണമോ ഇല്ലാതെ മലയാളികളടക്കം നാലു പേർ പെരുവഴിയിലാണ്. വാടക നൽകാത്തതിനാൽ കെട്ടിട ഉടമ ഇവർ താമസിക്കുന്ന മുറി നാല് ദിവസം മുൻപ് പൂട്ടുകയും ചെയ്തതോടെയാണ് ഇവർ പെരുവഴിയിലായത്.

അടൂർ പത്തനംതിട്ട സ്വദേശി ബിനു രാജൻ(40), ആലപ്പുഴ ചാരുംമൂട് സ്വദേശികളായ ഓമനക്കുട്ടൻ(48), ശശിധരക്കുറുപ്പ്(54), തമിഴ്‌നാട് സ്വദേശി എന്നിവരാണ് ജീവിക്കാൻ വഴി കാണാതെ മദാം വ്യവസായ മേഖലയിൽ കഴിയുന്നത്. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള പ്ലംബിങ ്ഫാബ്രിക്കേഷൻ കമ്പനിയിൽ കഴിഞ്ഞ 10 വർഷത്തോളമായി ജോലി ചെയ്തിരുന്ന ഇവർക്ക് കഴിഞ്ഞ ഒന്നര വർഷമായി കൃത്യമായി ശമ്പളം പോലും ലഭിച്ചിരുന്നില്ലെന്നാണ് പറയുന്നത്.

തൊഴിലുടമ ശമ്പളം നൽകാമെന്ന് ഏറ്റ് മുങ്ങിയതോടെ ഇവർ പൂർണ പട്ടിണിയിലാകുകയായിരുന്നു. അറിയാവുന്ന സ,ുഹൃത്തുക്കളോടും നാട്ടിലും വിവരം അറിയിച്ചെങ്കിലും സാങ്കിതിക തകരാറുകൾ മൂലം ഇവരെ രക്ഷപ്പെടുത്തുന്നതിന് തടസ്സവും നേരിടുകയാണ്. മണിക്കൂറിനനുസരിച്ചായിരുന്നു തുച്ഛമായ ശമ്പളം. കഴിഞ്ഞ നാല് മാസമായി ശമ്പളം പൂർണമായും മുടങ്ങുകയും നിത്യച്ചെലവിന് പോലും വഴിയില്ലാതെ ദുരിതത്തിലാവുകയും ചെയ്തു. ആറായിരം മുതൽ പത്തായിരം ദിർഹം വരെയാണ് ഇവരുടെ ശമ്പള കുടിശ്ശിക.

പത്ത് വർഷത്തോളമായി പ്രവർത്തിച്ചുവരുന്ന കമ്പനിയിൽ ആദ്യം 30 പേരുണ്ടായിരുന്നു. ശമ്പളം മുടങ്ങുകയും ജോലി ഇല്ലാതാവുകയും ചെയ്തതോടെ പലരും വീസ റദ്ദാക്കി നാട്ടിലേയ്ക്ക് മടങ്ങി. ബിനു, ഓമനക്കുട്ടൻ, ശശിധരക്കുറുപ്പ് എന്നിവർ നാട്ടിൽ പോകാതെ രണ്ട് വർഷം കഴിഞ്ഞു. എല്ലാവരുടേയും വീസ കാലാവധി പിന്നിട്ട് ഒരു വർഷമായി. കമ്പനിയുടമയെ ബന്ധപ്പെട്ട് തങ്ങളുടെ ദുരിതം അറിയിച്ചപ്പോൾ ഉടൻ പ്രശ്‌നപരിഹാരമുണ്ടാക്കാമെന്ന് ഉറപ്പു നൽകുകയിരുന്നു. എന്നാൽ, അടുത്ത കാലത്തായി ഇദ്ദേഹം തിരിഞ്ഞുനോക്കുന്നില്ലെന്ന് ബിനു പറയുന്നു. വിവാഹിതനായ ഉടൻ യുഎഇയിലേയ്ക്ക് വന്ന ബിനുവിന് എത്രയും പെട്ടെന്ന് നാട്ടിലേയ്ക്ക് മടങ്ങാനാണ് ആഗ്രഹം.

കുടുംബത്തിൽ അത്യാവശ്യ കാര്യങ്ങളുള്ളതിനാൽ ഓമനക്കുട്ടനും ശശിധരക്കുറുപ്പും ശമ്പളകുടിശ്ശിക ലഭിച്ചാലുടൻ നാട്ടിലേയ്ക്ക് മടങ്ങാനാണ് തീരുമാനിച്ചിട്ടുള്ളത്. അടുത്തിടെ തൊഴിലുടമ ഇവരുടെ പാസ്‌പോർട് എത്തിച്ചുകൊടുത്തു. അതിൽപിന്നെ അയാൾ ഫോൺ പോലും എടുക്കുന്നില്ലെന്ന് ഓമനക്കുട്ടൻ പറഞ്ഞു.

യുഎഇ ഗവ. പ്രഖ്യാപിച്ച പൊതുമാപ്പിൽ പോകാമെങ്കിലും ശമ്പളകുടിശ്ശിക ലഭിക്കാതെ പോയാൽ ജീവിതം കൂടുതൽ ദുരിതത്തിലാകുമെന്ന് ഇദ്ദേഹം പറയുന്നു. തൊട്ടടുത്തെ ഗ്രോസറിക്കാരുടെ സഹായത്തോടെയാണ് ഇവർ ഒരു നേരത്തെ ഭക്ഷണം കഴിക്കുന്നത്. വെള്ളമില്ലാത്തതിനാൽ കുളിയും നിലച്ചു. ഒറ്റപ്പെട്ട സ്ഥലത്തായതിനാൽ 24 മണിക്കൂറും വിയർത്തൊലിച്ചാണ് ഇവർ കഴിയുന്നത്. വൈദ്യുതി നിലച്ചതിനാൽ രാത്രി കുളിമുറിയിലെ ഇരുട്ടത്ത് വഴുതി വീണ് ഓമനക്കുട്ടന്റെ കൈക്ക് പരുക്കേൽക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP