Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കമ്പനി ഉടമ മുങ്ങി; പട്ടിണിയും ദുരിതവുമായി അജ്മാനിൽ കുടുങ്ങിയത് 14 ഇന്ത്യക്കാർ; ജീവൻ നിലനിർത്തുന്നത് നോമ്പുതുറയ്ക്ക് കിട്ടുന്ന ഒരു നേരത്തെ ഭക്ഷണം കൊണ്ട്; പ്രശ്‌നത്തിൽ ഇടപെട്ട് മലയാളി സാമൂഹിക പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി

കമ്പനി ഉടമ മുങ്ങി; പട്ടിണിയും ദുരിതവുമായി അജ്മാനിൽ കുടുങ്ങിയത് 14 ഇന്ത്യക്കാർ; ജീവൻ നിലനിർത്തുന്നത് നോമ്പുതുറയ്ക്ക് കിട്ടുന്ന ഒരു നേരത്തെ ഭക്ഷണം കൊണ്ട്; പ്രശ്‌നത്തിൽ ഇടപെട്ട് മലയാളി സാമൂഹിക പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി

മറുനാടൻ ഡെസ്‌ക്‌

അജ്മാൻ: കമ്പനി ഉടമ മുങ്ങിയതോടെ ജോലിയും കൂലിയും താമസിക്കാൻ ഇടമോ ഭക്ഷണമോ ഇല്ലാതെ 14 ഇന്ത്യക്കാർ ജർഫ് വ്യവസായ മേഖലയിൽ ദുരിതത്തിൽ. 11 മാസം മുൻപ് ഇറാഖി കമ്പനിയിൽ ജോലിക്ക് വന്ന ഇവർ ഉത്തർപ്രദേശിലെ ഗോരഖ്പൂർ, ലക്‌നൗ, ബീഹാർ, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ്. ഒരു നേരത്തെ ഭക്ഷണത്തിന് പോലും വകയില്ലാത്ത ഇവർ തിരിച്ചു പോകാൻ ആകുമോ എന്ന ആശങ്കയിലാണ്. വീസ കാലാവധി കഴിഞ്ഞതോട പലർക്കും പുറത്തിറങ്ങാനും പേടിച്ചാണ് കഴിയുന്നത്.

മൂന്ന് മാസം മുൻപ് കമ്പനിയുടമ മുങ്ങിയതോടെ വഴിയാധാരമായ ഇവർ ഇപ്പോൾ പോലുമില്ലാത്ത കുടുസ്സു മുറിയിൽ ദുരിതത്തിൽ കഴിയുന്നത്. പലർക്കും മാസങ്ങളോളമായി ശമ്പളം ലഭിച്ചിരുന്നില്ല. ഇവരുടെ വീസയുടെ കാലാവധിയും കഴിഞ്ഞു. പണമടക്കാത്തതിനാൽ കഴിഞ്ഞയാഴ്ച താമസ സ്ഥലത്തെ വൈദ്യുതി വിച്ഛേദിച്ചു. അതിന് ശേഷം ചൂട് കാരണം പുറത്താണ് താമസം. റമസാൻ ആരംഭിച്ചപ്പോൾ പള്ളിയിൽ പോയി നോമ്പ് തുറ സമയത്ത് കിട്ടുന്ന ഒരു നേരത്തെ ഭക്ഷണമാണ് ഏകആശ്വാസമെന്ന് ഇവർ പറയുന്നു.

60,000 രൂപ ഏജന്റിന് നൽകിയാണ് എല്ലാവരും വിദേശത്തേയ്ക്ക് വണ്ടി കയറിയത്. സാധാരണ കുടുംബത്തിലെ അംഗങ്ങളായ ഇവർ ജീവിതത്തിലേ സാമ്പാദ്യം മുഴുവൻ നൽകിയും പണം കടം വാങ്ങിയുമാണ് ഈ തുക കണ്ടെത്തിയത്. ഇവരുടെ ദുരിതമറിഞ്ഞ് സാമൂഹിക പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി സന്ദർശിച്ച് വേണ്ട സഹായം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. എന്നാൽ അതു മാത്രം പോര, സുമനസുകളുടെ സഹായം കൂടി ഉണ്ടെങ്കിലെ ഇവരെ രക്ഷപ്പെടുത്താനാവൂ.

അജ്മാൻ ജാസ്മിൻ ബിൽഡിങ് കൂട്ടായ്മയുടെ സലിമിന്റെ നേതൃത്വത്തിലും ഉടൻ തന്നെ ഭക്ഷണ കാര്യം ഏർപ്പാടാക്കിയതായി അഷ്‌റഫ് താമരശ്ശേരി പറഞ്ഞു. എത്രയും പെട്ടെന്ന് നാട്ടിലേയ്ക്ക് തിരിച്ചുപോകാനാണ് തൊഴിലാളികൾ ആഗ്രഹിക്കുന്നത്. എമിഗ്രഷൻ ഉദ്യേഗസ്ഥരുമായി ബന്ധപ്പെട്ട് അവരുടെ യാത്രയ്ക്ക് വേണ്ട നടപടികൾ ആരംഭിച്ചു. 14 പേരുടെയും വിമാന ടിക്കറ്റിന് വേണ്ട പണം കണ്ടെത്തേണ്ടതുണ്ടെന്നും അഷ്‌റഫ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP