Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളത്തിന് പുറത്തുള്ള കോവിഡ് മരണ നിരക്ക് ഇന്നലെയും ഉയർന്നു; ഗൾഫ് രാജ്യങ്ങളിലും മുംബൈയിലും ബാംഗ്ലൂരുമായി ഇന്നലെ മരിച്ചത് 11് മലയാളികൾ

കേരളത്തിന് പുറത്തുള്ള കോവിഡ് മരണ നിരക്ക് ഇന്നലെയും ഉയർന്നു; ഗൾഫ് രാജ്യങ്ങളിലും മുംബൈയിലും ബാംഗ്ലൂരുമായി ഇന്നലെ മരിച്ചത് 11് മലയാളികൾ

സ്വന്തം ലേഖകൻ

കോവിഡ് ബാധിച്ച് കേരളത്തിന് പുറത്ത് മരിക്കുന്ന മലയാളികളുടെ എണ്ണം ഒരിടവേളയ്ക്ക് ശേഷം വീണ്ടും വർദ്ധിക്കുന്നു. തിങ്കളാഴ്ച പത്ത് മലയാളികൾ കേരളത്തിന് പുറത്ത് മരിച്ചപ്പോൾ ഇന്നലെ 11 മലയാളികളാണ് ഗൾഫ് രാജ്യങ്ങളിലും ഇതര സംസ്ഥാനങ്ങളിലുമായി മരണത്തിന് കീഴടങ്ങിയത്. സൗദി അറേബ്യയിലും ഒമാനിലുമായാണ് എട്ട്് മലയാളികൾ മരിച്ചത്. മുംബൈയിൽ രണ്ടും ബെംഗളൂരുവിൽ ഒരു മലയാളിയും ഇന്നലെ മരണത്തിന് കീഴടങ്ങി.

ആലപ്പുഴ ചുനക്കരതെക്ക് തടത്തിൽ തെക്കേതിൽ പരേതനായ സുലൈമാൻ റാവുത്തറുടെ മകൻ സൈനുദ്ദീൻ (47), ചിറക്കടവം പാലത്തിൻ കീഴിൽ പി.എസ്.രാജീവ് (53), മാങ്കുറുശ്ശി വള്ളൂർതൊടി വി സി.രാമകൃഷ്ണൻ (64), കൊല്ലം കരുനാഗപ്പള്ളി ശ്രീവർധനം സ്വദേശി മാലേത്ത് കിഴക്കേതിൽ സുരേന്ദ്രൻ പുരുഷോത്തമൻ (55), കായംകുളം ചാരുംമൂട് സ്വദേശി സൈനുദ്ദീൻ സുലൈമാൻ റാവുത്തർ (47), തിരുവനന്തപുരം ബീമാപള്ളി സ്വദേശി പുതുവൽ പുരയിടം മുഹമ്മദ് സലീം (45) എന്നിവർ സൗദിയിലും തൃശൂർ ചാവടക്കാട് ഒരുമനയൂർ സ്വദേശി എരിഞ്ഞികുളത്തിനടുത്ത് താമസിക്കുന്ന കൃഷ്ണൻ കുട്ടി (65), ആലപ്പുഴ സ്വദേശി ജസ്റ്റിൻ (41) എന്നിവർ മസ്‌കത്തിലും മരിച്ചു.

പാലക്കാട് വലിയപാടം വടക്കേ ചുണ്ടയിൽ പരേതനായ നാരായണൻ കുട്ടി നായരുടെ ഭാര്യ പത്മിനിയമ്മ (85) കണ്ണൂർ ചെറുകുന്ന് കവിണിശ്ശേരി മാടവളപ്പിൽ പത്മനാഭൻ (58) എന്നിവർ മുംബൈയിലും തൃശൂർ ചാവക്കാട് കുറ്റിക്കാട്ടിൽ അടിമ വീട് കുടുംബാംഗം മുഹമ്മദ് ഷഫി (56) ബെംഗളൂരുവിലും മരിച്ചു.
സൈനുദ്ദീന്റെ ഭാര്യ: മാജിദ. മക്കൾ: സൽമാൻ, സഫാൻ. മാതാവ് : ആമിന ബീവി.

രാജീവിന്റെ ഭാര്യ: ബിന്ദു. മക്കൾ: അശ്വിൻ രാജ്, കാർത്തിക് രാജ്.

രാമകൃഷ്ണന്റെ ഭാര്യ: പ്രേമ. മക്കൾ പ്രബിത, പ്രദീപ് (ഒമാൻ), അശ്വതി. മരുമക്കൾ: പരമേശ്വരൻ, പ്രവീണ, വിനോദ്.

പത്മിനിയമ്മയുടെ സംസ്‌കാരം നടത്തി. മക്കൾ: മല്ലിക, ചന്ദ്രിക, സ്വർണലത, ഉണ്ണിക്കൃഷ്ണൻ, കൃഷ്ണപ്രസാദ്, മരുമക്കൾ: വേണുഗോപാൽ, മുരളീധരൻ, ശിവപ്രകാശ്, അനിത, പുഷ്പ.

പത്മനാഭന്റെ സംസ്‌കാരം നടത്തി. ഭാര്യ: കൗസല്യ. മക്കൾ: നിധിൻ, നിമിഷ. ഇതോടെ, മഹാരാഷ്ട്രയിലെ മലയാളി മരണങ്ങൾ 36. ഇതിൽ 35 മരണവും മുംബൈയിൽ.

മുഹമ്മദ് ഷഫിയുടെ ഭാര്യ: റസിയ. മക്കൾ: സെയ്താബി, മുഹമ്മദ് റഫീക്ക്.

സുരേന്ദ്രൻ പുരുഷോത്തമന്റെ ഭാര്യ: ഉഷ. മക്കൾ: സന്ദീപ്, സനൂപ്.

മുഹമ്മദ് സലീമിന്റെ ഭാര്യ: മസീദ. മക്കൾ: മുഫീദ, സഫ, റിദ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP