Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോർപ്പറേഷൻ ബാങ്കിലായിരുന്ന വാർത്താ ചാനലിന്റെ പ്രധാന അക്കൗണ്ട് യെസ് ബാങ്കിലേക്ക് മാറ്റിയത് ആറു മാസം മുമ്പ്; അപ്രതീക്ഷിതമായി യെസ് ബാങ്ക് പ്രതിസന്ധിയിലായതോടെ പണം പിൻവലിക്കാൻ പോലും കഴിയാതെ ജീവനക്കാർ; യെസ് ബാങ്കിന്റേതായി മുമ്പ് നൽകിയ ചെക്കുകളും മാറാൻ കഴിയമോയെന്ന് ഉറപ്പില്ല; ബാങ്കിന്റെ എടിഎമ്മുകളും കാലി; യെസ് ബാങ്കിലെ പ്രതിസന്ധിയിലെ പരിഭ്രാന്തി ഏഷ്യാനെറ്റ് ന്യുസിലും; വിലക്കിന് പിന്നാലെ മലയാള ചാനൽ ഭീമിനെ വെട്ടിലാക്കുന്നത് യെസ് ബാങ്ക് പ്രതിസന്ധി

കോർപ്പറേഷൻ ബാങ്കിലായിരുന്ന വാർത്താ ചാനലിന്റെ പ്രധാന അക്കൗണ്ട് യെസ് ബാങ്കിലേക്ക് മാറ്റിയത് ആറു മാസം മുമ്പ്; അപ്രതീക്ഷിതമായി യെസ് ബാങ്ക് പ്രതിസന്ധിയിലായതോടെ പണം പിൻവലിക്കാൻ പോലും കഴിയാതെ ജീവനക്കാർ; യെസ് ബാങ്കിന്റേതായി മുമ്പ് നൽകിയ ചെക്കുകളും മാറാൻ കഴിയമോയെന്ന് ഉറപ്പില്ല; ബാങ്കിന്റെ എടിഎമ്മുകളും കാലി; യെസ് ബാങ്കിലെ പ്രതിസന്ധിയിലെ പരിഭ്രാന്തി ഏഷ്യാനെറ്റ് ന്യുസിലും; വിലക്കിന് പിന്നാലെ മലയാള ചാനൽ ഭീമിനെ വെട്ടിലാക്കുന്നത് യെസ് ബാങ്ക് പ്രതിസന്ധി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഡൽഹി കലാപം റിപ്പോർട്ട് ചെയ്തതിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി ഏഷ്യാനെറ്റ് ന്യൂസിനെ കേന്ദ്ര സർക്കാർ വിലക്കിയത് 48 മണിക്കൂറായിരുന്നു. ഇത് പിന്നീട് പെട്ടെന്ന് പിൻവലിച്ചു. കേന്ദ്ര സർക്കാരിലെ പ്രമുഖരുമായി ചർച്ച നടത്തിയാണ് വിലക്ക് പിൻവലിച്ചതെന്നാണ് റിപ്പോർട്ട്. ഈ വിവാദത്തിനൊപ്പം ഏഷ്യാനെറ്റ് ന്യൂസിൽ മറ്റൊരു ചർച്ചയും സജീവമാകുകയാണ്. പൊട്ടി പൊളിയാൻ പോകുന്ന യെസ് ബാങ്കിലാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രധാന അക്കൗണ്ടുകളിൽ ഒന്ന്. ജീവനക്കാരുടെ ശമ്പളം വിതരണവും മറ്റും നടക്കുന്നത് ഇതുവഴിയാണ്. നിരവധി ചെക്കുകളും യെസ് ബാങ്കിന്റേതായി ഏഷ്യാനെറ്റ് ന്യൂസ് നൽകിയിട്ടുണ്ട്. ഇതെല്ലാം ഏഷ്യാനെറ്റ് ന്യൂസിനെ ചെറിയ പ്രതിസന്ധിയിൽ എത്തിക്കുകയാണ്.

കോർപ്പറേഷൻ ബാങ്കിലായിരുന്നു ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രധാന അക്കൗണ്ട്. ആറു മാസം മുമ്പാണ് ഇത് യെസ് ബാങ്കിലേക്ക് മാറ്റിയത്. അപ്രതീക്ഷിതമായി യെസ് ബാങ്ക് പ്രതിസന്ധിയിലായി. ഇതോടെ പണം പിൻവലിക്കാൻ പോലും കഴിയുന്നില്ല. ശമ്പളമായി കിട്ടുന്നത് അക്കൗണ്ടിൽ നിന്ന് എടുക്കാത്ത നിരവധി പേരുണ്ട്. ഇവരാണ് കൂടതൽ പ്രതിസന്ധിയിലായത്. ഈ പണം പിൻവലിക്കാനാകുമോ എന്ന ആശങ്ക ജീവനക്കാർക്കുണ്ട്. ബ്യൂറോ ചെലവുകൾക്കും മറ്റും തുക നൽകുന്നതും യെസ് ബാങ്ക് അക്കൗണ്ടിലൂടെയാണ്. ഇതെല്ലാം പ്രതിസന്ധിയിലായിട്ടുണ്ട്. മുമ്പ് നൽകിയ ചെക്കുകളുടെ അവസ്ഥയിലും ആശങ്കയുണ്ട്.

ഇതിനിടെയിലും യെസ് ബാങ്കുമായി ബന്ധപ്പെട്ട വാർത്തകൾ ഏഷ്യാനെറ്റ് ന്യൂസ് നൽകുന്നുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് യെസ് ബാങ്കിന്റെ നിയന്ത്രണം റിസർവ് ബാങ്ക് ഏറ്റെടുത്തത്. യെസ് ബാങ്കിന് മുകളിൽ ആർബിഐ നിയന്ത്രണം കൊണ്ടുവന്നതോടെ ഇടപാടുകാർ കൂട്ടത്തോടെ പണം പിൻവലിക്കാൻ ബാങ്ക് ശാഖകളിലേക്കെത്തുകയാണ്. പിൻവലിക്കാവുന്ന തുക 50,000 ആയി നിയന്ത്രിച്ചെന്ന വാർത്ത പുറത്ത് വന്നതോടെ പണം മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റാൻ ആളുകൾ ഇരച്ചെത്തിയത് ഓൺലൈൻ സംവിധാനം താറുമാറാക്കി. ബാങ്കിനെ വായ്പകൾ നൽകുന്നതിൽ നിന്ന് ആർബിഐ വിലക്കിയിട്ടുണ്ട്. പണം പിൻവലിക്കുന്നതിന് ആർബിഐ നിയന്ത്രണങ്ങൾ കൊണ്ട് വന്നതോടെ യെസ് ബാങ്ക് എടിഎമ്മുകൾ കാലിയാണ്. ബാങ്കിന്റെ ഓഹരിമൂല്യം കുത്തനെ ഇടിഞ്ഞിട്ടുമുണ്ട്.

അതിനിടെ യെസ് ബാങ്കിലെ 49 ശതമാനം ഓഹരികൾ എസ്‌ബിഐ ഏറ്റെടുക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന. പത്തു രൂപ വിലയുള്ള 245 കോടി ഓഹരികൾ എസ്‌ബിഐ ഏറ്റെടുക്കും. 2450 കോടിയാണ് ഇതിനായി ചെലവഴിക്കുകയെന്ന് എസ്‌ബിഐ വ്യക്തമാക്കി. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ആകെ ഓഹരി പങ്കാളിത്തം 26 ശതമാനത്തിൽ കുറയില്ലെന്ന് എസ്‌ബിഐ പറഞ്ഞു. പുതുതായി രൂപീകരിക്കുന്ന ബാങ്ക് ഭരണസമിതിയിൽ എംഡി, സിഇഒ, നോൺ എക്‌സിക്യൂട്ടീവ് ചെയർമാൻ, നോൺ എക്‌സിക്യൂട്ടീവ് ഡയറക്ടർമാർ എന്നിവരും ഉണ്ടാകും. ജീവനക്കാരുടെ കാര്യത്തിൽ ദീർഘകാലത്തേക്കുള്ള ഒരു പദ്ധതി ഉണ്ടാക്കിയിട്ടില്ല. എങ്കിലും ഒരു വർഷത്തേക്ക് ജീവനക്കാരെ ആരെയും പിരിച്ചുവിടില്ല.

അവരെല്ലാം ഇപ്പോഴത്തെ അതെ വേതനത്തോടെ ഇപ്പോഴത്തെ സ്ഥാനത്ത് ചുരുങ്ങിയത് ഒരു വർഷമെങ്കിലും തുടരുമെന്നും എസ്‌ബിഐ അറിയിച്ചിട്ടുണ്ട്. അതേസമയം, യെസ് ബാങ്ക് സ്ഥാപകൻ റാണ കപൂർ അറസ്റ്റിലായിട്ടുണ്ട്. 15 മണിക്കൂറുകൾ നീണ്ട എൻഫോഴ്‌സമെന്റ് ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. കള്ളപ്പണം വെളിപ്പിച്ചെന്ന കേസിൽ കഴിഞ്ഞ ദിവസം രാത്രിയോടെ റാണാ കപൂറിന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു. വഴിവിട്ട് വായ്പകളനുവദിച്ചതാണ് ബാങ്കിനെ തകർത്തതെന്ന് റിസർവ് ബാങ്ക് കണ്ടെത്തിയിരുന്നു. സ്വകാര്യ സ്ഥാപനത്തിന് വഴിവിട്ട് വായ്പ അനുവദിച്ചതിന് പിന്നാലെ റാണയുടേയും ഭാര്യയുടേയും അക്കൗണ്ടിലേക്ക് കോടികൾ എത്തിയതിന്റെ രേഖ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ലഭിച്ചതായാണ് വിവരം.

യെഎസ് ബാങ്ക് എടിഎമ്മുകൾക്കു മുന്നിൽ ശനിയാഴ്ച അനുഭവപ്പെട്ടത് ഇടപാടുകാരുടെ നീണ്ട നിരയായിരുന്നു. ബാങ്കിന്റെ സാമ്പത്തിക പ്രതിസന്ധിയിൽ നിക്ഷേപകർ പരിഭ്രാന്തിയിലായതോടെയാണ് എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കാൻ ശനിയാഴ്ച രാവിലെ മുതൽ ഇടപാടുകാർ എത്തിയത്. എന്നാൽ ചെക്ക് ഉപയോഗിച്ച് 50,000 രൂപ വരെ പിൻവലിക്കാൻ സാധിച്ചെന്ന് ഇടപാടുകാർ പറഞ്ഞു.

പക്ഷേ ഡൽഹിയിലെ പോസ്റ്റ് ഓഫിസുകളിൽ ആർബിഐയുടെ നിർദ്ദേശം വരുന്നതുവരെ ചെക്ക് മാറാൻ സാധിക്കില്ലെന്ന് ബോർഡ് വച്ചിട്ടുണ്ട്. യെഎസ് ബാങ്കിന്റെ ഇന്റർനെറ്റ് ബാങ്കിങ് സേവനങ്ങളും, ക്രഡിറ്റ് കാർഡുകളും പ്രവർത്തന രഹിതമായെന്നും ഇടപാടുകാർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP