Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

ആ 'ഇൻഫ്ളുവൻഷ്യൽ പ്രവാസി' യൂസഫലി അല്ലെന്ന് സ്ഥിരീകരണം; ഒന്നും സംഭവിക്കില്ലെന്ന് ഉറപ്പു കൊടുത്തത് വടക്കൻ കേരളത്തിലെ സ്വർണ്ണക്കടയിൽ നിക്ഷേപമുള്ള തെക്കൻ കേരളത്തിലെ വമ്പൻ; എല്ലാം ശരിയാക്കാമെന്ന് വ്യവസായി ഉറപ്പു കൊടുത്തുവെന്ന് കോൺസുൽ ജനറൽ പറഞ്ഞതായി സ്വപ്നയെ അറിയിച്ചത് അറ്റാഷെ

ആ 'ഇൻഫ്ളുവൻഷ്യൽ പ്രവാസി' യൂസഫലി അല്ലെന്ന് സ്ഥിരീകരണം; ഒന്നും സംഭവിക്കില്ലെന്ന് ഉറപ്പു കൊടുത്തത് വടക്കൻ കേരളത്തിലെ സ്വർണ്ണക്കടയിൽ നിക്ഷേപമുള്ള തെക്കൻ കേരളത്തിലെ വമ്പൻ; എല്ലാം ശരിയാക്കാമെന്ന് വ്യവസായി ഉറപ്പു കൊടുത്തുവെന്ന് കോൺസുൽ ജനറൽ പറഞ്ഞതായി സ്വപ്നയെ അറിയിച്ചത് അറ്റാഷെ

എം മനോജ് കുമാർ

തിരുവനന്തപുരം: നയതന്ത്ര വഴിയിലുള്ള സ്വർണം കടത്ത് കേസിൽ അന്വേഷണം പ്രതിസന്ധിയിൽ. യുഎഇ കോൺസുലേറ്റ് വഴി നടന്ന സ്വർണം കടത്ത് കേസിൽ അന്വേഷണം മുന്നോട്ടു നീങ്ങവേ തെളിയുന്നത് ഉന്നത രാഷ്ട്രീയ-രാഷ്ട്രീയ ബിസിനസ് ബന്ധങ്ങൾ തന്നെയാണ്. ഉന്നതരെ കേന്ദ്രമാക്കി തന്നെ വേണം ഇനിയുള്ള അന്വേഷണം എന്ന് തന്നെയാണ് അന്വേഷണ ഏജൻസികളെ കുഴയ്ക്കുന്നത്. 

മുപ്പത് കിലോ സ്വർണം അടങ്ങിയ നയതന്ത്ര പാഴ്‌സൽ തിരുവനന്തപുരം വിമാനത്താവളത്തിൽ കസ്റ്റംസ് തടഞ്ഞുവച്ച വിവരം അറിഞ്ഞപ്പോൾ അത് വിട്ടു നൽകാൻ ബന്ധപ്പെട്ടത് പ്രമുഖ പ്രവാസി വ്യവസായിയാണ്. സ്വപ്നയുടെ മൊഴിയിലുള്ളത് ഈ പ്രവാസി വ്യവസായിയുടെ പേരാണ്. യുഎഇ കോൺസുലെറ്റിന്റെ പേരിൽ വന്ന ബാഗ് കസ്റ്റംസ് തടഞ്ഞുവെച്ചപ്പോൾ അത് വിട്ടു നൽകണം എന്നാണ് പ്രവാസി വ്യവസായി ആവശ്യപ്പെട്ടത്. ഈ ഇടപെടൽ പറഞ്ഞത് കോൺസുലേറ്റിലെ അറ്റാഷെ റഷീദ് ഖമീസാണെന്നാണു സ്വപ്ന കൂട്ടുപ്രതികളെ അറിയിച്ചത്.

അറ്റാഷെയോട് ഈ കാര്യം പറഞ്ഞത് കോൺസൽ ജനറലാണ്. പേടിക്കേണ്ട കാര്യമില്ല. പ്രവാസി വ്യവസായി ഇടപെട്ടിട്ടുണ്ട്. കസ്റ്റംസ് ബാഗ് പിടിച്ചു വെക്കില്ല. അവർ അത് വിട്ടുകൊടുത്തില്ലെങ്കിൽ യുഎഇയിലേക്ക് തിരികെ അയക്കും എന്നാണ് കോൺസൽ ജനറൽ പറഞ്ഞത് എന്നാണ് സ്വപ്ന പറഞ്ഞതായുള്ള മൊഴിയിൽ ഉള്ളത്. കേന്ദ്രസർക്കാരിനു കസ്റ്റംസ് നൽകിയ റിപ്പോർട്ടിൽ അനുബന്ധമായി ചേർത്ത സ്വപ്നയുടെ മൊഴിയിലാണ് ഈ പരാമർശമുള്ളത്. ഇതോടെ സ്വർണ്ണക്കടത്ത് കേസിൽ ഉന്നത ബന്ധങ്ങൾ മറ നീക്കുകയാണ്. കേസിൽ പ്രവാസി വ്യവസായിയും അന്വേഷണത്തിന്റെ നിഴലിലായി. ഈ വ്യവസായി യൂസഫലി അല്ലെന്ന വ്യക്തമായ സൂചന മറുനാടൻ ലഭിച്ചു. മലയാള മനോരമ ഇതു സംബന്ധിച്ച് വാർത്ത കൊടുത്തതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ആരാണ് മുതലാളി എന്ന തരത്തിൽ വലിയ ചർച്ച നടക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് അത് യൂസഫലി അല്ലെന്ന് മറുനാടന് വ്യക്തമായ വിവരം കിട്ടുന്നത്.

ലൈഫ് മിഷനുമായി ബന്ധപ്പെട്ട് യൂസഫലിയുടെ പേര് പലതലത്തിൽ ചർച്ചയായിരുന്നു. എന്നാൽ യൂസഫലിയുടെ ഇടപടലുകൾക്ക് ഒരു തെളിവും കിട്ടിയിട്ടില്ല. സ്വപ്‌നയുടെ മൊഴിയുമായി ചർച്ച ചെയ്യുന്ന ഇൻഫ്‌ളുവൻഷ്യൽ വ്യക്തി യൂസഫലിയുമില്ല. എന്നാൽ ഒരു പ്രവാസി വ്യവസായി സംശയ നിഴലിലാണ്.  സ്വപ്നയുടെ മൊഴിക്ക് പിന്നാലെ പ്രവാസി വ്യവസായിയെ കൂടി ചോദ്യം ചെയ്യേണ്ട അവസ്ഥയിലാണ് കസ്റ്റംസ്. ഉന്നതർ സംശയ നിഴലിലാകുമ്പോൾ അന്വേഷണത്തിൽ പ്രതിസന്ധി സൃഷ്ടിക്കുമോ എന്നാണ് കസ്റ്റംസ് അടക്കമുള്ള അന്വേഷണ ഏജൻസികളുടെ ആശങ്ക. സ്വർണ്ണക്കടത്തിൽ ഈ പ്രവാസി പങ്കുണ്ട് എന്ന സംശയം അന്വേഷണ ഏജൻസികൾ വെച്ച് പുലർത്തുന്നത്. സ്വർണ്ണ വ്യവസായവുമായി അഭേദ്യ ബന്ധമുള്ള വ്യവസായിയാണ് ആരോപണ നിഴലിലായത്.

വടക്കൻ കേരളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രമുഖ ആഭരണ ശാലയിൽ ഒട്ടുവളരെ ഷെയറുകൾ ഈ വ്യവസായിയുടെ കൈവശമാണ്. ഇവരുടെ കൊല്ലം ആഭരണ ശാല ഈ വ്യവസായുടെ സ്വന്തമാണ് എന്നാണ് ലഭിക്കുന്ന വിവരം. സ്വർണം കടത്തിൽ ഈ വ്യവസായിയും സംശയ നിഴലിലാണ്. അന്വേഷണം മുന്നോട്ടു നീങ്ങാൻ വ്യവസായിയെ കൂടി ചോദ്യം ചെയ്യേണ്ടി വരും. ഇത് മനസിലാക്കിയാണ് കേന്ദ്രത്തിനു കസ്റ്റംസ് നൽകിയ അന്വേഷണ റിപ്പോർട്ടിൽ അനുബന്ധമായി സ്വപ്നയുടെ മൊഴികൾ കൂടി ചേർത്തത്.

മിക്ക രാഷ്ട്രീയ പാർട്ടികളുമായും ഉറ്റ ബന്ധമാണ് വ്യവസായിക്ക് ഉള്ളത്. സിപിഎമ്മുമായി ഏറ്റവും അടുത്ത ബന്ധം പുലർത്തുന്ന ഈ വ്യവസായിക്ക് ബിജെപിയുമായി അതിലും വലിയ ബന്ധമുണ്ട്. അതുകൊണ്ട് തന്നെ വ്യവസായിലേക്ക് അന്വേഷണം നീക്കുമ്പോൾ എന്ത് സംഭവിക്കും എന്ന ആശങ്ക അന്വേഷണ ഏജൻസികൾക്കുണ്ട്. ഇതുകൊണ്ട് തന്നെയാണ് വ്യവസായിയുടെ പേര് ചേർക്കാതെ ഇൻഫ്‌ളുവെൻഷൽ വ്യക്തി എന്ന പേര് ചേർത്ത് കേന്ദ്രത്തിനു കസ്റ്റംസ് റിപ്പോർട്ട് നൽകിയത്.

നയതന്ത്രവഴിയിലുള്ള സ്വർണ്ണക്കടത്ത് കേസിൽ ഏതു ഉന്നതൻ ആണെങ്കിലും കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാനാണ് അമിത് ഷായും അജിത് ഡോവലും അന്വേഷണ ഏജൻസികൾക്ക് നല്കിയിരിക്കുന്ന നിർദ്ദേശം. സ്വർണം കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി അറസ്റ്റിന്റെ നിഴലിലാണ്. അസുഖം നടിച്ച് അറസ്റ്റിൽ നിന്നും രക്ഷപ്പെടാനുള്ള ശിവശങ്കറിന്റെ നീക്കം അന്വേഷണ ഏജൻസികൾ പൊളിച്ചിട്ടുണ്ട്.

അസുഖത്തിന്റെ പേരിൽ ശിവശങ്കർ നടത്തുന്നത് നാടകവും അഭിനയവുമാണ് എന്നാണ് അന്വേഷണ ഏജൻസികൾ ശിവശങ്കറിന്റെ മുൻകൂർ ജാമ്യം തടയാൻ ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നത്. നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണ കള്ളക്കടത്തിനു പിന്നിൽ ശിവശങ്കറാണ്. കുറ്റകൃത്യത്തിൽനിന്നുള്ള നേട്ടമെല്ലാം ശിവശങ്കറിനായിരുന്നു. അദ്ദേഹം ഗൂഢാലോചനയിൽ പങ്കാളിയാണ്. സ്വപ്ന സുരേഷിനെ കരുവായി മുന്നിൽ നിർത്തിയെങ്കിലും എല്ലാ ചരടും ശിവശങ്കർ നിയന്ത്രിച്ചു.

പിടിക്കപ്പെട്ട ബാഗേജും അതിനു മുൻപുള്ള ബാഗേജുകളും പരിശോധിക്കുകയോ തിരിച്ചയയ്ക്കുകയോ ചെയ്യാതിരിക്കാൻ ശിവശങ്കർ കസ്റ്റംസ് ഉദ്യോഗസ്ഥരെ ഫോണിൽ വിളിച്ചിരുന്നു. ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് ഇഡി ഹൈക്കോടതിയിൽ വാദിച്ചു. വാദം കേട്ട ശേഷം കോടതി വിധി 28 ലേക്കു മാറ്റി. അന്നു വരെ അറസ്റ്റ് ചെയ്യരുതെന്നും ഇഡിക്കും കസ്റ്റംസിനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ ഘട്ടത്തിൽ തന്നെയാണ് സ്വർണം കടത്ത് കേസിൽ വ്യവസായിക്ക് ഉള്ള ബന്ധം മറനീക്കുന്നത്.

വ്യവസായിയുടെ പേര് കൂടി സ്വർണ്ണക്കടത്ത് കേസിൽ പ്രത്യക്ഷപ്പെട്ടതോടെ ബിസിനസ് വൃത്തങ്ങളിൽ ആശങ്ക പരന്നിട്ടുണ്ട്. ഈ കേസുമായി ബന്ധപ്പെട്ടു ഇയാളെ ചോദ്യം ചെയ്യാൻ വിളിച്ചാൽ പോലും ബിസിനസ് രംഗത്ത് അത് വലിയ പ്രകമ്പനങ്ങൾ സൃഷ്ടിക്കും. അതുകൊണ്ട് തന്നെ കസ്റ്റംസ് നീക്കം ബിസിനസ് വൃത്തങ്ങൾ ഉറ്റു നോക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP